ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം.. ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും തുടർന്ന് ഒക്ടോബർ 28 ഓടെ തീവ്ര ചുഴലിക്കാറ്റായി മാറാനും സാധ്യത..മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കരയിലേക്ക് വീശും..

വീണ്ടും ആശങ്കയുടെ ദിനങ്ങൾ. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഒക്ടോബർ 27 ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ഭാഗത്തും ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും തുടർന്ന് ഒക്ടോബർ 28 ഓടെ തീവ്ര ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ആന്ധ്രാപ്രദേശിന്റെ തീരദേശ മേഖലയിലൂടെ കടന്നുപോകുന്ന ഈ ചുഴലിക്കാറ്റ് മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ വീശുമെന്നും ഈ മേഖലയിലും അതിനോട് ചേർന്നുള്ള തെക്കൻ ഒഡീഷയിലും കനത്ത മഴ പെയ്യുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച പുറത്തിറക്കിയ ബുള്ളറ്റിനിൽ അറിയിച്ചു.
വടക്ക്-വടക്ക് പടിഞ്ഞാറോട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് ഒരു തീവ്ര ചുഴലിക്കാറ്റായി മാറി ഒക്ടോബർ 28 വൈകുന്നേരം/രാത്രിയിൽ ആന്ധ്രാപ്രദേശ് തീരത്ത് കാക്കിനഡയ്‌ക്ക് സമീപമുള്ള മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കര തൊടാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 90-100 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും.തമിഴ്നാട്ടിലെ കടലൂർ, വില്ലുപുരം, ചെങ്കൽപ്പട്ട് ജില്ലകളിലും പുതുച്ചേരി, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ എന്നിവിടങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഈ ന്യൂനമർദം കനത്ത മഴയ്‌ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ തമിഴ്നാട്, പുതുച്ചേരി, കാരക്കൽ പ്രദേശങ്ങളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
കൊടുങ്കാറ്റിന് ‘മോന്ത’ എന്ന് പേരിടാൻ തായ്‌ലൻഡ് ശുപാർശ ചെയ്തിട്ടുണ്ട്. തീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറുമ്പോൾ, അതിനെ ‘ സൈക്ലോൺ മോന്ത’ എന്ന് വിളിക്കും.എന്തിനാണ് ചുഴലിക്കാറ്റുകൾക്ക് ഇത്തരത്തിൽ പേര് നൽകുന്നത്? ആര്, എങ്ങനെയാണ് ഈ പേര് തിരഞ്ഞെടുക്കുന്നതെന്ന് മനസിലാക്കാം. ട്രോപ്പിക്കൽ സൈക്ലോണുകൾ, അഥവാ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ, ഒരാഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്നവയാണ്. ഒരേ സമയം ഒന്നിലധികം ചുഴലിക്കാറ്റുകൾ രൂപപ്പെടാനും സാധ്യതയുണ്ട്. ഇവയെ നിരീക്ഷിക്കുന്നതിനും മുന്നറിയിപ്പുകൾ നൽകുന്നതിനും ഉണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഓരോ ചുഴലിക്കാറ്റിനും കൃത്യമായി പേരുകൾ നൽകുന്നത്.
അക്ഷാംശ-രേഖാംശ വിവരങ്ങൾ ഉൾപ്പെടുത്തി മുന്നറിയിപ്പുകൾ നൽകുമ്പോൾ, കാലാവസ്ഥാ വിദഗ്ധരല്ലാത്തവർക്ക് അത് മനസിലാക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. എന്നാൽ, ഒരു പേര് നൽകിയാൽ, സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ കാര്യങ്ങൾ മനസിലാകും.അതെ സമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിനാൽ അസന്തുലിത കാലാവസ്ഥയാണ് പ്രതീക്ഷിക്കേണ്ടത്. അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ
ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദേശം..കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (25/10/2025) മുതൽ 28/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മോന്ത ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ ഇടിവെട്ടി മഴയെന്ന് മുന്നറിയിപ്പ്..കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.ഓറഞ്ച് അലർട്ട്..27/10/2025: കോഴിക്കോട്, കണ്ണൂർ. ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട്..26/10/2025: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*.27/10/2025: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസറഗോഡ്.28/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha























