ഇസ്രായേല്‍ സൈന്യം ഗാസ സിറ്റിയെ വളഞ്ഞു.. ഗാസയെ പൂര്‍ണമായി മോചിപ്പിക്കാതെ ഇനി യുദ്ധത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്.. എല്ലാ സമാധാന നീക്കങ്ങളും കാറ്റില്‍ പറത്തി..

അതിഭയാനകമായ സാഹചര്യത്തില്‍ ഇസ്രായേല്‍ സൈന്യം ഗാസ സിറ്റിയെ വളഞ്ഞു. ഗാസയെ പൂര്‍ണമായി മോചിപ്പിക്കാതെ ഇനി യുദ്ധത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പ്രഖ്യാപിച്ചതിനു പിന്നാലെ എല്ലാ സമാധാന നീക്കങ്ങളും കാറ്റില്‍ പറത്തി ഇസ്രായേല്‍ അതിശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. രണ്ടു വര്‍ഷമായി നീളുന്ന പോരാട്ടത്തില്‍ ഇതോടകം 66,000 പലസ്തീനികള്‍ മരിച്ചിരിക്കുന്നു. ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 22 ലക്ഷത്തോളം വരുന്ന ഗാസക്കാരില്‍ യുദ്ധം ബാധിക്കാത്തവരായി നിലവില്‍ ഒരാളുമില്ല.
ഗാസയിലെ മൊത്തം ജനസംഖ്യയുടെ പത്തു ശതമാനത്തിലേറെ ജനങ്ങള്‍ മരിക്കുകയോ മാരകമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന ഭയാനകമായ സാഹചര്യത്തിലാണ് ഗാസയെ ചാമ്പലാക്കി പ്രദേശം പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ നിര്‍ണായകമായ നീക്കം. ഗാസയെ മോചിപ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്നും ഹമാസ് എന്ന ഭീകരസംഘടനയെ ഭൂമിയില്‍ അവശേഷിപ്പിക്കില്ലെന്നുമാണ് ഇസ്രായേല്‍ പറയുന്നത്.ഗാസയിലെ നെറ്റ്‌സാരിം ഇടനാഴി പിടിച്ചെടുത്തുവെന്നും ഗാസയെ വടക്കും തെക്കുമായി വിഭജിച്ചുകഴിഞ്ഞതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി കാറ്റ്‌സ് പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കന്‍ ഗാസ പിടിക്കാനുള്ള പുതിയ ആക്രമണപദ്ധതിക്കു തുടക്കമിടുന്ന ഇസ്രയേല്‍ സൈന്യം ജനങ്ങളെ തെക്കന്‍ മേഖലകളിലേക്കു മാറ്റുകയാണ്.
സുരക്ഷ ഉറപ്പാക്കാനെന്നു പറഞ്ഞാണ് ഇസ്രായേല്‍ സൈന്യം പലസ്തീന്‍കാരെ ഒഴിപ്പിക്കുന്നത്. തെക്കന്‍ ഗാസയില്‍ ടെന്റുകളും മറ്റു സഹായങ്ങളും ഒരുക്കുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. വടക്കുള്ള ഗാസ സിറ്റിയില്‍ ആക്രമണം രൂക്ഷമായി. ഹമാസിന്റെ ആയുധങ്ങളും തുരങ്കങ്ങളും തകര്‍ക്കാനാണു നീക്കമെന്നാണ് സൈന്യം പറയുന്നത്.ഗാസയില്‍ ഇനി അവശേഷിക്കുന്ന എല്ലാ പലസ്തീനികളും എത്രയും പെട്ടെന്ന് സ്ഥലം വിടണമെന്നും അല്ലാത്തവരെ ഭീകരവാദികളായി കണക്കാകുമെന്നുമെന്നുമാണ് ഇസ്രായേല്‍ കാറ്റ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗാസ നഗരത്തിനു നേരെയുള്ള സൈന്യത്തിന്റെ ഉപരോധം കൂടുതല്‍ ശക്തമാക്കുകയാണെന്നും
ഹമാസ് പ്രവര്‍ത്തകരെ ഗാസ സിറ്റിയില്‍ ഒറ്റപ്പെടുത്താനുള്ള അവസാന അവസരമാണിതെന്നും ഇസ്രയേല്‍ കാറ്റ്‌സ് പ്രസ്താവനയില്‍ പറയുന്നു. അതിനിടെ ഗാസയില്‍ ബുധനാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 16 പേരാണ് കൊല്ലപ്പെട്ടത്.ഗാസയുടെ തെക്കോട്ട് നീങ്ങാന്‍ ആഗ്രഹിക്കുന്ന ഗാസയിലെ പൗരന്‍മാര്‍ക്ക് ജീവിതത്തില്‍് ഇത് അവസാന അവസരമാണെന്നും ഹമാസിനെ നഗരത്തില്‍ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി കടുത്ത ആക്രമണം നടത്തുമെന്നുമാണ് ഇസ്രയേല്‍ തീരുമാനം.അവസാനത്തെ ഹമാസ് തീവ്രവാദിയെയും വധിക്കുമെന്നും അവശേഷിപ്പിക്കുന്ന ബന്ദികളെ മോചിപ്പിക്കും വരെ യുദ്ധം തുടരുമെന്നുമാണ് ഇസ്രായേല്‍ കാറ്റ്‌സിന്റെ പ്രഖ്യാപനം.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചതിനു പിന്നാലെയാണ് ഇസ്രായേല്‍ സൈന്യം ഗാസ വളഞ്ഞിരിക്കുന്നത്. തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വിളിച്ച സംയുക്ത പത്രസമ്മേളനത്തിലാണ് ഗാസയില്‍ സമാധാനം പുലരാനുള്ള കരാറിനോട് സാഹചര്യങ്ങള്‍ വളരെ അടുത്തെത്തിയെന്ന് ട്രംപ് അറിയിച്ചത്.
