Widgets Magazine
24
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊന്മുടി ഇക്കോ ടൂറിസം അടച്ചു...ഇന്ന് മുതൽ (24.10.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും..മഴ ശക്തമായി കഴിഞ്ഞാൽ പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യത..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം.. ഉണ്ണികൃഷ്ണൻ പോ​റ്റി വി​റ്റെന്ന് നിർണായക മൊഴി..ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനനാണ് സ്വർണം വാങ്ങിയത്..


മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദം; അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം, ചുഴലിക്കാറ്റായി മാറാൻ സാധ്യത: നിലമ്പൂര്‍ പോത്തുകല്ലില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം...

പി എം ശ്രീയില്‍ മോദിയുടെ കാലുനക്കിയ പിണറായി വിജയനെന്ന് ; മുഖ്യമന്ത്രിയുടെ ഇരട്ടച്ചങ്ക് പിഴുതെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ !! വിജയന്റെ നെഞ്ചത്ത് കൊണ്ടുപോയി കൊടികുത്തി സമരം ചെയ്യാന്‍ എസ് എഫ് ഐ-ഡി വൈ എഫ് ഐ സംഘത്തിന് നട്ടെല്ലുണ്ടോയെന്ന് പ്രതിപക്ഷത്തിന്റെ ചോദ്യം ; രാഹുലിന്റെ ഒരൊറ്റ പോസ്റ്റില്‍ എയറില്‍ക്കയറി കപ്പിത്താന്‍

24 OCTOBER 2025 05:55 PM IST
മലയാളി വാര്‍ത്ത

അന്തം കമ്മികളെ ദയവ് ചെയ്ത് പിണറായി വിജയന് ഇരട്ടച്ചങ്കുണ്ടെന്ന് പറഞ്ഞ് പാടി പുകഴ്ത്തി നടക്കരുത്. അങ്ങേര്‍ക്ക് ഇരട്ടങ്കല്ല ഉള്ളത് രണ്ട് ഓട്ടച്ചങ്കാണ്. അതും മോദിയെ കാണുമ്പോള്‍ പുകപോകുന്ന ഓട്ടച്ചങ്ക്. ഈ പാര്‍ട്ടിക്കൊരു നിലപാട് ഉണ്ട് സര്‍ ആ നിലപാട് ആടിയുലയില്ല സര്‍. ഇമ്മാതിരി ഡയലോഗടിയും കൊണ്ട് ഏതേലും അന്തംകമ്മി വന്നാല്‍ നിന്നെയൊക്കെ ചാട്ടവാറിന് പുറംപൊളിയുന്ന അടി അടിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ തീപ്പൊരി മറുപടി. പി എം ശ്രീയില്‍ കവാത്ത് മറന്ന വിജയന്റെ നെഞ്ചത്ത് കൊണ്ടുപോയി എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ കൊടികുത്തി സമരം ചെയ്യെന്നും നിന്നെയൊക്കെ ചതിച്ച പിണറായി വിജയന്റെ നേരെ നിന്ന് ചോദ്യം ചോദിക്കാന്‍ നട്ടെല്ലുണ്ടോയെന്നും ചെക്കുവെച്ച് പ്രതിപക്ഷം. ഇത്തവണ മകന്‍ വിവേകിന്റെ കേസ് ഒതുക്കാനോ മകളുടെ മാസപ്പടി മുക്കാനാണോ ഡീല്‍ വെച്ചതെന്ന് ക്ലിഫ് ഹൗസില്‍ച്ചെന്ന് ചോദിക്ക് കമ്മിക്കൂട്ടരെയെന്ന് ചറ പറ പൊട്ടിച്ച് പ്രതിപക്ഷം.

ഇത് വരെ ശ്രീ വിജയന്‍, ഇനി മുതല്‍ വിജയന്‍ ശ്രീ'


