Widgets Magazine
03
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക് അധിനിവേശ കശ്മീരിൽ (പി‌ഒ‌കെ) പ്രതിഷേധക്കാർക്ക് നേരെ.. പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ കുറഞ്ഞത് 12 സാധാരണക്കാർ കൊല്ലപ്പെട്ടു..പലരുടെയും നില ഗുരുതരമാണ്..


പാക് അധിനിവേശ കശ്മീരിൽ (പി‌ഒ‌കെ) പ്രതിഷേധക്കാർക്ക് നേരെ.. പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ കുറഞ്ഞത് 12 സാധാരണക്കാർ കൊല്ലപ്പെട്ടു..പലരുടെയും നില ഗുരുതരമാണ്..


ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തിപ്പെട്ടു..തുറമുഖങ്ങളിൽ സൈക്ലോൺ മുന്നറിയിപ്പ് ബോയ നമ്പർ 1 ഉയർത്തി..ചെന്നൈ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പ്..


നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ.. കെ.ജെ.ഷൈനിനെതിര നടന്ന സൈബർ ആക്രമണത്തിൽ..പ്രതിഷേധിക്കാൻ പറവൂരിൽ നടത്തിയ സിപിഎം പ്രതിഷേധ യോഗത്തിലാണ് റിനി പങ്കെടുത്തത്..


അഫ്‌ഗാനിസ്ഥാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ..താലിബാൻ സർക്കാർ തള്ളി. കാലപ്പഴക്കം ചെന്ന ഫൈബർ ഓപ് ടിക് കേബിളുകൾ മാറ്റിസ്ഥാപിക്കുന്നതി ന്റെ ഭാഗമായാണ് ഈ നീക്കം..


ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 69 ആയി.. നൂറുകണക്കിന് ആളുകൾ കുടുങ്ങി...അതിജീവിച്ചവരെ കണ്ടെത്താൻ വീടുതോറും തിരച്ചിൽ നടത്താൻ സ്‌നിഫർ നായ്‌ക്കളുടെ പിന്തുണയോടെ സൈനികരും പോലീസും സിവിലിയൻ വളണ്ടിയർമാരും രംഗത്തുണ്ട്...

മുകേഷിന്റെ ആദ്യ ഭാര്യ സരിത ,ഗണേഷിന്റെ ആദ്യ ഭാര്യ യാമിനി തങ്കച്ചി അവരേയല്ലേ ഇത്തരം പരിപാടിക്ക് ആദ്യം ക്ഷണിക്കേണ്ടത്? പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ കൂട്ടക്കരച്ചിലും നിലവിളിയും. രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി ഗ്രൂപ്പിന്റെ പേജുകളില്‍ വിഡിക്ക് പച്ചത്തെറിവിളി. കൊടുത്താല്‍ പറവൂരിലും കിട്ടും സതീശാ...ഓര്‍ത്തോ ഇത് തുടക്കം മാത്രമെന്ന് !!

02 OCTOBER 2025 05:59 PM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷ നേതാവിന്റെ നെഞ്ചത്തിട്ട് ബോംബ് പൊട്ടി. കൂടെയുള്ളവന്റെ കാലുവാരാന്‍ വിഡി സതീശന്‍ ഇറക്കിയ റിനി മറുകണ്ടം ചാടി. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ കൂട്ടക്കരച്ചിലും നിലവിളിയും. രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി ഗ്രൂപ്പിന്റെ പേജുകളില്‍ വിഡിക്ക് പച്ചത്തെറിവിളി. കൊടുത്താല്‍ പറവൂരിലും കിട്ടും സതീശാ...ഓര്‍ത്തോ ഇത് തുടക്കം മാത്രമെന്ന്. കെട്ടിയിറക്കിയ മുതല് സിപിഎം ചാരപ്പണിക്കാരിയെന്ന് വിഡ്ഡി സതീശന്‍ അറിഞ്ഞില്ലെന്ന് സ്വന്തം പാളയത്തില്‍ നിന്ന് വിമര്‍ശനം. സതീശന്റെ അടിവയറ്റില്‍ തീയാളുന്നു. റിനി എന്തെങ്കിലും വാ തുറന്ന് പറഞ്ഞാല്‍ പ്രതിക്ഷ നേതാവിന്റെ രാഷ്ട്രീയ ഭാവി സ്വാഹ. റിനിയെ വെച്ച് സതീശന്‍ ഗ്രൂപ്പ് രാഹുലിനെതിരെ ഗൂഢാലോചന നടത്തിയെങ്കില്‍ കോണ്‍ഗ്രസ് തന്നെ സതീശനെ ചവിട്ടിപ്പുറത്താക്കും. ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് യുഡിഎഫ് അണികള്‍ സതീശനെതിരെ തിരിഞ്ഞ് നില്‍ക്കുകയാണ്.

