ആരാണ് SIT പിടികൂടിയ മുരാരി ബാബു ? സ്വർണക്കൊള്ളയിൽ മുരാരി ബാബുവിന്റെ റോളെന്താണ് ? സ്വർണം ചെമ്പാക്കുന്ന വിദ്യ കണ്ടുപിടിച്ച മഹാനാണ്...ദൈവത്തെ പോലും കൊള്ളയിടച്ച് പുട്ടടിച്ചു നടക്കുന്ന ആളുകൾ..

ശബരിമല കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ടിട്ടുള്ള പേരാണ് മുരാരി ബാബു. ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ് . ഒരു പക്ഷെ ഈ കൊള്ളനടത്തിയവന്മാർ ഒക്കെ വിചാരിച്ചു കാണും ഒരു കാലത്തും ഞങ്ങളെയൊന്നും ആരും പിടിക്കില്ല . ഇങ്ങനെ കട്ടും മുടിച്ചു ജീവിക്കാമെന്ന് ..ആരാണ് SIT പിടികൂടിയ മുരാരി ബാബു ? സ്വർണക്കൊള്ളയിൽ മുരാരി ബാബുവിന്റെ റോളെന്താണ് ?
ശാസ്ത്രജ്ഞൻ ആണ് ബഹുമാനിക്ക്. സ്വർണം ചെമ്പാക്കുന്ന വിദ്യ കണ്ടുപിടിച്ച മഹാനാണ്.
സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് ധനികനായ ആളാണ് ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു. സിഐടിയു നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ അംഗമാണ് അദ്ദേഹം.ചങ്ങനാശേരി പെരുന്നയിൽ ചെറിയ കടയായിരുന്നു മുരാരിയുടെ പിതാവിന്. ദേവസ്വം ബോർഡിൽ ജോലി കിട്ടിയശേഷം വലിയ സമ്പാദ്യം മുരാരിക്കുണ്ടായതായാണ് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്. ദേവസ്വം ബോർഡിലെ ജോലി കൊണ്ട് ഇത്രയും പണം സമ്പാദിക്കാനാകുമോ എന്നാണ് എസ്ഐടി അന്വേഷിക്കുന്നത്.
മുരാരിയുടെ ബാങ്കിടപാടുകളുടെ അടക്കമുള്ള രേഖകൾ എസ്ഐടി ശേഖരിച്ചിട്ടുണ്ട്. പൊലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്.1994 ലാണ് പൊലീസിൽ ജോലി കിട്ടിയത്. കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. പരിശീലനം പൂർത്തിയാക്കിയില്ല. 1997ലാണു ദേവസ്വം ബോർഡിൽ ജീവനക്കാരനായത്. ദേവസ്വം ബോർഡിലെ ഉയർന്ന പദവിയിലിരുന്ന ആളിന്റെ സഹായിയായാണ് തുടക്കം. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം നൽകി.
വൈക്കം, ഏറ്റുമാനൂർ, തിരുനക്കര എന്നിവിടങ്ങളിലെ ഉത്സവങ്ങൾക്ക് ‘സ്പെഷൽ ഓഫിസർ’ തസ്തികയിൽ സേവനമനുഷ്ഠിച്ചു. 3 ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആനകളെ കരാറെടുക്കുന്നതിൽ ക്രമക്കേടു നടത്തിയതായി പിന്നീട് കണ്ടെത്തി. ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല കാണാതായതും ശ്രീകോവിലിൽ തീപിടിച്ചതും സ്വർണപ്രഭയിലെ 3 നാഗപ്പാളികൾ വിളക്കിച്ചേർത്തതും മുരാരി ജോലി ചെയ്ത കാലയളവിലാണ്. പഴയ തറവാടിരുന്ന സ്ഥലത്താണ് 2019ൽ മുരാരി വലിയ വീട് നിർമിച്ചത്. ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയായി. ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിലാണ്. വീട് നിർമാണത്തെക്കുറിച്ചും എസ്ഐടി അന്വേഷിക്കുന്നുണ്ട്.
മുരാരി ബാബു മുമ്പ് ജോലിചെയ്ത ക്ഷേത്രങ്ങളിലേക്കും അനേഷണം നീളും ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ സ്വര്‍ണനാഗപ്പത്തി നഷ്ടപ്പെട്ടതും സംശയത്തിലാണ്. എന്നിട്ടും മുരാരിയെ ശബരിമലയിലെ തന്ത്രപ്രധാനതസ്തികയില്‍ നിയമിച്ചതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമാണ്.മുമ്പ് കോണ്‍ഗ്രസ് സംഘടനയ്‌ക്കൊപ്പമായിരുന്നു മുരാരി ബാബു. ദേവസ്വം റഫറണ്ടത്തില്‍ ആ സംഘടനയ്ക്ക് അംഗീകാരം പോയി. ഇതോടെ സിപിഎം സംഘടനയുമായി അടുത്തു. ആരോപണവിധേയരെ ശബരിമലയില്‍ നിയമിക്കരുതെന്ന ഹൈക്കോടതി വിധിപോലും മറികടന്നാണ് മുരാരിയെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാക്കിയത്.
ഇതിനെല്ലാം പിന്നില്‍ സമുദായ കരുത്തുമുണ്ടെന്നാണ് സൂചന.അല്പമെങ്കിലും നാണമുണ്ടോ എന്നാണ് ജനം ചോദിക്കുന്നത് , ദൈവത്തെ പോലും കൊള്ളയിടച്ച് പുട്ടടിച്ചു നടക്കുന്ന ഇവനെപോലെയുള്ളവർ എല്ലാം അഴിക്കുള്ളിൽ ആകുക തന്നെ ചെയ്യണം . ദൈവത്തിന് സ്വർണത്തിന്റെയും പണത്തിന്റെയും ആവശ്യം ഇല്ലായിരിക്കാം എന്നാൽ വിശ്വാസികൾ അവരുടെ വിശ്വാസത്തിന്റെ പുറത്തു ക്ഷേത്രത്തിനായി ചെയ്യുന്ന കാര്യങ്ങളിൽ നിന്നും മുക്കാൻ എത്രത്തോളം തൊലിക്കട്ടിയുണ്ട് ഇക്കൂട്ടങ്ങൾക്ക് . ജനങ്ങൾ ഇടുന്ന ചില കമന്റുകൾ ഇങ്ങനെയാണ് അമ്പലം വിഴുങ്ങി എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ ഇവനാണ് ശരിക്കും അമ്പലം വിഴുങ്ങി..
ഈ കള്ളൻ ഇരുന്ന ക്ഷേത്രങ്ങളിലെ എല്ലാ സ്വർണത്തിൻ്റെ കണക്കും പണത്തിൻ്റെ കണക്കും പരിശോധിക്കണം SIT ..ശാസ്ത്രജ്ഞൻ ആണ് ബഹുമാനിക്ക്. സ്വർണം ചെമ്പാക്കുന്ന വിദ്യ കണ്ടുപിടിച്ച മഹാനാണ്..അപ്പോഴും ഭൂലോക കള്ളന്മാർ സേഫ് സോണിൽ.....അണ്ണൻ പുലിയാ...... ശ്രീപത്മനാഭസ്വാമിയുടെ നിലവറയിൽ എന്ന പോകുന്നേ എന്നുകൂടെ പറയണം.....
https://www.facebook.com/Malayalivartha






















