സങ്കടക്കാഴ്ചയായി... അയർലൻഡിൽ മലയാളി വീട്ടിൽ മരിച്ച നിലയിൽ

അയർലൻഡിൽ കൗണ്ടി കാവനിലെ ബെയിലിബൊറോയിൽ താമസിച്ചിരുന്ന വടക്കേ കരുമാങ്കൽ ജോൺസൺ ജോയിയെ (34) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ചാന്നാനിക്കാട് പാച്ചി റ സ്വദേശിയാണ്. ഭാര്യ ആൽബി ലൂക്കോസ് കൊച്ചുപറമ്പിൽ. രണ്ട് മക്കളുണ്ട്.
നാട്ടിലായിരുന്നു ഭാര്യയും മക്കളും . ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്തിരുന്ന ജോൺസൺ ഉച്ചയായിട്ടും എഴുന്നേൽക്കാതിരുന്നതിനാൽ വീട്ടിൽ താമസിച്ചിരുന്ന വ്യക്തി വാതിൽ തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിൽ സംസ്‌കാരം നടക്കും.
https://www.facebook.com/Malayalivartha

