സിപിഎം പാളയത്തിലേക്ക് റിനി എന്തിന് ചാടിയെന്ന വേവലാതിയാണ് സതീശന്. അയ്യോ റിനിമോള്‍ക്ക് അശ്ലീല മെസേജ് അയച്ചെന്ന് പൊട്ടിത്തെറിച്ച് രംഗത്ത് വന്നത് സതീശനാണ്. പ്രതിപക്ഷ നേതാവിന്റെ സുഹൃത്തിന്റെ മകളാണ് റിനി. ഇതോടെയാണ് ആരോപണത്തിന് പിന്നില്‍ സതീശന്‍ തന്നെയെന്ന് രാഹുല്‍ ഷാഫി ഗ്രൂപ്പ് ഉറപ്പിച്ചത്. റിനിക്ക് മെസേജ് അയച്ചത് സതീശനെ ചൊടിപ്പിച്ചു രാഹുലിനെതിരെ കട്ടയ്ക്ക് നില്‍ക്കുകയായിരുന്നു സതീശന്‍. സ്വന്തം പാര്‍ട്ടിക്കാരെ മുഴുവന്‍ വെറുപ്പിച്ച സതീശന്‍ റിനി സിപിഎം പാളയത്തിലേക്ക് ചാടിയതോടെ ഏതാണ്ടൊക്കെ പോയ അണ്ണാനെപ്പോലെ ഇരുപ്പാണ്. ഷാഫി കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഗൂഢാലോചനയുടെ എന്തെങ്കിലും തുമ്പും വാലും റിനിയുടെ നാവിന്‍ തുമ്പില്‍ നിന്ന് പുറത്ത് വന്നാല്‍ സതീശനെ വലിച്ച് കീറുമെന്ന്. രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ വീട്ടില്‍ ആഘോഷത്തില്‍ ഇതില്‍ക്കൂടുതല്‍ പണി സതീശന് കിട്ടാനില്ല.

പൂര്‍ണമായും റിനിയെ പിന്തുണച്ച് നില്‍ക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വലിയ സൈബര്‍ ആക്രമണം റിനിക്ക് നേരെ ഉണ്ടായി. അപ്പോഴും റിനിക്കെതിരെ തിരിഞ്ഞ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളെ വിമര്‍ശിച്ചു സതീശന്‍. എന്നാല്‍ ഒടുക്കം റിനിമോള്‍ തന്നെ കേക്കച്ഛന്റെ പത്തിയ്ക്കടിച്ചു. വിഡി സതീശന്‍ ഈ നേരം വരെ ഒരക്ഷരം പ്രതികരിച്ചിട്ടില്ല. എന്റെ മെന്ററാണ് എന്റെ അച്ഛനെപ്പോലെയാണ് സതീശന്‍ എന്നൊക്കെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരായിരം തവണ റിനി വ്യക്തമാക്കിയിട്ടുണ്ട്. അന്നേ പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നു സതീശന് മുന്നിലാണ് റിനി രാഹുല്‍ വിഷയം പറഞ്ഞത്.

സതീശന്റെ സമ്മതം ഇല്ലാതെ റിനി മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് പോകില്ലെന്ന്. അന്ന് തുടങ്ങി സതീശന്റെ ശനിദശ. റിനിയെ താങ്ങി നിന്നിട്ട് കിട്ടിയതോ എട്ടിന്റെയല്ല പതിനാറിന്റെ പണി. ഇത് പ്രതിപക്ഷ നേതാവ് ഇരന്നുവാങ്ങിയതാണ്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ നോക്കിയതാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആളാകാന്‍ രാഹുലിന്റെ കുഴിവെട്ടാന്‍ നോക്കി പക്ഷെ കുഴിയില്‍ വീണത് സതീശനും. സ്ത്രീപക്ഷത്താണ് ഞാന്‍ സ്ത്രീപക്ഷത്താണ് കോണ്‍ഗ്രസെന്ന് വരുത്തി സ്ത്രീ വോട്ടുകള്‍ ചൂണ്ടാന്‍ ഇട്ട പ്ലാന്‍ അടപടലം തിരിഞ്ഞുകൊത്തി. തലഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് സതീശന്‍ കൂപ്പുകുത്തി. റിനി സിപിഎമ്മിന്റെ ചാരപ്പണിക്കാരി, റിനി സതീശന്റെ കാലുവാരി, റിനി സതീശനെ തേച്ചു, റിനിയും സതീശനും പിണറായിയും ചേര്‍ന്നുള്ള ഒത്തുകളി. അങ്ങനെ പലതരത്തിലാണ് സൈബറിടത്തില്‍ ചര്‍ച്ച കൊഴുക്കുന്നത്.  

