സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരളയിൽ 2025-26 അധ്യയന വർഷത്തെ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കാസർകോഡ് സ്ഥിതി ചെയ്യുന്ന സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരളയിൽ 2025-26 അധ്യയന വർഷത്തെ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 230 ഒഴിവുകൾ. ഒക്ടോബർ 16 വരെ അപേക്ഷിക്കാവുന്നതാണ്.
യോഗ്യത
മൂന്നുവർഷ ബിരുദത്തിനുശേഷം 55 ശതമാനം മാർക്കോടെ രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദം/ നാലുവർഷ ബിരുദത്തിനുശേഷം 55 ശതമാനം മാർക്കോടെ ഒരു വർഷത്തെ ബിരുദാനന്തര ബിരുദം/75 ശതമാനം മാർക്കോടെ നാലുവർഷ ബിരുദം/ 55 ശതമാനം മാർക്കോടെ എം.ഫിൽ/ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തത്തുല്യമായ യോഗ്യത എന്നിവയിൽ ഏതെങ്കിലും വേണം.
അപേക്ഷ ഫീസ്
ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 1000 രൂപയും എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്.വിശദമായ വിജ്ഞാപനവും, അപേക്ഷ പ്രോസ്പെക്ടസും യൂണിവേഴ്സിറ്റിയുടെ വെബ്സെെറ്റിൽ ലഭ്യമാണ്.
"
https://www.facebook.com/Malayalivartha