ശ്രീ.പി.എം ശ്രിന്താബാദ്'...പിണറായി വിജയന്റെ ഓട്ടച്ചങ്ക് വലിച്ച് പുറത്തിട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്. ഒരൊറ്റ കുറിപ്പിട്ട് പിണറായിയെ വിറപ്പിച്ചിരിക്കുകയാണ് രാഹുല്‍. ആ പോസ്റ്റിന് താഴെ രാഹുലിനെ ചൊറിയാന്‍ വന്ന കമ്മികളെ കണ്ടം വഴിയോടിച്ച് രാഹുല്‍ ആര്‍മി. പത്ത് വെള്ളിക്കാശിന് പ്രസ്ഥാനത്തെ വരെ ഒറ്റിയവനാണ് കൈകള്‍ ശുദ്ധമാണെന്ന് വിളിച്ച് കൂവുന്നത്. വെറുതെയല്ല മകന്‍ വിവേകിന്റെ ഇഡി സമന്‍സില്‍ ചോദ്യം വന്നപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടില്‍ ഓടിക്കയറിയത്. അവിടെ നടന്ന ഡീല്‍ പി എം ശ്രീയാകാന്‍ സാധ്യതയുണ്ടെന്നും പിണറായിക്ക് തലങ്ങും വിലങ്ങും അടി. കൊക്കിന് ജീവനുണ്ടേല്‍ പിഎംശ്രീ നടപ്പാക്കില്ലെന്ന് പറഞ്ഞ ടീമാണ് ഒന്നിരുട്ടി വെളുത്തപ്പോള്‍ മോദിയുടെ പോക്കറ്റിലായത്. രാഹുലിന്റെ കൈയ്യില്‍ നിന്ന് ഭേഷാ കിട്ടി നില്‍ക്കുമ്പോള്‍ വെള്ളിടി പോലെ വീണ്ടും പ്രതിപക്ഷക്കാര്‍ നിരനിരയായ് വന്ന് മുഖ്യനെ കുടഞ്ഞെറിഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ബിനു ചുള്ളിയിലും അബിന്‍ വര്‍ക്കിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'ഒരുവന്‍ സര്‍വതും സ്വന്തമാക്കിയാലും അവന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് എന്തു കാര്യം' എന്ന ചോദ്യമാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബിനു ചുള്ളിയില്‍ ഉയര്‍ത്തിയത്.

ബിനു ചുള്ളിയിലിന്റെ കുറിപ്പ്

'ഒരുവന്‍ സര്‍വതും സ്വന്തമാക്കിയാലും അവന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് എന്തു കാര്യം'

കേരളത്തിലെ സിപിഐയും അതിന്റെ യുവജന വിദ്യാര്‍ഥി സംഘടനകളായ എഐവൈഎഫും എഐഎസ്എഫും ഈ ബൈബിള്‍ വാചകത്തിന്റെ അര്‍ഥം ഇന്നെങ്കിലും മനസിലാക്കുമെന്ന് പ്രതീക്ഷിക്കട്ടെ. 'മുന്നണി മര്യാദ' എന്ന വാക്ക് പറഞ്ഞ് എത്ര കാലമായി ഇങ്ങനെ ഈ അപമാനം ഏറ്റുവാങ്ങുന്നു പ്രിയപ്പെട്ട സിപിഐ സഖാക്കളേ.

രാഷ്ട്രീയമായി ഒരുപാട് വിയോജിപ്പുകള്‍ സിപിഐയോടും അതിന്റെ പോഷക സംഘടനകളോടും യൂത്ത് കോണ്‍ഗ്രസിനുണ്ട്. അത് നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ. പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംയുക്തമായൊരു സമരത്തിന് സിപിഐയുടെ യുവജന വിദ്യാര്‍ഥി സംഘടനകളെ യൂത്ത് കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയാണ്. AlYF ന്റെയും എഐഎസ്എഫിന്റെ യും നേതാക്കള്‍ പി എം ശ്രീ പദ്ധതിക്കെതിരെ ഉയര്‍ത്തിയ എതിര്‍പ്പില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഈ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസുമൊന്നിച്ച് സംയുക്ത സമരത്തിന് തയാറാകണം.

കേവലം മുന്നണി രാഷ്ട്രീയത്തിന്റെ കള്ളികളില്‍ തളച്ചിടേണ്ട കാര്യമല്ലിത്. വരും തലമുറകളെ കാവിവല്‍ക്കരിക്കാനുള്ള ബിജെപിസിപിഎം രാഷ്ട്രീയ അച്ചുതണ്ടിന്റെ അവിശുദ്ധ നീക്കത്തിനെതിരായ ശക്തമായ രാഷ്ട്രീയ മുന്നേറ്റമാണ് ഈ വിഷയത്തില്‍ കാലം ആവശ്യപ്പെടുന്നത്. അതുകൊണ്ട് എല്ലാ മറ്റ് രാഷ്ട്രീയ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ടു തന്നെ പി എം ശ്രീ കരാറില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഒന്നിച്ചു നീങ്ങാന്‍ എഐവൈഎഫിനെയും എഐഎസ്എഫി നെയും യൂത്ത് കോണ്‍ഗ്രസ് ആത്മാര്‍ഥമായി സ്വാഗതം ചെയ്യുകയാണ്.

പിഎം ശ്രീ സ്‌കൂള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. 14500ല്‍ അധികം സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തി വികസിപ്പിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്‌കൂള്‍ പ്രത്യേകം വികസിപ്പിച്ച്, ദേശീയ വിദ്യാഭ്യാസനയത്തിന്റെ (എന്‍ഇപി) മികവ് പ്രദര്‍ശിപ്പിക്കുന്നതാണ് പദ്ധതി. വിദ്യാഭ്യാസത്തില്‍ വര്‍ഗീയതയും വാണിജ്യവത്കരണവും ആരോപിച്ച് ഇടതുപക്ഷം രാഷ്ട്രീയവും നയപരവുമായി പദ്ധതിയെ എതിര്‍ത്ത് വരികയായിരുന്നു. 202327 വര്‍ഷത്തേക്ക് വിഭാവനം ചെയ്ത പദ്ധതിയാണിത്. ഓരോ ബ്ലോക്കിലും രണ്ട് സ്‌കൂള്‍ പിഎം ശ്രീയായി വികസിപ്പിക്കും. ആര്‍എസ്എസ് അജന്‍ഡയും മറ്റും ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളം പദ്ധതി നടപ്പാക്കിയിരുന്നില്ല.

ഒരു സ്‌കൂളിന് ശരാശരി 1.13 കോടി രൂപയാണ് ചെലവഴിക്കുക. കേന്ദ്രസംസ്ഥാന വിഹിതം 60:40 എന്ന അനുപാതത്തിലാകും ചെലവ് വഹിക്കുക. അതിനാല്‍ കേരളം പണംമുടക്കി വികസിപ്പിച്ച സ്‌കൂള്‍ കേന്ദ്ര ബ്രാന്‍ഡിങ്ങിനായി വിട്ടു കൊടുക്കണമോയെന്നാണ് സിപിഐയുടെ ചോദ്യം. പദ്ധതി നടപ്പാക്കാനുള്ള ശുപാര്‍ശ മുമ്പ് മന്ത്രിസഭയിലെത്തിയപ്പോള്‍ സിപിഐ എതിര്‍ത്തതിനാല്‍ മുന്നോട്ടുപോയില്ല. തമിഴ്‌നാടിനെപ്പോലെ സുപ്രീംകോടതിയില്‍ പോകാന്‍ ആലോചന വന്നെങ്കിലും സമയം പാഴാക്കലാണെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാദം.

എന്നാല്‍ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതംവാങ്ങി, പിഎംശ്രീ നടപ്പാക്കാനുള്ള നടപടികളെടുക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയുണ്ടായി. കേന്ദ്രം പണം തരാതിരിക്കാന്‍ നോക്കുമ്പോള്‍ സാങ്കേതികത്വം പറഞ്ഞ് ഫണ്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് പദ്ധതി നടപ്പാക്കാനുള്ള ന്യായമായി മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്.

'1466 കോടി രൂപ എന്തിനു വെറുതേ കളയണം? അതു വാങ്ങി കുട്ടികള്‍ക്കു പ്രയോജനപ്പെടുത്താം. കേരളത്തിന്റെ വിദ്യാഭ്യാസത്തിന് എതിരായ എന്തെങ്കിലുമുണ്ടെങ്കില്‍ അതൊഴിവാക്കാം. സിപിഐക്കു എതിര്‍പ്പുണ്ടെന്നു തോന്നുന്നില്ല. കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസ വകുപ്പുകളൊക്കെ കേന്ദ്രഫണ്ട് വാങ്ങുന്നുണ്ടല്ലേ' മന്ത്രി വാദിച്ചു. പിഎം ശ്രീ ഒരു സിപിഎംസിപിഐ തര്‍ക്കമല്ലെന്നും ഏതാനും ലക്ഷങ്ങളുടെ പേരില്‍ ആശയപരമായ വിട്ടുവീഴ്ച പാടില്ലെന്നും സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി.

