Widgets Magazine
02
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം തിരക്കഥയാണോ ..ട്രംപും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയാണ് വേദി. ട്രംപിന്റെ മടിയിൽ ടെലിഫോൺ ഇരിപ്പുണ്ട്... എന്നാൽ റിസീവർ നെതന്യാഹുവിന്റെ കൈയിലും... കൈയിലുള്ള കുറിപ്പിലുള്ളത് വായിക്കുന്ന നെതന്യാഹു..


ഗാസയെ വളഞ്ഞ് യുദ്ധക്കപ്പൽ.. കര തൊടീക്കില്ലെന്ന് ഇസ്രായേൽ..ഗാസയ്ക്ക് സഹായവുമായി പോയ പോകുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല ഗാസയിലേക്ക് അടുക്കുന്നു.. അപകട മേഖലയിലേക്ക് പ്രവേശിച്ചു..


ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..


നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു... വിജയ്‌ക്കെതിരെ മുദ്രാവാക്യവുമായി ആളുകൾ റോഡിലിറങ്ങി... വിജയിയുടെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രതിഷേധക്കാർ തകർത്തു..


സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..അടുത്ത അഞ്ച് ദിവസം ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല..മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അറിയിച്ചു..

എന്റെ ജീവന്‍ രക്ഷിച്ചവളാണ്.. അശ്വതി ചേച്ചിയെ ജീവിതസഖിയാക്കി കുറിപ്പ് പങ്കുവച്ച രാഹുൽ ആരാണ്..? ഒടുവിൽ ആ ട്വിസ്റ്റ് പുറത്ത്

30 SEPTEMBER 2025 04:27 PM IST
മലയാളി വാര്‍ത്ത

തന്റെ ജീവൻ രക്ഷിക്കാൻ കാലുകൾ നഷ്ടപ്പെടുത്തിയ അശ്വതി ചേച്ചിയെ തന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ് എന്ന് തുടങ്ങുന്ന ഒരു പോസ്റ്റ് വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഫേസ്ബുക്കിൽ ഈ പ്രണയകഥ ഫേസ്ബുക്കിൽ പങ്കുവെക്കുകയും ഇരുവർക്കും ആശംസകളുമായി എത്തിയത്. എന്നാൽ സത്യ കഥ എന്തെന്നാൽ ഇങ്ങനെ ഒരു അശ്വതി ചേച്ചിയും രാഹുലും ഇല്ല എന്നതാണ്. സാങ്കൽപിക കഥാപാത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച കാൽ നഷ്ടപ്പെട്ട അശ്വതിയുടെയും രാഹുലും. രാഹുൽ ഗുരുവായൂർ എന്ന പേരിലാണ് കുറിപ്പ് പ്രചരിച്ചെങ്കിലും കഥയ്ക്ക് പിന്നിലെ യഥാർഥ രാഹുലിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ചില ഫേസ്ബുക്ക് പേജുകൾ വഴിയാണ് രാഹുലിന്റെയും അശ്വതി ചേച്ചിയുടെയും കദനകഥ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. പോസ്റ്റിനൊപ്പം ഇരുവരുടെയും ചിത്രം കൂടി ഉണ്ടായിരുന്നതാണ് വിശ്വാസ്യത വർധിപ്പിച്ചിരുന്നത്. എന്നാൽ അത് ഒരു എഐ നിർമിത ചിത്രമായിരുന്നുവെന്ന് സൂക്ഷിച്ച് നോക്കിയാൽ മനസിലാക്കാൻ കഴിയും.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച കഥ

എന്റെ ജീവൻ രക്ഷിക്കാൻ തന്റെ കാലുകൾ നഷ്ടപ്പെടുത്തിയ അശ്വതി ചേച്ചിയെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ്. പ്രായം കൊണ്ട് 5 വയസിന് മൂത്തവൾ, ഇരുകാലുകളും നഷ്ടപ്പെട്ടവൾ, വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയുടെ മകൾ , ജാതിയിൽ താഴ്ന്നവൾ, സാമ്പത്തികമായി പിന്നോട്ട് നിക്കുന്നവർ. അങ്ങനെ ഒരുപാട് കടമ്പകൾ കടന്നാണ് ഈ വിവാഹത്തിലേക്ക് എത്തിച്ചേർന്നത്.

