രാഹുൽ മാങ്കൂട്ടത്തിലിന് ശുഭ വാർത്ത ! വരുന്നു ശുക്രദശ ; ശത്രുക്കൾ മുട്ടുമടക്കി

നടി റിനി ആൻ ജോർജിനെ സിപിഎമ്മിലേക്ക് പാർട്ടി നേതാവ് കെ ജെ ഷൈൻ സ്വാഗതം ചെയ്തതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്.
സ്ത്രീകളെ സ്മാർത്ത വിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളതെന്നും കെ ജെ ഷൈൻ വിമർശിച്ചു. പക്ഷേ റിനി കോൺഗ്രസുകാരിയല്ല. ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് പറവൂരിൽ ഇന്നലെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ഷൈൻ റിനിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വ്യാജ ലെറ്റർപാഡ് ഉപയോഗിച്ച് പോലും വടകര തെരഞ്ഞെടുപ്പ് കാലത്തു തനിക്കെതിരെ പ്രചാരണം നടന്നെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് കെ കെ ശൈലജയും പറഞ്ഞു. ഇതേ യോഗത്തിനെത്തിയതാണ് ടീച്ചർ.
പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി വളരെ അടുപ്പമുള്ള കുടുംബ പശ്ചാത്തലമാണ് റിനിയുടേത്. എന്നാൽ, കോൺഗ്രസിന്റെ ഏതെങ്കിലും ഭാരവാഹിത്വം വഹിക്കുന്നതായോ അംഗത്വമോ ഉള്ളതായ വിവരങ്ങൾ ലഭ്യമല്ല. നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് റിനി പ്രതിഷേധ കൂട്ടായ്മയുടെ വേദിയിലും ആവർത്തിച്ചത്. ഏതെങ്കിലും സംഘടനയുടെയോ വ്യക്തികളുടെയോ പേരെടുത്ത് പറഞ്ഞുകൊണ്ട് ഇന്നലെയും ആരെയും വിമർശിക്കാൻ റിനി തയാറായിട്ടില്ല. ഇക്കാര്യത്തിൽ സി പി എം നിർദ്ദേശം റിനി കണക്കിലെടുത്തില്ലെന്നാണ് മനസിലാക്കുന്നത്. രാഹുലിനെ പേരെടുത്തു പറഞ്ഞ് റിനി വിമർശിച്ചിട്ടില്ലെങ്കിലും രാഹുലിനെ പ്രതികൂട്ടിൽ നിർത്തിയത് റിനിയാണെന്ന് ആക്ഷേപമുയർന്നിരുന്നു. റിനിയുമായി വി.ഡി.സതീശനുള്ള ബന്ധം കാരണമാണ് സതീശനും രാഹുലും തമ്മിൽ തെറ്റിയതെന്നും ആക്ഷേപമുയർന്നിരുന്നു. എന്നാൽ റിനിയെ സഹായിക്കുന്ന നിലപാട് സതീശൻ പരസ്യമായി സ്വീകരിച്ചില്ല. പക്ഷേ രാഹുലിനെ പരസ്യമായി തന്നെ വിമർശിച്ചു. അതും പലവട്ടം. ഇപ്പോൾ എങ്ങനെയുണ്ടെന്ന് കോൺഗ്രസുകാർ തന്നെയാണ് സതീശനോട് ചോദിക്കുന്നത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടി പ്രതിസ്ഥാനത്തായതിന് പിന്നിലും സി പി എം ആയിരുന്നു. സ്ത്രീ വിഷയത്തിൽ തന്ത്രപൂർവമാണ് സി പി എം പ്രവർത്തിക്കുന്നത്. ചില സി പി എം കോർണറുകൾ ആരോപണം ഉന്നയിക്കുകയും പാർട്ടി അതിൽ നിന്ന് ബോധപൂർവം മാറി നിൽക്കുകയും ചെയ്യും. എന്നാൽ സി പി എം ബുദ്ധികേന്ദ്രങ്ങൾ തന്നെ സ്ത്രീ വിഷയം കൊഴുപ്പിക്കും. ആരോപണത്തിന് ഇരയാവുന്ന വർ ആത്മഹത്യാ മുനമ്പിലെത്തുന്നത് വരെ ആക്ഷേപങ്ങൾ ആകാശത്ത് തങ്ങി നിൽക്കും. ചിലപ്പോൾ ഇവർക്കെതിരെ കേസെടുക്കുകയും ചെയ്യും. രാഹുലിന്റെ വീടിൻ്റെ മുറ്റത്ത് വരെ പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് വീടിന് മുന്നിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വീടിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടർന്നത് വലിയ സമ്മർദ്ദത്തിന് ശേഷമാണ്. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം രാഹുൽ തള്ളുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് ചില നേതാക്കള്‍ വ്യക്തമാക്കിയത്.. സംഘടനാപരമായ നടപടി മാത്രം മതിയെന്നും കോണ്‍ഗ്രസിൽ ധാരണയായി. അതേസമയം, രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാൻ കോൺഗ്രസ് സമിതിയെ നിയോഗിച്ചു.. രാഹുലിനെതിരായ എല്ലാ ആരോപണങ്ങളും സമിതി അന്വേഷിച്ചു . ലൈംഗികാതിക്രമ കേസ് നേരിട്ടിട്ടും മുകേഷ് എംഎൽഎയായി തുടരുന്നതടക്കം ഉന്നയിച്ച് കോണ്‍ഗ്രസ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നുള്ള ആവശ്യത്തെ രാഹുൽ പ്രതിരോധിച്ചു. നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പടിയിറക്കത്തില്‍ എത്തിച്ചത്. ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചിരുന്നതായും മാധ്യമപ്രവര്‍ത്തക പറഞ്ഞിരുന്നു. അയാളോട് അപ്പോള്‍ തന്നെ തുറന്നടിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാന്‍ പാടില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ പ്രമാദമായ സ്ത്രീപീഡനക്കേസുകളില്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് എന്ത് സംഭവിക്കും, അവര്‍ സുഖമായി ഇരിക്കുന്നില്ലേ എന്നാണ് തിരിച്ച് ചോദിച്ചതെന്നും റിനി പറഞ്ഞിരുന്നു. അയാള്‍ പൊയ്മുഖമുള്ള ആളാണ്. എപ്പോഴും 'ഹു കെയര്‍' എന്നാണ് ആറ്റിറ്റിയൂഡ്. അയാളൊരു ഹാബിച്വല്‍ ഒഫന്‍ഡറാണെന്ന് ഇപ്പോഴാണ് മനസിലാക്കിയതെന്നും റിനി പറഞ്ഞിരുന്നു. ഇയാളില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പാര്‍ട്ടിയിലെ തന്നെ പലരോടും പറഞ്ഞിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്നും റിനി വ്യക്തമാക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് പറയില്ലെന്നും അയാള്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിയിലെ ആളുകളുമായി നല്ല സൗഹൃദമാണുള്ളതെന്നുമായിരുന്നു റിനിയുടെ മറുപടി.
ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക തുറന്നുകാട്ടിയ വ്യക്തി രാഹുല്‍ മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കര്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയായിരുന്നു. ഇതിനെല്ലാം പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് രാഹുൽ ക്യാമ്പ് ആരോപിക്കുന്നത്. പുതിയ സംഭവ വികാസം രാഹുലിനെ സംബന്ധിച്ചടത്തോളം ആശ്വാസകരമാണ്. തനിക്കെതിരായ ആക്ഷേപത്തിന് പിന്നിൽ സി പി എം ആണെന്ന് രാഹുലിന് ധൈര്യപൂർവം പറയാം. കെ.കെ.ഷൈലജയെ പോലൊരു മുതിർന്ന നേതാവ് യോഗത്തിൽ പങ്കെടുത്തത് രാഹുലിന് വലിയ സാധ്യതയാണ് തുറന്നു കൊടുത്തത്. ഇത് സതീശനെ പ്രതിസന്ധിയിലാക്കി. ഇത്തരം ഒരു സാഹചര്യം ഉണ്ടാകുമെന്ന് മനസിലാക്കിയതു കൊണ്ടാണ് ചെന്നിത്തലയെ പോലൊരു മുതിർന്ന നേതാവ് രാഹുലിനെതിരെ നിലപാട് കടുപ്പിക്കാത്തത്. ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആക്ഷേപം ഉന്നയിച്ചവയാളെ സി. പി. എം ഇത്തരത്തിൽ സ്വീകരിച്ചിരുന്നു. അന്നും ചില നേതാക്കൾ സി.പി. എമ്മിന്റെ തന്ത്രത്തിൽ വീണ് ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. അത് ഉമ്മൻ ചാണ്ടിക്കുണ്ടാക്കിയ വേദന വളരെ വലുതാണ്. 2016 ൽ ഉമ്മൻ ചാണ്ടിയെ സി.പിഎം ഭരണത്തിൽ നിന്ന് ഇറക്കിവിട്ടത് ഇതേ തന്ത്രം ഉപയോഗിച്ചാണ് രാഹുൽ മാങ്കൂട്ടം ഒതുക്കാൻ ശ്രമിച്ച കേസ് കുത്തിപ്പൊക്കി രാഹുലിന് പകരം കോൺഗ്രസിനെതിരെ തിരിച്ചത് സി പി എമ്മിന്റെ ബുദ്ധി കേന്ദ്രങ്ങൾ തന്നെയാണ്. യഥാർത്ഥത്തിൽ സി പി എം ലക്ഷ്യമിട്ടത് രാഹുലിനെയല്ല.വി ഡി. സതീശനെയാണ്. സതീശന്റെ മുഖ്യമന്ത്രി പദവിയാണ് ഇതോടെ തെറിച്ചത്. മാത്രവുമല്ല ഈ വിഷയത്തിൽ ചെന്നിത്തലയും സതീശനും അടുക്കാൻ കഴിയാത്ത വിധം അകലുകയും ചെയ്തു. സതീശൻ മുൻ നിരയിലില്ലെങ്കിൽ കോൺഗ്രസ്സിന് അധികാരത്തിൽ തിരിച്ചെത്താൻ കഴിയില്ല. അധികം വൈകാതെ രാഹുലിന് എം എൽ എ സ്ഥാനവും രാജിവയ്ക്കേണ്ടി വരും. കോൺഗ്രസിലെ ഒളിയമ്പുകൾ തനിക്കെതിരെയാണെന്ന് മനസിലാക്കിയ സതീശൻ തന്നെയാണ് രാഹുലിനെ തള്ളിയത്. ഷാഫി - രാഹുൽ- സതീശൻ ത്രയങ്ങൾക്ക് നേരെയാണ് മിന്നാലാക്രമണം ഉണ്ടായത്. ആരോപണമുന്നയിച്ച പെൺകുട്ടി റിനി മകളെപ്പോലെയാണെന്നാണ് വി.ഡി. സതീശന്റെ വിശദീകരണം. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിട്ടു വീഴ്ചയുണ്ടാകില്ല. എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കുമെന്നും വിഡി സതീശൻ പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
ഒരു മെസേജ് അയച്ചാൽ തൂക്കി കൊല്ലാൻ കഴിയില്ലെന്നും വ്യക്തിപരമായി ഒരാളും പരാതി പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു. ഗൗരവമുള്ള പരാതി ഇപ്പോഴാണ് വന്നത്. പരാതി പാർട്ടി പരിശോധിക്കും. നടപടിക്ക് മുൻകൈയെടുക്കും. മുമ്പിൽ വന്ന പരാതിയുടെ ഗൗരവം അനുസരിച്ച് നടപടി സ്വീകരിച്ചു കഴിഞ്ഞു. കോൺഗ്രസിലെ എല്ലാ ചെറുപ്പക്കാരെയും ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. ഗൗരവത്തോടുള്ള പരാതി വരുന്നത് ഇപ്പോഴാണ്. തന്നെ കൂടി ഇരയാക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു. ആരോപണ വിധേയന് പറയാനുള്ളത് കൂടി കേട്ട് നടപടിയെടുക്കും. നടപടിയെടുക്കുന്നതിന് പാർട്ടിയിൽ ഒരു നടപടിക്രമമുണ്ട്. പരാതിയുടെ ഗൗരവം നോക്കും. ആരോപണ വിധേയന് പറയാനുള്ളത് കേൾക്കുമെന്നും ശേഷമായിരിക്കും നടപടി എടുക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. ഏതു നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ വ്യക്തമാക്കി. ഗൗരവമുള്ള പരാതി ഉന്നയിച്ചത് സി.പി. എം ആണെന്ന് വ്യക്തമായതോടെയാണ് കോൺഗ്രസ് നേതാക്കൾ വല്ലാതായത്. രാഹുലിനെ ഇല്ലാതാക്കിയാൽ ഷാഫി ഇല്ലാതാകുമെന്നും അതുവഴി സതീശനെ തകർക്കാൻ കഴിയുമെന്നും സി പി എമ്മിനറിയാം. സതീശൻ തകർന്നാൽ അധികാരം കിട്ടില്ലെന്ന് സി.പി. എമ്മിനറിയാം.
അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ മാറിയെങ്കിലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാൻ ഹൈക്കമാൻ്റാണ് നിർദ്ദേശിച്ചത്. അതേസമയം, രാഹുൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ്സിൽ ആവശ്യം ഉയരുകയാണ്. സംസ്ഥാന കമ്മിറ്റി വാട്സ് ആപ് ഗ്രൂപ്പിലാണ് ചർച്ച നടന്നത്.. വിഷയത്തിൽ രാഹുൽ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. ആരോപണം ശരി അല്ലെങ്കിൽ രാഹുൽ വിശദീകരിക്കണമെന്നും കൂടുതൽ നേതാക്കൾ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇന്നലെ തുടങ്ങിയ ചർച്ച ഇപ്പോഴും തുടരുകയാണ്. രാഹുലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി സ്നേഹയാണ്. സ്നേഹയുടെ വിമർശനത്തെ പിന്തുണച്ചു ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ രംഗത്തെത്തി. രാഹുലിനെതിരെ ചാണ്ടി ഉമ്മൻ പക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളവും രാജി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവാണ് ലക്ഷ്യമെന്ന് കോൺഗ്രസ് നേതാക്കൾക്ക് അറിയാം. ചെന്നിത്തല സതീശനെ ഇല്ലാതാക്കാൻ കുറെ നാളുകളായി ശ്രമിച്ചു വരികയാണ്. സതീശൻ ഇന്നത്തെ മട്ടിൽ തുടർന്നാൽ തനിക്ക് മുഖ്യമന്ത്രിയാവാൻ കഴിയില്ലെന്ന് ചെന്നിത്തലക്കറിയാം. അതിനാൽ സതീശന് നേരേ വാളോങ്ങാൻ ചെന്നിത്തലക്ക് ലഭിച്ച അസുലഭ അവസരമായിരുന്നു ഇത്.. സതീശൻ തീർത്തും നിരാശനാണ്. രാഹുലിനെ അടിക്കാനെടുത്ത അതേ വടി തനിക്ക് നേരെ ഭൂമറാങ്ക് പോലെവരുമെന്ന് സതീശനറിയാം. സതീശന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉണ്ടായ ആരോപണം എന്ന് വിശ്വസിക്കുന്ന കോൺഗ്രസുകാരും നിരവധിയാണ്. സിപിഎമ്മിന് ഭയമുള്ളത് സതീശനെ മാത്രമാണ്. രമേശ് ചെന്നിത്തലയെ തങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് സിപിഎം പലവട്ടം തെളിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവായിരികെ രമേശിനെ സിപിഎം ഇല്ലാതാക്കിയത് കേരളം കണ്ടതാണ്. രമേശിന്റെ നേത്യ സ്ഥാനം തെറിപ്പിച്ചത് പിണറായിയാണെന്നത് പരസ്യമായ രഹസ്യമാണ്. രാഹുൽ ഗാന്ധിയെ ഇന്ത്യാ മുന്നണി വഴി സ്വാധീനിച്ചാണ് പിണറായി ഇക്കാര്യം നേടിയെടുത്തത്. സതീശനെ പ്രതിപക്ഷ നേതാവാക്കിയത് തന്നെ പിണറായിയെ മൃദുവായി കൈകാര്യം ചെയ്യും എന്ന ഉറപ്പിലാണ്. അന്ന് ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതീക്ഷ. അതും പക്ഷേ വിഫലമായി. ഏതായാലും കോൺഗ്രസ് നേതൃത്വം ഇനി രാഹുലിനെ ക്രൂശിക്കാൻ നിൽക്കില്ല. അങ്ങനെ വന്നാൽ രാഹുൽ തന്റെതായ മാർഗങ്ങൾ സ്വീകരിക്കും. അത് കോൺഗ്രസിന് വലിയ പ്രതിസന്ധിയുണ്ടാക്കും. മാത്രവുമല്ല രാഹുലിനെതിരായ നിലപാടുകൾ തുടരാൻ ഹൈക്കമാന്റ് അനുവദിക്കുകയുമില്ല. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള യുവ നേതാക്കളും കെ.സുധാകരനെ പോലുള്ള സീനിയർ നേതാക്കളും രാഹുലിന് അനുകൂലമായി ഡൽഹിയിൽ ചരടുവലിക്കുന്നുണ്ട്. അതിന്റെ ഫലം ഉടൻ അനുഭവപ്പെടും.
https://www.facebook.com/Malayalivartha