Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയുടെ മൃതദേഹം കൊന്ന് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി.. ഭാര്യയെയും മകനെയും കാണാനില്ലെന്നും കുടുംബം.. പകരം..അന്വേഷണം തുടങ്ങി..


കൊഴുപ്പ് നീക്കല്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായി വീട്ടമ്മ മരിച്ച സംഭവം..ബന്ധുക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..അനസ്‌തേഷ്യ നല്‍കിയതിലെ പാകപ്പിഴയും, അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിലും വീഴ്ച..


മഹിമ നമ്പ്യാര്‍ക്ക് പറ്റിയത്..അപകടത്തില്‍ മുഖം പൂര്‍ണമായും തകര്‍ന്നു, . 20 ന് മുകളില്‍ സ്റ്റിച്ചുണ്ടായിരുന്നു. മുഖം മൊത്തം കൊളാപ്‌സ് ആയിപ്പോയിരുന്നു...സംവിധായകന്റെ വെളിപ്പെടുത്തൽ..


ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം മഴ വീണ്ടും ശക്തമാകാന്‍ സാധ്യത..


ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ല... ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസി‌ഡന്റ് കെ ജയകുമാർ...

കുട്ടികളുടെ ഹൃദയ ചികിത്സാമികവിൽ മുന്നേറ്റവുമായി ആസ്റ്റർ മെഡ്സിറ്റി; കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയാ-രഹിത ഫോണ്ടൻ ചികിത്സ വിജയം

29 SEPTEMBER 2025 07:42 AM IST
മലയാളി വാര്‍ത്ത
 കേരളത്തിൽ ആദ്യമായി ശസ്ത്രക്രിയ ഇല്ലാതെ കത്തീറ്റർ കുഴൽ മാത്രം ഉപയോഗിച്ച് ഫോണ്ടൻ ചികിത്സ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി. കുട്ടികളുടെ ഹൃദ്രോഗചികിത്സയിൽ കേരളത്തിലെ ആരോഗ്യരംഗം കൈവരിയ്ക്കുന്ന വളരെ പ്രധാനപ്പെട്ട മുന്നേറ്റമാണിത്. ജന്മനാ ഹൃദ്രോഗം ബാധിച്ച രണ്ട് കുട്ടികളിലാണ് കേരളത്തിൽ മറ്റാരും ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഈ പ്രത്യേക ചികിത്സാരീതി വിജയകരമായി പൂർത്തിയാക്കിയത്.


ആരോഗ്യമുള്ള വ്യക്തികളിൽ ഹൃദയത്തിൽ നാല് അറകൾ ഉണ്ടാകും - മുകളിലും താഴെയും രണ്ടെണ്ണം വീതം. ഹൃദയത്തിന്റെ താഴ്ഭാഗത്ത് ഒരു അറയുമായി മാത്രം ജനിക്കുന്ന കുട്ടികളിലാണ് സാധാരണ ഫോണ്ടൻ ശസ്ത്രക്രിയ ആവശ്യമായി വരുന്നത്. ഈ അവസ്ഥയിൽ ശ്വാസകോശത്തിൽ ആവശ്യത്തിന് രക്തം എത്തിക്കാൻ കഴിയാതെ വരും. സാധാരണഗതിയിൽ ഹൃദയം തുറന്ന് നടത്താറുള്ള (ഓപ്പൺ ഹാർട്ട് സർജറി) ശസ്ത്രക്രിയയിലൂടെയാണ് ഈ പ്രശ്നം പരിഹരിക്കുന്നത്. എന്നാൽ ശസ്‌ത്രക്രിയയും രക്തനഷ്ടവും ഇല്ലാതെ തന്നെ ഈ ലക്‌ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞു എന്നതാണ് ആസ്റ്റർ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് കാർഡിയോളജിയുടെ നേട്ടം.

ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ട നിലയിലായിരുന്നു  ഇടുക്കി സ്വദേശിനിയുടെ ജനനം. പൾമണറി അട്രീഷ്യ, ഇണ്ടാക്ട് വെൻട്രിക്യുലാർ സെപ്റ്റം എന്നീ പ്രശ്നങ്ങളാണ് കുട്ടിക്ക് ഉണ്ടായിരുന്നത്. ഇത് പരിഹരിക്കുന്നതിന് ജനിച്ചയുടൻ തന്നെ “ഗ്ലെൻ ഷണ്ട്” എന്നറിയപ്പെടുന്ന ശസ്ത്രക്രിയ നടത്തിയിരുന്നു. അഞ്ചാം വയസിൽ വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ട സാഹചര്യം വന്നു. രക്തസ്രാവമോ രക്തകൈമാറ്റമോ കൂടാതെ ശസ്ത്രക്രിയ പൂർത്തിയാക്കണമെന്ന് കുട്ടിയുടെ കുടുംബത്തിന് നിർബന്ധമുണ്ടായിരുന്നു. ശസ്ത്രക്രിയയല്ലാത്ത മറ്റുമാർഗങ്ങൾ തേടിയാണ് കുട്ടിയുടെ രക്ഷിതാക്കൾ ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിയത്. കൃത്യവും വിശദവുമായ പ്ലാനിങ്ങിന് ശേഷമാണ് കത്തീറ്ററിലൂടെ ചികിത്സ പൂർത്തിയാക്കാൻ തീരുമാനിച്ചത്. രക്തയോട്ടം തടസ്സപ്പെട്ട ഭാഗത്ത് ഒരു കത്തീറ്റർ കടത്തിവിട്ട് രക്തയോട്ടം സാധ്യമാക്കിയതോടെ കുഞ്ഞിന് വലിയ ആശ്വാസമായി. ചികിത്സ വിജയകരമായി പൂർത്തിയാക്കി അഞ്ചാം ദിവസം കുട്ടി ആശുപത്രി വിട്ടു. രണ്ട് മാസങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ വിലയിരുത്തി. ശസ്ത്രക്രിയ കൂടാതെ കത്തീറ്റർ ഉപയോഗിച്ച് നടത്തുന്ന ഫോണ്ടൻ ചികിത്സയ്ക്കും മികച്ച ഫലപ്രാപ്തി കിട്ടുമെന്ന് അതോടെ ഉറപ്പായി.

