ബിനോയ് വിശ്വം ഒറ്റയ്ക്കല്ല. സി പി എം പ്രമുഖന്റെ പിന്തുണ മുന്നണി ശിഥിമാകും തിരക്കഥ എഴുതിയത് ഡൽഹിയിൽ

അതേസമയം സര്‍ക്കാരിനെ പൂര്‍ണമായി തള്ളാതെയാണ് കെ പ്രകാശ് ബാബുവിന്റെ പ്രതികരണം. സിപിഐ അപമാനിക്കപ്പെട്ടു എന്ന തോന്നലില്ല എന്നും ചര്‍ച്ചകള്‍ വരട്ടേയെന്നും പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. നയപരയമായ കാര്യത്തില്‍ ഗവണ്‍മെന്റ് സെക്രട്ടറി ഒപ്പിടാന്‍ പാടില്ലാത്തതാണ്. സിപിഐയും സിപിഐഎമ്മും പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ നിലപാട് എടുത്തിട്ടുള്ളതാണ്. ഇടതുപക്ഷ നയം അതുപോലെ നടപ്പിലാക്കാന്‍ ഒരു ഗവണ്‍മെന്റിന് കഴിഞ്ഞെന്ന് വരില്ലെന്നും പ്രകാശ് ബാബു പറഞ്ഞു. മന്ത്രി സഭായോഗത്തിൽ നിന്ന് വിട്ടു നിൽക്കാനും സി പി ഐ ആലോചിക്കുന്നുണ്ട്. പി എം ശ്രീയിലെ സർക്കാർ തീരുമാനം തിരുത്തുന്നത് വരെ വിട്ടു നിൽക്കാനാണ് ആലോചന. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഇടതുമുന്നണി കൺവീനർക്കും കത്ത് നൽകും. ദേശിയ നേതൃത്വവും സി.പി. എം ദേശീയ നേതൃത്വത്തിലും കത്തു നൽക്കും. 27 ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് വിളിച്ചു. സെക്രട്ടറിയേറ്റ് തീരുമാനത്തിന് അംഗീകാരം നൽകാനാണ് എക്സിക്യൂട്ടീവ് വിളിക്കുന്നത്.
സിപിഐ എക്സിക്യൂട്ടീവ് 27 ന് ആലപ്പുഴയിൽ നടക്കും. ഡി രാജ എം.എ ബേബിയെ കാണും. അടുത്ത കാബിനറ്റ് 27 കഴിഞ്ഞേ നടക്കുകയുള്ളൂ. അതേസമയം സി പി എം നേതൃത്വത്തെ ഔദ്യോഗികമായി സി പി ഐ എതിർപ്പറിയിച്ചു. ഡി രാജ എം എ ബേബിക്ക് കത്ത് അയച്ചു. കത്തിൽ മുഖ്യമന്ത്രിക്ക് കടുത്ത വിമർശനം രേഖപ്പെടുത്തി.
ഇടത് നയം മറന്ന് കേന്ദ്ര സർക്കാറുമായി സംസ്ഥാനം ധാരണയിൽ എത്തിയെന്നാണ് ആരോപണം. നടപടി മുന്നണി മര്യാദക്ക് എതിരാണ്. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കണം എന്ന് സി.പി ഐ ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. രാവിലെ ചേർന്ന ദേശീയ സെക്രട്ടേറിയറ്റ് തീരുമാനം അനുസരിച്ചാണ് കത്ത്. എം എ ബേബി യുടെ മറുപടിക്ക് ശേഷം അന്തിമ തീരുമാനമെടുക്കും.
അതേസമയം കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ഒപ്പുവെച്ചത് എങ്ങനെയെന്ന് വിദ്യാഭ്യാസ മന്ത്രി പറയണമെന്ന് മന്ത്രി ജി ആർ അനിൽ ആവശ്യപ്പെട്ടു. സിപിഐ എടുക്കുന്ന തീരുമാനം മന്ത്രിമാർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പി എം ശ്രീയിൽ ഒപ്പുവെച്ചതോടെ മന്ത്രിസഭയെ ഇരുട്ടിൽ നിർത്തി. ഇത് എങ്ങനെയാണ് ഒപ്പുവെച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി പറയണം.
ഇതുസംബന്ധിച്ച ഒരു കാര്യവും ഞങ്ങളെ ബോധ്യപ്പെടുത്തിയിട്ടില്ല. സിപിഐ എടുക്കുന്ന തീരുമാനം ഒരുതുള്ളി വെള്ളം ചേർക്കാതെ മന്ത്രിമാർ നടപ്പാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം പാർട്ടി തീരുമാനിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി. എൻ ഇ പി യുടെ ഷോക്കേസാണ് പി എം ശ്രീ എന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. പിഎംശ്രീയിൽ ഒപ്പിട്ടതിനു പിന്നിൽ വൻ ഗൂഢാലോചനയെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. ജനറൽ സെക്രട്ടറി ഡി. രാജയ്ക്ക് അയച്ച കത്തിലാണ് ഗുരുതര ആരോപണമുള്ളത്. മുന്നണി മര്യാദകൾ ലംഘിച്ചെന്നും കത്തിൽ പരാമർശമുണ്ട്.
വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തതായാണ് ബിനോയ് പറഞ്ഞത്.. ധാരണ പത്രം ഒപ്പിട്ടതിലൂടെ എൽഡിഎഫിന്റെ കേന്ദ്രസർക്കാരിനെതിരായ പോരാട്ടം ദുർബലപ്പെട്ടുവെന്നും കത്തിൽ പറയുന്നു. ഇടത് സർക്കാരിൽനിന്ന് ഇങ്ങനെയൊരു തീരുമാനം അപ്രതീക്ഷിതമാണ്. ഭാവി പ്രവർത്തനങ്ങളെ ഇത് ബാധിക്കുമെന്നും കത്തിൽ പറയുന്നു.
സിപിഐ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. മന്ത്രിസഭയിലും എല്‍ഡിഎഫിലും സിപിഐ ഈ വിഷയത്തില്‍ കേരളത്തില്‍ കടുത്ത നിലപാട് അറിയിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ഇതിനു പിന്നാലെ സിപിഎം-സിപിഐ ബന്ധത്തിൽ വിള്ളൽ രൂക്ഷമായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. മുന്നണി മര്യാദയുടെ ലംഘനം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു.
മന്ത്രിസഭയിലും എല്‍ഡിഎഫിലും സിപിഐ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിട്ടത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്.
മൂന്നുതവണ മന്ത്രിസഭയിലും മാധ്യമങ്ങളിലൂടെ പരസ്യമായും ഈ പദ്ധതിയുടെ ഭാഗമാകരുതെന്ന് സിപിഐ ആവശ്യപ്പെട്ടതാണ്. ഭാഗമാകണമെന്ന് വിദ്യാഭ്യാസമന്ത്രി നിലപാടെടുത്തപ്പോള്‍ എതിര്‍പ്പ് കടുപ്പിച്ച് പരസ്യമായി ഇറങ്ങിയതുമാണ്. എന്നാല്‍, ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയുടെ എതിര്‍പ്പിന് ഒരുവിലയും കല്‍പിക്കാതെ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത് സിപിഐക്ക് തിരിച്ചടിയായി. ഇതെല്ലാം മന്ത്രി ശിവൻ കുട്ടിയുടെ തലയിൽ കെട്ടാനാണ് സി പി ഐയിലെ ചില നേതാക്കളുടെ ശ്രമം. സി പി ഐ മന്ത്രിമാർ എതിർപ്പ് തുടരുന്നതിനിടയിൽ ഇക്കഴിഞ്ഞ 16 നാണ് സംസ്ഥാന സർക്കാർ കരാറിൽ ഒപ്പിട്ടത്.സി പി ഐ മന്ത്രിമാർ എതിർക്കുമ്പോൾ തന്നെ ഒപ്പിടൽ നടന്നു എന്നതാണ് രസകരമായ കാര്യം. സി പി ഐ കാണാത്ത കേന്ദ്ര- സംസ്ഥാന കരാർ മാധ്യമങ്ങൾ പുറത്തുവിട്ടതും പാർട്ടിക്ക് വലിയ തിരിച്ചടിയായി.
സി പി ഐയുടെ മന്ത്രിമാർ രാജിക്ക് തയ്യാറാണ്. മന്ത്രിമാർ സംസ്ഥാന സെക്രട്ടറിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. സി പി ഐ നേതാക്കൾ ഇക്കാര്യത്തിൽ എല്ലാ നീക്കങ്ങളും നടത്തുന്നത് എം.എ. ബേബിയുമായി കൂടിയാലോചിച്ചാണ്.ഇക്കാര്യം പിണറായിക്കറിയാം.അതുകൊണ്ടാണ് പിണറായി പ്രതികരിക്കാത്തത്. കള്ളൻ കപ്പലിൽ തന്നെയുണ്ടെന്ന് പിണറായി തന്റെ വിശ്വസ്തരോട് ആവർത്തിക്കുന്നുണ്ട്. ബിനോയ് വിശ്വവും ബ്രബിയും തമ്മിലുള്ള ബന്ധം അറിയുന്നവർക്ക് ഇതിൽ അത്ഭുതം ലവലേശമില്ല. പിണറായിക്ക് ബി ജെ പിയുമായി ഉള്ള ബന്ധം പൊളിക്കുക എന്ന ലക്ഷ്യമാണ് ബേബിയുടെ മനസിലുള്ളത്. പിണറായിയെ എതിർക്കാനുള്ള ധൈര്യം പക്ഷേ ബേബിക്കില്ല. എന്നാൽ പിണറായി സ്ഥാന ഭ്രഷ്ടനാവാൻ ബേബി ആഗ്രഹിക്കുനുണ്ട്. പിണറായി രംഗം വിട്ടാൽ ബാക്കിയെല്ലാം തന്റെ കൈപ്പിടിയിൽ ഒരുങ്ങുമെന്ന് ബേബി കരുതുന്നു. അതിന് ബേബി കണ്ടെത്തിയ ഇരയാണ് ബിനോയ് വിശ്വം. ബേബിക്ക് പിണറായിയെ തുടർന്നും വാഴിക്കാൻ ഒരു താൽപ്പര്യവുമില്ല. കാരണം എൻ.കെ. പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ച് കൊല്ലത്ത് നിന്ന് പിണറായി ബോധപൂർവം നാടു കടത്തിയതാണ് തന്നെയെന്ന് എം.എ ബേബിക്ക് നന്നായി അറിയാം. ബേബി സി.പി എം ജനറൽ സെക്രട്ടറിയായത് വിധി വൈപരീത്യമാണ്. എന്നാൽ പിണറായി കരുതുന്നത് പോലെ നിസാരമായിരിക്കുകയില്ല ഇനി കാര്യങ്ങൾ. കോടിയേരിയുടെ മകനെതിരെ ആരോപണം ഉയർന്നപ്പോൾ അദ്ദേഹം സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നു. കോടിയേരിക്ക് മകന്റെ കുറ്റകൃത്യത്തിൽ ഒരു പങ്കും ഉണ്ടായിരുന്നില്ല. എന്നിട്ടും കോടിയേരി മാറി നിന്നു. മകൾ കേസിൽ പ്രതിയായിട്ടും പിണറായിക്ക് കുലുക്കമില്ല. എന്നാൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ ബേബി പിണറായിയെ വെറുതെ വിടുമെന്ന് കരുതാനാവില്ല.