എനിക്ക് അഞ്ചു വയസുള്ളപ്പോഴാണ് അശ്വതി ചേച്ചിക്ക് തന്റെ കാലുകൾ നഷ്ടപ്പെടുന്നത്. നമ്മുടെ വീട്ടിൽ ജോലിക്ക് നിന്ന രമണി അമ്മയുടെ മകളാണ് അശ്വതി ചേച്ചി. രാവിലെ രമണിയമ്മയും ചേച്ചിയും ഞങ്ങടെ വീട്ടിലേക്ക് വരും. ഇവിടെ നിന്നാണ് ചേച്ചി സ്കൂളിൽ പോകുന്നത്. തിരിച്ചും ഇങ്ങോട്ട് തന്നെ വരും. പിന്നേ രാത്രി ആകുന്നതുവരെ നമ്മൾ രണ്ടും കൂടി കളിക്കും. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു അശ്വതി ചേച്ചിയെ.

അങ്ങനെ ഒരു ദിവസം അശ്വതി ചേച്ചി സ്കൂളിൽ നിന്നും വരുന്നതും കാത്ത് വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ഞാൻ. ദൂരെ നിന്നും ചേച്ചി വരുന്നത് കണ്ട ഞാൻ തുറന്ന് കിടന്ന ഗേറ്റ് വഴി നേരേ റോഡിലേക്ക് ഇറങ്ങി. അന്ന് എനിക്ക് നേരേ പാഞ്ഞു വന്ന ലോറിക്ക് മുന്നിൽ നിന്നും ഓടി വന്ന് എന്നെ എടുത്ത് മാറ്റിയത് അശ്വതി ചേച്ചിയാണ്. എന്നാൽ എന്നെ എടുത്ത് മാറ്റുന്നതിനിടെ ബാലൻസ് നഷ്ടമായ ആ അഞ്ചാം ക്ലാസ്സുകാരിയുടെ കാലുകളിൽ കൂടി ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി.

അതിന് ശേഷം എന്റെ കൂടെ ഓടികളിക്കാൻ അശ്വതി ചേച്ചി വന്നിട്ടില്ല. അമ്മയുമൊത്തു അശ്വതി ചേച്ചിയുടെ വീട്ടിൽ പോയതും എന്തൊക്കെയോ കൊടുത്തതും ഒക്കെ ചെറിയൊരു ഓർമയുണ്ട്. എന്നെക്കണ്ടാൽ എപ്പോഴും ഓടിവന്ന് എടുക്കാറുള്ള ചേച്ചി അന്ന് ഒന്നും മിണ്ടാതെ കട്ടിലിൽ തന്നെ കിടക്കുകയായിരുന്നു. കുറച്ച് നാൾക്ക് ശേഷം അച്ഛനുമൊത്ത് വീൽചെയർ കൊടുക്കാൻ പോയതും എനിക്ക് ഓർമയുണ്ട്. പിന്നേ കുറേ നാളത്തേക്ക് ഞാൻ ചേച്ചിയെ കണ്ടിട്ടില്ല. അങ്ങനെ ഞാൻ പതിയെ ചേച്ചിയെ മറന്നു.

പിന്നീട് ഞാൻ വീണ്ടും ചേച്ചിയെ കാണുന്നത് ചേച്ചി പ്ലസ്ടു ജയിച്ച് കോളേജിൽ ചേരാൻ നിൽക്കുന്ന സമയത്താണ്. അന്ന് അച്ഛനൊരു എലെക്ട്രിക്ക് വീൽ ചെയർ ചേച്ചിക്ക് സമ്മാനമായി നൽകി. അന്ന് വികാരധീനയായി അമ്മ ചേച്ചിയെ ചേർത്ത് പിടിച്ച് എന്നെ രക്ഷിച്ച കഥ പറയുമ്പോഴാണ് എനിക്ക് ആ സംഭവിന്റെ വ്യാപ്തി മനസ്സിലാകുന്നത്. ഞാൻ അതൊക്കെ പണ്ടേ മറന്നുപോയിരുന്നു. പിന്നീട് ചേച്ചിയുടെ അടുക്കൽ ഞാൻ ട്യൂഷനും പോയതോടെ ചേച്ചിയുമായി വീണ്ടും അടുത്തു. ബാംഗ്ലൂരിൽ ജോലിയൊക്കെയായി അങ്ങോട്ട്‌ മാറിയപ്പോഴും ചേച്ചിയുമായി ഞാൻ കോൺടാക്ട് വെച്ചിരുന്നു. നാട്ടിൽ വരുമ്പോഴൊക്കെ ചേച്ചിയെ കാണാൻ പോകുന്നത് പതിവായി. എന്തോ ഒരു വൈകാരികമായ ബന്ധം ചേച്ചിയുമായി എനിക്ക് ഉണ്ടായിരുന്നു.