കരാര്‍ അംഗീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹമാസാണെന്നു പറയുകയും ഹമാസിന് ഇതിനായി നാലു ദിവസത്തെ സമയവും ട്രംപ് അനുവദിച്ചിരുന്നു. മധ്യസ്ഥരായ ഖത്തറും ഈജിപ്തും കരാറിന്റെ പകര്‍പ്പ് തങ്ങളുമായി പങ്കുവച്ചിട്ടുണ്ടെന്നും ശുഭാപ്തിവിശ്വാസത്തോടെയും ഉത്തരവാദിത്തത്തോടെയും അത് പരിശോധിച്ച് വിലയിരുത്തിയ ശേഷം മറുപടി പറയുമെന്നാണ് ഹമാസ് പ്രതികരിച്ചത്. എന്നാല്‍ കീഴടങ്ങാന്‍ തയാറല്ലെന്നും പോരാട്ടം തുടരുമെന്നും ഹമാസ് നടത്തിയ പ്രസ്താനയാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്.
ഹമാസിന്റെ പക്കല്‍ ഇനി അവശേഷിക്കുന്നത് നാല്‍പതിലേറെ ബന്ധികളാണ്.
72 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കല്‍, ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ പടിപടിയായുള്ള സൈനികപിന്മാറ്റം എന്നിവയാണ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ലക്ഷ്യം. ഹമാസിന്റെ നിരായുധീകരണവും യുദ്ധാനന്തരം രാജ്യാന്തര നേതൃത്വത്തിലുള്ള ഇടക്കാല ഭരണവും നിലവിലെ കരാര്‍ ആവശ്യപ്പെടുന്നു. ഇതിനിടെയാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ ആക്രമണം ശക്തിപ്പെടുത്തിയതും ജനങ്ങളോട് ഗാസവിട്ട് പോകാന്‍ നിര്‍ദേശിച്ചിരിക്കുന്നതും.പലസ്തീന് അടിയന്തിര സഹായവുമായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ചെറു കപ്പലുകള്‍ ഇസ്രായേല്‍ സൈന്യം പിടിച്ചെടുക്കുകയും കപ്പലുകളിലുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ തടഞ്ഞുവയ്ക്കുകയും ചെയ്തു.
വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ചെറു കപ്പലുകളാണ് ഗാസ തീരത്തിന് സമീപത്തെ മെഡിറ്ററേനിയന്‍ കടലില്‍ വച്ച് ഇസ്രയേല്‍ നാവിക സേന പിടിച്ചെടുത്തത്. ഗാസയിലേക്ക് അടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കപ്പലുകളില്‍ എത്തിയവരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും ഇസ്രയേല്‍ പ്രസ്താവിച്ചു.ഇസ്രയേല്‍ സൈന്യത്തിന്റെ ഭീഷണി മറികടന്നാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം പേര്‍ 45 ചെറുകപ്പലുകളിലായി ഗാസയിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ മാസം സ്‌പെയിനില്‍ നിന്നാണ് ഗ്രേറ്റ അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പുറപ്പെട്ടത്. നേരത്തെയും ഇത്തരത്തിലുള്ള ചെറുകപ്പലുകള്‍ ഗാസയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഇസ്രയേല്‍ തടഞ്ഞിരുന്നു.
https://www.facebook.com/Malayalivartha