ഏതെങ്കിലും ഡിഗ്രി മതി! ബാങ്ക് ഓഫ് ബറോഡയിൽ നിരവധി ഒഴിവുകൾ

ബാങ്ക് ഓഫ് ബറോഡ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ തസ്തികകൾ തുടങ്ങി ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 58 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ചീഫ് മാനേജർ തസ്തികയിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്. മാനേജർ - ട്രേഡ് ഫിനാൻസ് ഓപ്പറേഷൻസിൽ 14 ഒഴിവുകളും ഉണ്ട്. മാനേജർ - ഫോറെക്‌സ് അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പിൽ 37 ഒഴിവുകളാണ് ഉള്ളത്.
സീനിയർ മാനേജർ - ഫോറെക്‌സ് അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പിൽ 5 തസ്തികകളും ഒഴിഞ്ഞ് കിടക്കുന്നു. ഒക്ടോബർ 9 വരെ അപേക്ഷിക്കാവുന്നതാണ്. bankofbaroda.bank.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിവിധ തസ്തികകളിലേക്ക് വേണ്ട യോഗ്യതയും ശമ്പളവും അടക്കമുള്ള വിവരങ്ങൾ ഇങ്ങനെയാണ്
ചീഫ് മാനേജർ
അപേക്ഷകരുടെ പ്രായപരിധി 30 വയസിനും 40 വയസിനും ഇടയിൽ ആയിരിക്കണം. സാമ്പത്തിക ശാസ്ത്രം/കൊമേഴ്സ് എന്നിവയിൽ ബിരുദം ഉള്ളവരായിരിക്കണം അപേക്ഷകർ. CA/MBA/IIM സർട്ടിഫിക്കറ്റുകൾ അഭികാമ്യം. ബാങ്കിംഗ്/ബ്രോക്കറേജിൽ 8 വർഷത്തെ പ്രൃത്തി പരിചയവും നിക്ഷേപക ബന്ധങ്ങൾ/കോർപ്പറേറ്റ് ആശയവിനിമയം/ഗവേഷണം എന്നിവയിൽ 2 വർഷത്തെ പ്രവൃത്തി പരിചയവും വേണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,02,300-1,20,940 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.
മാനേജർ - ട്രേഡ് ഫിനാൻസ് ഓപ്പറേഷൻസ്
അപേക്ഷകരുടെ പ്രായപരിധി 24 വയസിനും 34 വയസിനും ഇടയിലായിരിക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. IIBF ഫോറെക്‌സ്, CDCS, അല്ലെങ്കിൽ CITF സർട്ടിഫിക്കേഷനുകൾക്ക് മുൻഗണന ലഭിക്കും. ബാങ്കുകളിലെ ട്രേഡ് ഫിനാൻസ് പ്രവർത്തനങ്ങളിൽ 2 വർഷത്തെ പരിചയമുള്ളവരായിരിക്കണം അപേക്ഷകർ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 64,820-93,960 രൂപ വരെ ശമ്പളം ലഭിക്കും.
മാനേജർ - ഫോറെക്‌സ് അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പ്
അപേക്ഷകരുടെ പ്രായപരിധി 26 വയസിനും 36 വയസിനും ഇടയിലായിരിക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. MBA/PGDM സർട്ടിഫിക്കേഷൻ ഉള്ളത് അഭികാമ്യം ബാങ്കുകളിൽ 2 വർഷം, ട്രേഡ് ഫിനാൻസിൽ 1 വർഷം എന്നിങ്ങനെയായി പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഫോറെക്‌സ് വിൽപ്പന പരിചയം അഭികാമ്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 64,820-93,960 രൂപ വരെ ശമ്പളം ലഭിക്കും.
സീനിയർ മാനേജർ - ഫോറെക്‌സ് അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പ്
അപേക്ഷകരുടെ പ്രായപരിധി 29 വയസിനും 39 വയസിനും ഇടയിലായിരിക്കണം. സെയിൽസ്/മാർക്കറ്റിംഗ്/ഫിനാൻസ്/ട്രേഡ് ഫിനാൻസിൽ ബിരുദം എന്നിവയും മുഴുവൻ സമയ എംബിഎ/പിജിഡിഎം ഉള്ളവർക്കും അപേക്ഷിക്കാം. ബാങ്കിംഗിൽ 5 വർഷത്തെയും ട്രേഡ് ഫിനാൻസിൽ 3 വർഷത്തെയും പരിചയം ഉള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 85,920-1,05,280 രൂപ വരെ ശമ്പളം ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക വെബ്‌സൈറ്റ് ആയ bankofbarod-a.in സന്ദർശിക്കുക. കരിയറുകളിലേക്ക് പോയി നിലവിലെ അവസരങ്ങളിൽ ക്ലിക്കുചെയ്യുക. ആവശ്യമുള്ള പോസ്റ്റ് തിരഞ്ഞെടുത്ത് ഓൺലൈനായി അപേക്ഷിക്കുക എന്നതിൽ ക്ലിക്കുചെയ്യുക. സാധുവായ ഒരു ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. വിശദാംശങ്ങൾ പൂരിപ്പിക്കുക, രേഖകൾ അപ്ലോഡ് ചെയ്ത് ഫീസ് ഓൺലൈനായി അടയ്ക്കുക
https://www.facebook.com/Malayalivartha