അങ്ങനെ ഒരിക്കൽ ഞാൻ ലീവിന് നാട്ടിലെത്തിയ ഒരു ദിവസം രമണിയമ്മ ഏറെ വിഷമിച്ചു അമ്മയോട് സംസാരിക്കുന്നത് ഞാൻ കേട്ടു. ചേച്ചിക്ക് ഉറപ്പിച്ച് വെച്ചിരുന്ന കല്യാണ ആലോചന മുടങ്ങിപ്പോയത്രേ. ചേച്ചിക്ക് ഒരുപാട് കല്യാണലോചനകൾ മാറി പോയ ശേഷമാണ് ഒരെണ്ണം ശെരിയാകുന്നത്. ലെറ്റർ വരെ അടിച്ച് പലരേയും വിളിച്ച ശേഷമാണ് ഇത് മുടങ്ങുന്നത്. ചേച്ചിക്ക് അമ്മയാകാൻ കഴിയില്ല എന്നാരോ അവരോട് പറഞ്ഞത്രേ. ആ വാചകം ചേച്ചിയെ വല്ലാണ്ട് തളർത്തിക്കളഞ്ഞു.

എനിക്ക് അപ്പോൾ ചേച്ചിയെ കാണണമെന്ന് തോന്നി ഞാൻ ഉടൻ തന്നെ ചേച്ചിയുടെ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോൾ അവിടെ ആരുമുണ്ടായില്ല, ഫോൺ വിളിച്ചപ്പോൾ അമ്പലത്തിലാണെന്ന് പറഞ്ഞത്കൊണ്ട് ഞാൻ നേരേ അങ്ങോട്ട്‌ പോയി. എന്നെ കണ്ടു പുഞ്ചിരിച്ച ആ മുഖത്തെ കലങ്ങിയ കണ്ണുകളിൽ നിന്നും എനിക്ക് ചേച്ചിയുടെ ഉള്ളിലെ സങ്കടം മനസ്സിലാക്കാൻ കഴിഞ്ഞു.

അമ്പലത്തിന് മുന്നിലെ ആലിന്റെ ചുവട്ടിലിരുന്ന് നമ്മൾ കുറേ നേരം സംസാരിച്ചു. എന്റെ ബാംഗ്ലൂരിലെ ജോലിക്കാര്യങ്ങൾ ഉൾപ്പടെ പല കാര്യങ്ങളും നമ്മൾ സംസാരിച്ചെങ്കിലും കല്യാണം മുടങ്ങിയ കാര്യം മാത്രം ചേച്ചി മിണ്ടിയില്ല. ഒടുവിൽ ഞാൻ അങ്ങോട്ട്‌ ചേച്ചിയോട് ചോദിച്ചു. എനിക്ക് വിഷമമാകുമെന്ന് കരുതിയാണോ കല്യാണം മുടങ്ങിയ കാര്യം ചേച്ചി എന്നോട് പറയാഞ്ഞത് എന്ന്. അതിന് ചേച്ചി പറഞ്ഞ മറുപടി എന്നെ കണ്ടപ്പോൾ ചേച്ചി അക്കാര്യമൊക്കെ മറന്നുപോയി എന്നായിരുന്നു.

