തെരുവുനായ കുറുകെ ചാടി... ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോട്ടുകാല്‍ മുളളുമുക്ക് മണലി മരിയന്‍ വില്ലയില്‍ എ. ജോസ്(62) ആണ് മരിച്ചത്.
കഴിഞ്ഞ 27-ന് ഉച്ചക്കായിരുന്നു അപകടം. പുളിങ്കുടിയിലെ സ്വകാര്യ റിസോര്‍ട്ടിലെ മാനേജരായിരുന്നു. ജോലിക്കിടയിലെ ഇടവേളയില്‍ പ്രമേഹരോഗവുമായി ബന്ധപ്പെട്ട രക്തപരിശോധന നടത്തിയശേഷം റിസള്‍ട്ടുമായി വീട്ടിലേക്ക് വരവെ മുളളുവിള ഭാഗത്തറോഡില്‍വെച്ച് തെരുവുനായ കുറുകെ ചാടി. ബൈക്കോടെ മറിഞ്ഞു റോഡില്‍ വീണ ജോസിന്റെ തലയ്ക്കു ഗുരുതരപരിക്കേറ്റു.
തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികല്‍സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് അടിമലത്തുറ ഫാത്തിമ മാതാ പളളിയില്‍ നടക്കും. ഭാര്യ: മരിയ ഗുരൈറ്റി. മക്കള്‍: റിനി, റിതു. വിഴിഞ്ഞം പോലീസ് കേസെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha