ഷാഫി പെണ്ണുപിടിയൻ എന്ന് ഓ AKG സെന്ററിൽ പോയി പറ CPM നേതാവിന്റെ സൂക്കേട് തീർന്നു മലക്കം മറിഞ്ഞു..!

വടകരയുടെ എംപിയായ ഷാഫി പറമ്പിലിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്ക്കുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. അനാവശ്യമായി കോലിട്ടിളക്കാന്‍ വന്നാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായി ഉയരുന്ന അശ്ലീലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിന് താത്പര്യമില്ല. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎമ്മെന്നും വ്യക്തതയുള്ള കാര്യങ്ങളെ പറയൂവെന്നും സുരേഷ് ബാബു പറഞ്ഞു. ഇതോടെ ഇനി ഷാഫി നിയമ നടപടികളിലേക്ക് കടക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
അതിനിടെ സിപിഎമ്മിലെ ചില നേതാക്കള്‍ക്ക് സുരേഷ് ബാബുവിന്റെ ആരോപണത്തില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഇത്തരം ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. അതിനിടെ സുരേഷ് ബാബുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് നിയമ നടപടികള്‍ തുടങ്ങി. ഷാഫി പറമ്പിലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിനെതിരെയാണ് പരാതി. എന്നാല്‍ ഇതില്‍ പോലീസ് കേസെടുക്കില്ല. അപകീര്‍ത്തിപരമായ ആരോപണമായതു കൊണ്ട് കോടതിയെ സമീപിക്കാന്‍ പരാതിക്കാരനെ നിര്‍ദ്ദേശിച്ചേക്കും. ഈ സാഹചര്യത്തിലാണ് ഷാഫി കോടതിയെ സമീപിക്കുമോ എന്നത് നിര്‍ണ്ണായകമാകുന്നത്.
സുരേഷ് ബാബുവിന്റെ ആരോപണത്തില്‍ കക്ഷി ചേരാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് എ കെ ബാലന്‍ പ്രതികരിച്ചിരുന്നു. ആരോപണം ഉന്നയിച്ചവര്‍ തന്നെ തെളിവ് പുറത്തുവിടട്ടെയെന്ന് എ കെ ബാലന്‍ പ്രതികരിച്ചു. തനിക്ക് എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ താന്‍ ഉന്നയിക്കുമല്ലോയെന്നും നിലവിലെ ആരോപണങ്ങള്‍ അവര്‍ തമ്മില്‍ ആയിക്കോട്ടെയെന്നും പറഞ്ഞ് കയ്യൊഴിയുകയായിരുന്നു എ കെ ബാലന്‍. ആരോപണം ഉന്നയിച്ചയാളുടെ കെയ്യില്‍ തെളിയിക്കാനുള്ള തെളിവും ഉണ്ടാവും. ഷാഫിക്കെതിരെ ആരോപണം ഉന്നയിച്ചയാളാണല്ലോ അക്കാര്യങ്ങള്‍ പറയേണ്ടത്. എനിക്ക് എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ ഞാന്‍ പറയില്ലേ. എന്റെ കയ്യില്‍ രേഖ ഉണ്ടെങ്കില്‍ ഞാന്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ രേഖയുള്ളതുകൊണ്ടാണല്ലോ അത് പറഞ്ഞിട്ടുണ്ടാവുക. അത് അവര്‍ തമ്മില്‍ ആയിക്കോട്ടെ. അതില്‍ നമ്മള്‍ കക്ഷി ചേരുന്നില്ലെന്ന് ബാലന്‍ പറഞ്ഞു. എന്നാല്‍ ആരോപണത്തില്‍ സിപിഐഎമ്മിനെതിരെ പാലക്കാട് കേന്ദ്രീകരിച്ച് വ്യാപക പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ തീരുമാനം. അടിസ്ഥാനരഹിതമായ ആരോപണം സിപിഎം പരസ്യമായി തിരുത്തണമെന്നാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസും സിപിഐഎമ്മിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.
https://www.facebook.com/Malayalivartha