നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ.. കെ.ജെ.ഷൈനിനെതിര നടന്ന സൈബർ ആക്രമണത്തിൽ..പ്രതിഷേധിക്കാൻ പറവൂരിൽ നടത്തിയ സിപിഎം പ്രതിഷേധ യോഗത്തിലാണ് റിനി പങ്കെടുത്തത്..

വീണ്ടും ഞെട്ടിച്ച് നടി റിനി ആൻ ജോർജ് . ഇത്തവണയും കോൺഗ്രസിനാണ് ഷോക്ക് കിട്ടിയിരിക്കുന്നത് .യുവനേതാവ് ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതി ഉന്നയിച്ച നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ. കെ.ജെ.ഷൈനിനെതിര നടന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ പറവൂരിൽ നടത്തിയ സിപിഎം പ്രതിഷേധ യോഗത്തിലാണ് റിനി പങ്കെടുത്തത്. സ്ത്രീകളെ സ്മാർത്തവിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയെന്ന് വിമർശിച്ച കെ.ജെ.ഷൈൻ റിനിയെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തു.
മുൻ മന്ത്രി കെ.കെ.ഷൈലജയാണ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തത്.യോഗത്തിൽ പങ്കെടുത്ത റിനി താനും വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടുവെന്ന് പറഞ്ഞു.‘‘എനിക്ക് ഒരു യുവനേതാവിൽ നിന്ന് ചില മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു. അത് ഞാൻ തുറന്നുപറഞ്ഞു, പക്ഷേ ആ പ്രസ്ഥാനത്തെ ദുഃഖിപ്പിക്കേണ്ടെന്ന് കരുതി ആ നേതാവിന്റെ പേരു പറഞ്ഞില്ല. ആരെയും വേദനിപ്പിക്കാനോ തകർക്കാനോ ഉദ്ദശ്യമുണ്ടായിരുന്നില്ല.രാഷ്ട്രീയത്തിൽ കടന്നുവരുന്ന യുവ നേതാക്കൻമാർ ഇങ്ങനെയാണോ ആകേണ്ടത് എന്ന ചോദ്യമാണ് ഞാൻ ഉന്നയിച്ചത്.
രാഷ്ട്രീയത്തിൽ കടന്നുവരുന്ന നേതാക്കൻമാർ സ്ത്രീകളോട് എങ്ങനെ ധാർമികതയോടെ പെരുമാറണമെന്നും എങ്ങനെ മുന്നോട്ടു പോകണമെന്നും ഉള്ള കാര്യം മാത്രമാണ് ഞാൻ പങ്കുവച്ചത്. പക്ഷേ ഭയാനകമായ സൈബർ ആക്രമണമാണ് എനിക്ക് നേരിടേണ്ടി വന്നത്’’ – റിനി പറഞ്ഞു.പറവൂരില്‍ നടി റിനി ആന്‍ ജോര്‍ജിനെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സിപിഎം പരിഗണിക്കുന്നു. റിനിയെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് പാര്‍ട്ടി നേതാവ് കെ ജെ ഷൈന്‍ രംഗത്തു വന്നത് ഈ സാഹചര്യത്തിലാണ്. പറവൂരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ റിനിയെ മത്സരിപ്പിക്കാനാണ് ആലോചന.
ഇതിനൊപ്പം പാലക്കാട്ടേക്കും പരിഗണിച്ചേക്കും. എന്നാല്‍ റിനി മത്സരിക്കാന്‍ തയ്യാറാകുമോ എന്ന് ഉറപ്പില്ല. ഇക്കാര്യത്തില്‍ നടിയുടെ നിലപാട് നിര്‍ണ്ണായകമാകും. ഏതായാലും സിപിഎമ്മിനോട് റിനിയെ ചേര്‍ത്ത് നിര്‍ത്താനാണ് തീരുമാനം.സ്ത്രീകളെ സ്മാര്‍ത്ത വിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളതെന്നും കെ ജെ ഷൈന്‍ വിമര്‍ശിച്ചിരുന്നു. ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് പറവൂരില്‍ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ഷൈന്‍ റിനിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് പോലും വടകര തെരഞ്ഞെടുപ്പ് കാലത്തു തനിക്കെതിരെ പ്രചാരണം നടന്നെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് കെ കെ ശൈലജയും പറഞ്ഞു. വടകരയില്‍ കെകെ ശൈലജയെ തോല്‍പ്പിച്ചത് ഷാഫി പറമ്പിലാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഗോഡ് ഫാദറായാണ് ഷാഫിയെ വിശദീകരിക്കുന്നത്.
https://www.facebook.com/Malayalivartha