'തിരഞ്ഞെടുപ്പ് വരാനിരിക്കേ, ഇങ്ങനെയൊരു പദ്ധതിയില്‍ പങ്കാളിയാവുന്നത് ഇടതുസര്‍ക്കാരിന് ഭൂഷണമല്ല. സംസ്ഥാനത്തിന് അവകാശപ്പെട്ട പണം നല്‍കാത്തതില്‍ കേന്ദ്രത്തെ തുറന്നുകാട്ടി സമീപിച്ചാല്‍ ആ പണം ജനങ്ങള്‍ തരും. ബംഗാളില്‍ വികസനപദ്ധതിക്കായി രക്തം ശേഖരിച്ച പാര്‍ട്ടിയാണ് സിപിഎം' എന്നും ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു. ആര്‍എസ്എസ് തീട്ടൂരത്തിനു വഴങ്ങി രാഷ്ട്രീയനിലപാടും നയവും ഇടതുസര്‍ക്കാര്‍ ബലികഴിക്കരുതെന്ന് സിപിഐ മുഖപത്രത്തില്‍ ലേഖനവും വന്നു. സിപിഐ നിലപാട് കടുപ്പിച്ചതോടെ, പിഎംശ്രീ സ്‌കൂള്‍ നടപ്പാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം ഇടതുമുന്നണി ചര്‍ച്ചചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചു. സിപിഐയുടെ എതിര്‍പ്പ് അവഗണിക്കാനാവില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയും പറയുകയുണ്ടായി. മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടേ മുന്നോട്ട് പോകൂ എന്നായിരുന്നു ബേബിയുടെയും വാദം. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ഇപ്പോള്‍ പിഎം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചിരിക്കുന്നത്.

എതിര്‍പ്പ് ദേശീയ വിദ്യാഭ്യാസ നയത്തിനോട്

പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ എന്നതിന്റെ ചുരുക്കപ്പേരാണ് പി.എം. ശ്രീ. ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയവും കേന്ദ്രസിലബസും നടപ്പിലാക്കേണ്ടിവരും. ഇതിനൊപ്പം പി.എം ശ്രി സ്‌കൂള്‍ എന്ന ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും സ്‌കൂളില്‍ സ്ഥാപിക്കണം. ഇതില്‍ ബ്രാന്‍ഡിങ്ങിനോടും ദേശീയ വിദ്യാഭ്യാസ നയത്തിനോടുമാണ് സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുണ്ടായിരുന്നത്. ദേശീയ വിദ്യാഭ്യാസ നയം ആര്‍എസ്എസ് അജണ്ടയാണെന്നാണ് മുമ്പ് സിപിഎമ്മും സിപിഐയുമൊക്കെ നിലപാടെടുത്തിരുന്നത്. ഈ സ്‌കൂളുകളില്‍ സംസ്ഥാന സിലബസിന് പകരം എന്‍സിആര്‍ടിയുടെ സിലബസ് അനുസരിച്ചാകും പഠനം നടത്തേണ്ടത്. ആര്‍എസ്എസ് സങ്കല്‍പ്പത്തിലുള്ള ദേശീയത അടിച്ചേല്‍പ്പിക്കുക, ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുക, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുക, സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുവിദ്യാലയങ്ങള്‍ കേന്ദ്രനിയന്ത്രണത്തിലേക്ക് പോകും തുടങ്ങിയവയാണ് ഇതിനെതിരെ ഉയരുന്ന ആരോപണങ്ങള്‍. ഇതിന് പുറമെ സ്‌കൂളിന്റെ ഘടനയിലും മാറ്റമുണ്ടാകും. കേന്ദ്രനയമനുസരിച്ച് പ്രീസ്‌കൂള്‍ മുതല്‍ രണ്ടാം ക്ലാസുവരെയാണ് ആദ്യ ഘട്ടം, മൂന്നുമതല്‍ അഞ്ചാം ക്ലാസുവരെ രണ്ടാം ഘട്ടം. ആറുമുതല്‍ എട്ടുവരെ മൂന്നാം ഘട്ടം. ഒമ്പതുമുതല്‍ 12ാം ക്ലാസുവരെ നാലാം ഘട്ടം. 5+3+3+4 എന്ന രീതിയാണ് കേന്ദ്രനയത്തില്‍ പറയുന്നത്. ഇത് കേരളം അംഗീകരിച്ച വിദ്യാഭ്യാസ നയവുമായി ചേര്‍ന്നുപോകുന്നതല്ല.