കോടിയേരിക്ക് നൽകാത്ത നീതി ബേബി പിണറായിക്ക് നൽകുമോ എന്നാണ് കണ്ടറിയേണ്ടത്. അങ്ങനെ നീതി കിട്ടിയാൽ തന്നെ പിണറായി പെടാപാടുപെടും. കാരണം തനിക്കിട്ട് വെട്ടിയ വെട്ട് ബേബിക്ക് നന്നായറിയാം.
ഇ.എം.എസ്. നമ്പൂതിരിപ്പാടിനു ശേഷം കേരള ഘടകത്തില്‍നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി.
വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ കടന്നുവന്ന് യുവജനപ്രസ്ഥാനത്തിന്റെ അമരക്കാരനാവുകയും പില്‍ക്കാലത്ത് സംഘടനാ-പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളില്‍ വൈഭവം തെളിയിക്കുകയും ചെയ്ത ബേബി, പാര്‍ട്ടിയുടെ ബൗദ്ധിക-ദാര്‍ശനിക മുഖങ്ങളിലൊന്നാണ്. 1954-ല്‍ കുന്നത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടുമക്കളില്‍ ഇളയവനായാണ് ജനനം. പ്രാക്കുളം എന്‍എസ്എസ് ഹൈസ്‌കൂള്‍, കൊല്ലം എസ്എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
എസ്എഫ്‌ഐയുടെ പൂര്‍വരൂപമായ കെഎസ്എഫിലൂടെ ആയിരുന്നു ബേബിയുടെ രാഷ്ട്രീയപ്രവേശനം. 1975-ല്‍ എസ്എഫ്‌ഐയുടെ കേരളാഘടകം പ്രസിഡന്റായി. 1977-ല്‍ കൊല്ലം ജില്ലാ കമ്മിറ്റിയിലുമെത്തി. 1978-ല്‍ ലോക യുവജന മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1984-ല്‍ സംസ്ഥാന കമ്മിറ്റിയംഗമായി. 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി, 2014-ലാണ് പിബിയിലെത്തുന്നത്. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നിര്‍ണായക ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1983-ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായി. പിന്നീട് മൂന്നുകൊല്ലത്തിനിപ്പുറം 1987-ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദത്തിലുമെത്തി. 2016 മുതല്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവര്‍ത്തനം.
1986-ലും 1992-ലും രാജ്യസഭാംഗമായിരുന്നു. 2006-ല്‍ കൊല്ലം കുണ്ടറയില്‍നിന്ന് നിയമസഭയിലെത്തിയ എംഎ ബേബി വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. അന്നും സ്വന്തം നിലപാടിൽ ബേബി ഒരു വിട്ടു വീഴ്ചയും ചെയ്തിട്ടില്ല. ഇക്കാര്യം പിണറായിക്കുമറിയാം.
കേരള സി പി എമ്മിന് ബി ജെ പി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന് സി പി എം അഖിലേന്ത്യാ നേതൃത്വം കരുതുന്നു. രായ് കുരാമാനം നിലപാടുകളിൽ മാറ്റം ഉണ്ടാകുന്നത് അങ്ങനെയാണെന്ന് ദേശീയ നേതൃത്വത്തിനറിയാം. അതാണ് ദേശീയ നേതൃത്വം സി പി ഐയിലൂടെ കാണിച്ചുകൊണ്ടിരിക്കുന്നത്. ഏതായാലും തിങ്കളാഴ്ചയോടെ കല്ലും നെല്ലും തിരിയും.
https://www.facebook.com/Malayalivartha


























