മരണാനന്തര ചടങ്ങിനുള്ള പണം മാറ്റിവച്ചാണ് ആ മനുഷ്യൻ വിട വാങ്ങിയത്..തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിൽ, സ്കാരത്തിനുള്ള പതിനായിരം രൂപ കവറിൽ സൂക്ഷിച്ചിരുന്നു..സഹപ്രവർത്തകരിൽ പലരും പൊട്ടിക്കരഞ്ഞു..

മരിച്ചു കഴിഞ്ഞാൽ താൻ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് ആഗ്രഹിച്ച മനുഷ്യൻ . മരണാനന്തര ചടങ്ങിനുള്ള പണം മാറ്റിവച്ചാണ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിൽ യാത്രയായത്. സംസ്കാരത്തിനുള്ള പതിനായിരം രൂപ കവറിൽ സൂക്ഷിച്ചിരുന്നു. തിരുമല ജംക്‌ഷനിലുള്ള ഓഫിസിലാണ് ഇന്നലെ അനിൽ തൂങ്ങിമരിച്ചത്. പൊതുദർശനത്തിനിടെ സഹപ്രവർത്തകരിൽ പലരും പൊട്ടിക്കരഞ്ഞു.ഒറ്റപ്പെട്ടുപോയെന്നും കുടുംബത്തെ വേട്ടയാടരുതെന്നും അനിൽ (കെ.അനിൽകുമാർ–58 ) ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നു.
ആത്മഹത്യക്കുറിപ്പിൽ ആരുടെയും പേരു പറയുന്നില്ല. ഇന്നലെ രാവിലെ എട്ടരയോടെയാണ് തിരുമല ജംക‍്ഷനിലുള്ള വാർഡ് കമ്മിറ്റി ഓഫിസിൽ അനിൽ എത്തിയത്. പിന്നീട് 10നാണ് മരണ വിവരം പുറത്തറിഞ്ഞത്. വലിയശാലയിൽ അനിൽ പ്രസിഡന്റായി പ്രവർത്തിക്കുന്ന ജില്ലാ ഫാം ടൂർ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് അദ്ദേഹം മാസങ്ങളായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.വായ്പ എടുത്തവർ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് തിരുവനന്തപുരം സഹകരണ സംഘം തകർച്ചയിലേക്ക് നീങ്ങിയതെന്നാണ് സൂചന. പത്ത് വർഷം മുൻപാണ് വലിയശാലയിൽ സംഘം പ്രവർത്തനം ആരംഭിച്ചത്.
അതിനിടെ പലിശയ്ക്ക് പണം കടം വാങ്ങി അനിൽ ചിലരുടെ നിക്ഷേപം തിരികെ നൽകിയതായും സൂചനയുണ്ട്. ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ അനിലിന്റെ സംസ്കാരം നടത്തും.വളരെ ജനകീയനായ നേതാവായിരുന്നു ഇന്നലെ ആത്മഹത്യ തിരുമല കൗണ്‍സിലറായിരുന്ന അനില്‍കുമാര്‍. ബിജെപിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആള്‍. ആരെല്ലാമോ ചേര്‍ന്ന് തന്നെ ചതിച്ചു എന്ന് സൂചിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പ്. 'ഞാന്‍ എല്ലാവരെയും സഹായിച്ചു, പ്രതിസന്ധിവന്നപ്പോള്‍ ഒറ്റപ്പെട്ടു' എന്നായിരുന്നു അദ്ദേഹം ആത്മഹത്യാ കുറിപ്പില്‍ എഴുതിയത്.
താന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ പണത്തിനായി ആരും കഷ്ടപ്പെടരുത് എന്ന് കുരുതി മരണാനന്തരച്ചടങ്ങിനുള്ള തുക കവറിനകത്തിട്ട് ഓഫീസ് മുറിയില്‍ വെച്ചിരുന്നു. ഈ പണം മരണാനന്തരച്ചടങ്ങിനുള്ളതാണെന്ന് കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. അവസാനമായി എഴുതിയ കുറിപ്പില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയും പറയുന്നുണ്ട്
https://www.facebook.com/Malayalivartha
