പിന്നീട് എറണാകുളം ജില്ലയിൽ നിന്നുള്ള നാലരവയസുകാരനും ഇതേ ചികിത്സയിലൂടെ രോഗമുക്തി  നേടി. ഹൃദയത്തിന്റെ മുകളിലെ രണ്ട് അറകളിൽ നിന്നുള്ള ധമനികൾ താഴത്തെ രണ്ട് അറകളിലേക്ക് എത്തുന്നതിന് പകരം ഒരു കീഴറയിൽ മാത്രം ചെന്നെത്തുന്ന അവസ്ഥയായ “ഡബിൾ ഇൻലെറ്റ് ലെഫ്റ്റ് വെൻട്രിക്കൽ” എന്ന രോഗമാണ് കുട്ടിക്ക് ഉണ്ടായിരുന്നത്. നേരത്തെ രണ്ട് തവണ കുട്ടിക്ക് പാലിയേറ്റിവ് ശസ്ത്രക്രിയകൾ നടത്തിയിരുന്നു. മൂന്നാമത് വീണ്ടും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്താൻ മാതാപിതാക്കൾക്ക് മാനസികമായി ബുദ്ധിമുട്ടനുഭവപ്പെട്ടു. സിടി സ്കാൻ ഉപയോഗിച്ച് വിശദമായ പരിശോധനകൾ നടത്തിയ ശേഷം ട്രാൻസ്‌കത്തീറ്റർ ഫോണ്ടൻ ചികിത്സ നടത്തുകയായിരുന്നു. മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഈ കുഞ്ഞും അതിവേഗം സുഖം പ്രാപിച്ചു.

കുട്ടികൾക്ക് ജന്മനാ ഹൃദ്രോഗമുള്ളതിനാൽ വിഷമത്തിൽ കഴിയുന്ന നിരവധി കുടുംബങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്ന വൈദ്യശാസ്ത്ര മുന്നേറ്റമാണ് ആസ്റ്റർ മെഡ്‌സിറ്റി കൈവരിച്ചിരിക്കുന്നത്. ഏറെ ഫലപ്രദമായ ഈ ചികിത്സാരീതി കേരളത്തിൽ ആദ്യമായി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. എഡ്വിൻ ഫ്രാൻസിസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

28, 29, 30 തീയതികളിൽ ബാങ്ക് പണിമുടക്ക്.; ജീവനക്കാരുടെ തീരുമാനത്തിൽ കടുത്ത നടപടിയുമായി കേന്ദ്രം  (5 minutes ago)

സഹോദരനയച്ച അവസാന മെസ്സേജ്..  (5 minutes ago)

ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (12 minutes ago)

ഗൗതം കൃഷ്ണയെ കടലില്‍ കാണാതായിട്ട് 55 ദിവസം; മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യകര്‍മ്മം നടത്തി അമ്മ  (19 minutes ago)

Liposuction-surgery പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും  (26 minutes ago)

രാധയ്ക്ക് സ്വർണ്ണത്തോട് ഭ്രമം!! സഹോ​ദരങ്ങൾ പിച്ചിക്കീറാൻ ഇട്ട് കൊടുത്തത് ആ സ്വർണ്ണഭ്രാന്തിൽ 46കോടിയല്ല യഥാർത്ഥ വില്ലൻ  (30 minutes ago)

മഹിമ നമ്പ്യാര്‍ക്ക് സംഭവിച്ചത്..!  (37 minutes ago)

5 ദിവസം ബാങ്ക് തുറക്കില്ല 26 മുതൽ 30 വരെ അടഞ്ഞുകിടക്കും കാരണം ഇങ്ങനെ.. ബാങ്കിലേക്ക് ഓടി ജനം..! 72 മണിക്കൂറിനുള്ളിൽ  (58 minutes ago)

മഴയുടെ സംഹാരതാണ്ഡവം  (1 hour ago)

ഇന്ത്യൻ ഭാരോദ്വഹനത്തിന് ഏഷ്യൻ ഗെയിംസ് വേദിയിൽ വീണ്ടും മെഡൽ... വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ  (2 hours ago)

ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ല... ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസി‌ഡന്റ് കെ ജയകുമാർ...  (2 hours ago)

മലയാള സിനിമയുടെ കാരണവർ നടൻ മധുവിന് ഇന്ന് 93-ാം പിറന്നാൾ... ആശംസകളുമായി സിനിമാലോകം  (3 hours ago)

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണപ്പെട്ട ഒമ്പത് പേരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രി സഭ തീരുമാനിച്ചതായി മുഖ്യമന്ത്രി  (3 hours ago)

  കെ.എസ്.ആർ.ടി.സി പുതിയ ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്ന് മന്ത്രി സി.പി.ജോൺ  (4 hours ago)

ഇനി മുതൽ ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷനുള്ള അപേക്ഷകൾ തുണ പോർട്ടൽ വഴി സമർപ്പിക്കാം  (4 hours ago)

Malayali Vartha Recommends