ഷാഫി രാഹുല്‍ സൈബര്‍ ഗ്രൂപ്പുകള്‍ സതീശനെ പൊളിച്ചടുക്കുന്നു. റിനിയ്‌ക്കെതിരെയും സൈബര്‍ ഗ്രൂപ്പുകള്‍ പൊങ്കാല തുടങ്ങി. അതിലെ ചില കമന്റുകള്‍ നോക്കാം.

ഈ സന്തോഷം വളര്‍ത്തച്ഛന്‍ കേക്കുമുറിച്ച് ആഘോഷിക്കുന്നതായിരിക്കും. ഇപ്പോള്‍ ശ്രമിച്ചാല്‍ നിയമസഭയിലേക്ക് ഒരു സീറ്റ് തരപ്പെടുത്താം...എത്തേണ്ടയിടത്ത് എത്തിയതില്‍ സന്തോഷം ....... ?? കോടികള്‍ കൈമറയുന്ന ഒരു ബിസിനസ് മേഖലയാണ് എന്ന് സരിത പണ്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ?? എന്തായാലും സുരക്ഷിതമായ ഒരു കൈകളില്‍ എത്തിച്ചേര്‍ന്നല്ലോ അതുമതി.....മുകേഷിനെതിരേയും ഒരു നടി പരാതി ഉന്നയിച്ചിരുന്നു പക്ഷേ ആ നടിയെ ചേര്‍ത്ത് നിര്‍ത്താന്‍ ഷൈന്‍ ടീച്ചര്‍ ഇല്ല അതാണ് ടീച്ചറുടെ ഇരട്ടതാപ്പ് വേടന്‍ പീഡിപ്പിച്ചെന്ന് പറഞ്ഞ ഇര'ക്കും നീതി വാങ്ങി കൊടുക്കാന്‍ ടീച്ചര്‍ക്ക് ശബ്ദമില്ല അതെന്താ അങ്ങനെ!

മുകേഷിന്റെ ആദ്യ ഭാര്യ സരിത
ഗണേഷിന്റെ ആദ്യ ഭാര്യ
യാമിനി തങ്കച്ചി അവരേയല്ലേ
ഇത്തരം പരിപാടിക്ക്
ആദ്യം ക്ഷണിക്കേണ്ടത്
സഖാക്കളേ...... ?? കടകംപള്ളി ഫോണ്‍ ചെയ്ത ചേച്ചിയെ വിളിക്കാത്തതിലും പാര്‍ട്ടി കോഴിഫാം കമ്മിറ്റി പ്രതിഷേധം അറിയിച്ചു.

2026 നിയമസഭ ഇലക്ഷന് ഘഉഎ ഇലക്ഷന്‍ പ്രചരണം നയിക്കുന്ന സഖാവ് റിനിക്ക് 100 ചുവന്നകാവി അഭിവാദ്യങ്ങള്‍???? ഗ.ജ ഉമ്മറില്‍ നിന്ന് രക്ഷ നേടാന്‍ ഠ.ഏ രവിയുടെ വീട്ടിലേക്ക് ഓടി കയറിയ ഉണ്ണിമേരിയുടെ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ?? ആന്തൂരിലെ സാജന്റെ ഭാര്യയെ പറഞ്ഞപ്പോള്‍ പൊള്ളിയില്ല, ഉമാ തോമസിനെ പറഞ്ഞപ്പോള്‍ പൊള്ളിയില്ല സിപിഎമ്മിന് ഇപ്പോള്‍ സ്ത്രീ പക്ഷ നിലപാട് പറഞ്ഞു വരുമ്പോള്‍ കാപട്യം ജനത്തിന് മനസിലാകും.   2026?.. ഏതായാലും ഒരു കാര്യം ഉറപ്പാണ്.. ഏത് ഇലക്ഷനിലും ഒരു സ്ത്രീ വേണം അന്തംകമ്മികള്‍ക്ക് പോരാടാന്‍.. കഷ്ടം.. എന്തൊരു അപചയം ആണ് ഈ 'ആഗോള പാര്‍ട്ടിയുടേത്'

സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും പറവൂരില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് റിനി പങ്കെടുത്തത്. സിപിഎം നേതാവ് കെ.ജെ.ഷൈന്‍ റിനിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. 'റിനിയെപോലുള്ള സ്ത്രീകള്‍ ഈ പ്രസ്ഥാനത്തോടൊപ്പം ചേരണം. റിനിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെങ്കിലും തിരിച്ചറിവ് ഉണ്ടാകുന്ന സമയം ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു' കെ.ജെ.ഷൈന്‍ പറഞ്ഞു. കെ.ജെ.ഷൈനിന് നേരെ നടന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍കൂടിയാണ് സിപിഎം പെണ്‍ പ്രതിരോധം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. ആരേയും തകര്‍ക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും രാഷ്ട്രീയത്തില്‍ കടന്നുവരേണ്ടവര്‍ ഇങ്ങനെയാണോ സ്ത്രീകളോട് പെരുമാറേണ്ടത് എന്ന ചോദ്യമാണ് ഉയര്‍ത്തിയതെന്നും റിനി പറഞ്ഞു.

കെ.കെ.ഷൈലജയായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി പരാതി നല്‍കാത്തതിന് കാരണം, ആ പ്രസ്ഥാനത്തിനുള്ളിലെ ഒരു സംഘം അവര്‍ക്കെതിരെ നടത്തുന്നത് അതിശക്തമായ സൈബര്‍ ഭീഷണിയാണെന്ന് ഷൈലജ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ പരാജയപ്പെടുത്താന്‍ വൃത്തികെട്ട മാനസികരോഗികളായ ഒരു സൈബര്‍ സംഘത്തെ യുഡിഎഫ് തീറ്റിപ്പോറ്റി വളര്‍ത്തുകയാണെന്ന് കെ.കെ. ശൈലജ ആരോപിച്ചു. തനിക്കെതിരെയും വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ചും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചും അപവാദ പ്രചാരണം നടത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി വളരെ അടുപ്പമുള്ള കുടുംബ പശ്ചാത്തലമാണ് റിനിയുടേത്. എന്നാല്‍, കോണ്‍ഗ്രസിന്റെ ഒരു ഭാരവാഹിത്വവും വഹിക്കുന്നില്ല. നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് റിനി പ്രതിഷേധ കൂട്ടായ്മയുടെ വേദിയിലും ആവര്‍ത്തിച്ചത്. ഏതെങ്കിലും സംഘടനയുടെയോ വ്യക്തികളുടെയോ പേരെടുത്ത് പറഞ്ഞുകൊണ്ട് ഇന്നലെയും ആരെയും വിമര്‍ശിക്കാന്‍ റിനി തയാറായിട്ടില്ല. അപ്പോഴും സിപിഎം വേദിയില്‍ റിനി എത്തിയത് ശ്രദ്ധേയമാണ്. പെണ്‍കരുത്ത് എന്ന പേരില്‍ സിപിഐഎം പറവൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി. വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് കെ.ജെ. ഷൈന്‍ റിനിയോട് അഭ്യര്‍ഥിച്ചു.

എനിക്ക് ഒരു യുവനേതാവില്‍നിന്ന് ചില മോശം സമീപനം നേരിടേണ്ടി വന്നു എന്നാണ് ഞാന്‍ തുറന്ന് പറഞ്ഞത്. പക്ഷേ എന്നാല്‍പ്പോലും ഒരു പ്രസ്ഥാനത്തെ വേദനിപ്പിക്കേണ്ട എന്നു കരുതി ആ പ്രസ്ഥാനത്തിന്റെയോ വ്യക്തിയുടെയോ പേര് പറഞ്ഞിട്ടില്ല. ആരേയും തകര്‍ക്കണമെന്നല്ല എന്റെ ഉദ്ദേശം. രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന യുവാക്കള്‍ ഇങ്ങനെയാണോ ആകേണ്ടത് എന്ന ചോദ്യമാണ് ഞാന്‍ ഉന്നയിച്ചത്. സ്ത്രീകളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. പേര് പറയാതിരുന്നിട്ടും എനിക്ക് നേരെ വന്‍തോതിലുള്ള ഭയനാകരമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്' റിനി പരിപാടിയില്‍ പറഞ്ഞു.

 

തനിക്ക് ചെറിയ പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ എന്നും, എന്നാല്‍ ഇതേ വ്യക്തിയില്‍ നിന്ന് കൂടുതല്‍ തീവ്രമായ അനുഭവങ്ങള്‍ നേരിട്ട പെണ്‍കുട്ടികളുണ്ടെന്ന് മനസ്സിലാക്കിയപ്പോഴാണ് തുറന്ന് പറയാന്‍ തയ്യാറായത്. പല പെണ്‍കുട്ടികളും ഭയം കാരണം പരാതിപ്പെടാനോ പുറത്തുപറയാനോ തയ്യാറാകുന്നില്ലെന്നും, അവര്‍ കടുത്ത ഭീഷണി നേരിടുന്നുണ്ട്. താന്‍ സിപിഎമ്മുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന തരത്തില്‍ വ്യാജ ആരോപണങ്ങള്‍ നേരിടേണ്ടി വന്നു. ഇപ്പോള്‍ ഇവിടെ വന്ന് സംസാരിക്കുമ്പോഴും തനിക്ക് ഭയമുണ്ട്. ഇത് വെച്ചും ഇനി ആക്രമണമുണ്ടാകാം. സ്ത്രീകള്‍ക്കുവേണ്ടി ഒരക്ഷരമെങ്കിലും സംസാരിക്കേണ്ട ദൗത്യം എനിക്കുംകൂടി ഉണ്ട് എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഇങ്ങോട്ടേക്ക് വന്നതെന്നും റിനി പറഞ്ഞു.

 





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് കരുതിയ യുവതിയെ കണ്ടെത്തി  (4 hours ago)

കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ടിവികെ പ്രവര്‍ത്തകരെ തൊടരുതെന്ന് വിജയ്  (4 hours ago)

ഇന്ത്യ ചൈന വിമാന സര്‍വീസുകള്‍ ഈ മാസം പുനരാരംഭിക്കും  (4 hours ago)

ഗ്യാസ് സിലിണ്ടറിന്റെ ഹാന്റിലിനിടയില്‍ കുടുങ്ങി മൂന്നുവയസുകാരി  (4 hours ago)

ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി ട്രംപ്  (4 hours ago)

വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ പുഴയിലേക്ക് മറിഞ്ഞ് പത്ത് മരണം  (4 hours ago)

കേരളത്തെ മുഖ്യമന്ത്രി ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്ന് പി വി അന്‍വര്‍  (6 hours ago)

സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി  (6 hours ago)

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസിന്റെ അതിക്രമത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി  (7 hours ago)

വയനാട് പുനർനിർമ്മാണം കേന്ദ്രസർക്കാരിൻ്റേത് രാഷ്ട്രീയ വിവേചനം: കെസി വേണുഗോപാൽ എം പി.  (7 hours ago)

പോലീസ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും കൃത്യമായ ഇടപെടൽ - രക്ഷപെടുത്തിയത് മൂന്ന് ജീവൻ  (7 hours ago)

ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് ഇന്ത്യ നേരിടുന്ന പ്രധാന ഭീഷണിയെന്ന് രാഹുല്‍ ഗാന്ധി  (7 hours ago)

ജോലിക്കാരെ കൊലപ്പെടുത്തി, വീടിന് തീയിട്ട് കുടുബത്തെയും കൊലപ്പെടുത്തി വീട്ടുടമസ്ഥന്‍ ജീവനൊടുക്കി  (7 hours ago)

കണ്ണൂരില്‍ ബോംബെറിഞ്ഞ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍  (8 hours ago)

വടക്കൻ കേരളത്തിൽ ആരോഗ്യമേഖലയ്ക്ക് പുത്തൻ ഉണർവേകി 'ആസ്റ്റർ മിംസ് കാസർഗോഡ്' പ്രവർത്തനം ആരംഭിച്ചു.  (8 hours ago)

Malayali Vartha Recommends