“ഞാൻ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ?” പെട്ടെന്ന് എന്റെ നാവിൽ നിന്ന് അങ്ങനെ ഒരു ചോദ്യം വന്നതും അമ്പലത്തിൽ മണി മുഴങ്ങിയതും ഒരുമിച്ചായിരുന്നു. തമാശയായി കണ്ട് ആദ്യം അത് ചിരിച്ച് കളഞ്ഞെങ്കിലും പിന്നീടുള്ള എന്റെ സംഭാഷണത്തിൽ നിന്നും അതൊരു തമാശ ആയിരുന്നില്ലെന്ന് ചേച്ചിക്ക് മനസ്സിലായി. അതൊന്നും ശെരിയാകൂലഡാ നീ അത് വിട് എന്ന് പറഞ്ഞ് കൊണ്ട് പോകാനൊരുങ്ങിയ ചേച്ചിയെ പിടിച്ച് നിർത്തി നല്ലോണം ആലോചിച്ചിട്ട് എനിക്കൊരു മറുപടി തരണമെന്ന് പറഞ്ഞു വിട്ടു.

ചേച്ചി പലതവണ പല കാര്യങ്ങൾ പറഞ്ഞു എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്റെ തീരുമാനം ഉറച്ചതായിരുന്നു. എന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെക്കാൻ തയ്യാറായ അഞ്ചാം ക്ലാസ്സുകാരിയെക്കാൾ നല്ലൊരു പെണ്ണിനെ എനിക്ക് വേറെ കിട്ടില്ല എന്ന് എനിക്കുറപ്പായിരുന്നു. ഒടുവിൽ ചേച്ചി സമ്മതം മൂളിയെങ്കിലും കടമ്പകൾ ഒരുപാട് ഉണ്ടായിരുന്നു.

എന്റെ അച്ഛനെയും അമ്മയേയും സമ്മതിപ്പിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു ബന്ധുക്കളെ സമ്മതിപ്പിക്കാൻ. അതിനേക്കാൾ ബുദ്ധിമുട്ട് ആയിരുന്നു രമണിയമ്മയെ സമ്മതിപ്പിക്കാൻ. കുറച്ചധികം ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ എല്ലാവരുടേയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും തന്നെ നമുക്ക് ഒന്നിക്കാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് നമ്മൾ. ഞാനെടുത്ത തീരുമാനത്തിലെ തെറ്റും ശെരിയുമൊന്നും എനിക്കറിയില്ല. പക്ഷേ ഒരുകാര്യം എനിക്ക് ഉറപ്പ് പറയാൻ സാധിക്കും. എന്റെയുള്ളിൽ ജീവൻ ഉള്ളിടത്തോളം കാലം ഞാൻ ചേച്ചിയെ ചേർത്ത് പിടിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ദ്ധിപ്പിച്ചു  (4 hours ago)

നടുറോഡില്‍ ബസ് തടഞ്ഞ് ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന  (4 hours ago)

അമിത് ഷായോട് സംസാരിക്കാന്‍ വിജയ് താത്പര്യപ്പെട്ടില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

നൂറുരൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി  (6 hours ago)

ISRAEL നെതന്യാഹുവിൻ്റെ ചിത്രം ചർച്ചയാകുന്നു  (6 hours ago)

Israeli warship കര തൊടീക്കില്ലെന്ന് ഇസ്രായേൽ  (6 hours ago)

ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്  (8 hours ago)

വിജയ്‌ക്കെതിരെ പ്രതിഷേധം ശക്തം  (9 hours ago)

അടുത്ത 5 ദിവസങ്ങളിൽ മഴ മുന്നറിയിപ്പില്ല  (9 hours ago)

GOLD RATE വൻ മാറ്റം സംഭവിക്കും  (9 hours ago)

'ക്യാമറ വിളിക്കുന്നു'; മെഗാസ്റ്റാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കി സോഷ്യൽമീഡിയ!!  (11 hours ago)

78 പന്തിൽ നിന്ന് സെഞ്ചുറി തികച്ച് പതിനഞ്ചുകാരനായ സൂര്യവംശി തിളങ്ങി    (12 hours ago)

ആദ്യക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം ഒരുങ്ങി  (12 hours ago)

അവധി ദിവസങ്ങളും, ദസറയും പ്രമാണിച്ച് ചുരത്തിലൂടെയുള്ള വാഹനയാത്ര വർദ്ധിച്ചു....  (12 hours ago)

വർണാഭമായ ഉദ്‌ഘാടന ചടങ്ങ്‌ വൈകിട്ട്‌ ആറിന്‌ ...  (13 hours ago)

Malayali Vartha Recommends