മറ്റു സംസ്ഥാനങ്ങളില്‍

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് പി.എംശ്രീ പദ്ധതി ഇതുവരെ നടപ്പാക്കാതിരുന്നത്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള എതിര്‍പ്പ് കാരണമാണ് ഈ മൂന്ന് സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാത്തത്. ഇതേത്തുടര്‍ന്ന് സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം ഈ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപെട്ട പണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.
പിഎം ശ്രീയില്‍ കേരളത്തിന്റെ മനംമാറിയെങ്കിലും തമിഴ്‌നാട് നിയമപോരാട്ടത്തിലാണ്. സമഗ്രശിക്ഷയ്ക്കുള്ള വിഹിതം കേന്ദ്രം തടഞ്ഞപ്പോള്‍ കോടതിയെ സമീപിച്ച് തമിഴ്‌നാട് ഫണ്ട് നേടിയെടുക്കുകയായിരുന്നു. സമഗ്രശിക്ഷയ്ക്ക് 2152 കോടി രൂപയുടെ കേന്ദ്രഫണ്ട് കിട്ടാത്തതിനാല്‍ സ്വകാര്യവിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള 25 ശതമാനം വിദ്യാര്‍ഥിപ്രവേശനം തമിഴ്‌നാട് നിര്‍ത്തിവെച്ചിരുന്നു. പ്രശ്‌നം മദ്രാസ് ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമെത്തി. തുടര്‍ന്ന്, രണ്ട് അധ്യയനവര്‍ഷങ്ങളിലായി ആര്‍ടിഇ ഘടകത്തില്‍ സമഗ്രശിക്ഷയ്ക്കു തടഞ്ഞുവെച്ച 700 കോടിയിലേറെ രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎംശ്രീ പദ്ധതിയില്‍ ചേര്‍ന്നത് തന്ത്രപരമായ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി  (24 minutes ago)

ബോളിവുഡ് സംഗീത സംവിധായകന്‍ സച്ചിന്‍ സാങ്‌വി അറസ്റ്റില്‍  (43 minutes ago)

നടന്മാരായ ശ്രീകാന്തിനോടും കൃഷ്ണകുമാറിനോടും ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (1 hour ago)

സീതത്തോട് നിലയ്ക്കല്‍ കുടിവെള്ള പദ്ധതി സജ്ജമായി  (2 hours ago)

പി എം ശ്രീയില്‍ മോദിയുടെ കാലുനക്കിയ പിണറായി വിജയനെന്ന് ; മുഖ്യമന്ത്രിയുടെ ഇരട്ടച്ചങ്ക് പിഴുതെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ !! വിജയന്റെ നെഞ്ചത്ത് കൊണ്ടുപോയി കൊടികുത്തി സമരം ചെയ്യാന്‍ എസ് എഫ് ഐ-ഡി വൈ  (2 hours ago)

പിഎംശ്രീ പദ്ധതിയില്‍ ചേര്‍ന്ന കേരളത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രശംസ  (2 hours ago)

ഹൃദയമാണ് ഹൃദ്യം: യുപി സ്വദേശികളുടെ കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍; മന്ത്രി വീണാ ജോര്‍ജുമായി സന്തോഷം പങ്കുവച്ച് മാതാപിതാക്കള്‍  (3 hours ago)

പൊന്മുടി അടച്ചു,  (3 hours ago)

കൈവെള്ളയില്‍ ആത്മഹത്യാ കുറിപ്പെഴുതി വനിതാ ഡോക്ടര്‍ ജീവനൊടുക്കി  (3 hours ago)

ഹൃദയമാണ് ഹൃദ്യം: യുപി സ്വദേശികളുടെ കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍; മന്ത്രി വീണാ ജോര്‍ജുമായി സന്തോഷം പങ്കുവച്ച് മാതാപിതാക്കള്‍  (3 hours ago)

മൊന്ത വരുന്നു ; ബംഗാൾ ഉൾക്കടലിൽ 27 ന് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത  (3 hours ago)

സി.പി.ഐ കുരയ്ക്കും, കടിക്കില്ല: ചെറിയാൻ ഫിലിപ്പ്  (3 hours ago)

സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റു;  (3 hours ago)

ഉത്സവ ലഹരിയിൽ ഫിലഡൽഫിയ, ഫോമാ മിഡ് ടെം ജനറൽബോഡി ഒക്ടോബർ നാളെ: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ...  (3 hours ago)

Malayali Vartha Recommends