ശബരിമല ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ, ചെന്നൈയിലെ കമ്പനിയിൽനിന്ന് സന്നിധാനത്ത് തിരിച്ചെത്തിച്ചു...മുഖ്യൻ വന്ന് പോയതിന് പിന്നാലെ സംഭവിച്ചത്..

എല്ലാം കണ്ണുകളും ഇപ്പോൾ ശബരിമലയിലേക്ക് ആണ് . ആഗോള അയ്യപ്പ സംഗമം അവിടെ നടക്കുന്നു . നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ആണ് തുടക്കം കുറിച്ചിരിക്കുന്നത് . സർക്കാരിന്റെ നേരിട്ടുള്ള ക്ഷണപ്രകാരം അവിടെ പല അതിഥികളും എത്തിയിട്ടുണ്ട് .ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് അവകാശപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വലിയ പൊളിയൊക്കെ പൊളിക്കുന്നുണ്ട് . ശബരിമല വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനങ്ങളിൽ എത്തിയില്ലെങ്കിലും,
ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിജയമാക്കി സർക്കാർ. എസ്എൻഡിപി യോഗത്തെയും എൻഎസ്എസിനെയും ഒരേവേദിയിൽ അണിനിരത്താനായത് നേട്ടമായി. ചർച്ചകളിൽ പങ്കാളിത്തം തീരെക്കുറഞ്ഞത് സംഘാടകർക്ക് ക്ഷീണവുമായി.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പേരിൽ സർക്കാർ സംഘടിപ്പിച്ച അയ്യപ്പ സംഗമം കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം ആദ്യമെ കണ്ടു.അതിനിടയിൽ തന്നെ ശബരിമല ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ ചെന്നൈയിലെ കമ്പനിയിൽനിന്ന് സന്നിധാനത്ത് തിരിച്ചെത്തിച്ചു.കോടതി അനുമതി വാങ്ങി തിരികെ സ്ഥാപിക്കാനാണ് തീരുമാനം.
അതുവരെ സ്വർണപ്പാളികൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കും.കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളിൽ അറ്റകുറ്റപണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതോടെ വിഷയത്തിൽ കോടതി ഇടപെട്ടു. വിഷയം അന്വേഷിക്കാൻ ദേവസ്വം വിജിലൻസിനെ ചുമതലപ്പെടുത്തി. അതുകൊണ്ടുതന്നെ കോടതിയുടെ അനുമതിയോടെ ആയിരിക്കും തുടർനടപടി ഉണ്ടാകുക.കൂടാതെ, തന്ത്രിയുടെ ആഞ്ജ അനുസരിച്ച്, ശുദ്ധികലശംചെയ്ത് പ്രത്യേക പൂജകളോടെയായിരിക്കും സ്വർണ്ണപ്പാളി തിരികെ സന്നിധാനത്ത് സ്ഥാപിക്കുക.
അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി ഒരുമാസത്തിന് ശേഷമാണ് സ്വർണപ്പാളികൾ തിരികെ സന്നിധാനത്ത് എത്തിച്ചിരിക്കുന്നത്.ഏതായാലും മുഖ്യമന്ത്രി ശബരിമലയിൽ വന്നതിന് പിന്നാലെയാണ് ഇങ്ങനെ പല കാര്യങ്ങളും നടക്കുന്നത് . അതെ സമയം പാർട്ടി സെക്രട്ടറി 4000ത്തിലധികം പേര്‍ സംഗമത്തില്‍ പങ്കെടുത്തെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വേണെമെങ്കില്‍ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സംഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ഗോവിന്ദന്‍ നല്‍കിയ വിചിത്ര വിശദീകരണം.
എല്ലാ സെഷനിലും ആള്‍ വേണമെന്നാണോ എന്നും ഗോവിന്ദന്‍ ചോദിച്ചു.സംഗമം പരാജയമെന്നത് മാധ്യമപ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എംവി ഗോവിന്ദന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha
























