വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ ദുരന്തം... വിഗ്രഹങ്ങൾ നിമഞ്ജനത്തിനായി പോയ വിശ്വാസികൾ സഞ്ചരിച്ച ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11മരണം

സങ്കടക്കാഴ്ചയായി... വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ഖാണ്ഡ്വ ജില്ലയിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞാണ് 11 പേര്‍ മരിച്ചത്. പന്ഥാന മേഖലയിലെ അർദാല ഗ്രാമത്തിലാണ് അപകടമുണ്ടായത്. വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്.
വണ്ടിയിലുണ്ടായിരുന്ന 12 കാരന്‍ അബദ്ധവശാല്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തതാണ് അപകടത്തിന് കാരണമായത്. കുട്ടി ചാവി ഉപയോഗിച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്തതോടെ പാലത്തില്‍ നിന്ന് താഴേക്ക് മറിയുകയായിരുന്നു.
മരിച്ചവരിൽ 6 പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ട്. 25 പേർ അപകടസമയത്ത് ട്രോളിയിൽ ഉണ്ടായിരുന്നു. അപകടത്തില്‍ പെട്ട കൂടുതൽ പേർക്കായി തെരച്ചിൽ തുടരുന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ കുട്ടികളുമുണ്ട്.
"https://www.facebook.com/Malayalivartha