വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി...

വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വെള്ളൂർപ്പാറ സ്വദേശി അനിൽ കുമാറാണ് മരിച്ചത്.
വീട്ടുമുറ്റത്തെ പ്ലാവിലാണ് അനിൽ കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തിലേറെയായി അനിൽ കുമാർ സസ്‌പെൻഷനിലായിരുന്നു.
മുമ്പ് കോൺഗ്രസ് ഭരണത്തിലായിരുന്നു ബാങ്ക് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ അഡ്മിനിസ്ട്രേറ്റിവ് ഭരണമാണ്. അനിൽ കുമാറിന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നതായി പൊലീസ്.
"
https://www.facebook.com/Malayalivartha























