സംസ്ഥാന സ്കൂൾ കായികമേള... ഓവറോൾ കിരീടമുറപ്പിച്ച തിരുവനന്തപുരം മുന്നേറ്റം തുടരുന്നു... അത്ലറ്റിക്സിൽ പാലക്കാടും കുതിപ്പ് തുടരുന്നു...

സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ കിരീടമുറപ്പിച്ച തിരുവനന്തപുരം മുന്നേറ്റം തുടരുന്നു. അത്ലറ്റിക്സിൽ പാലക്കാടും കുതിപ്പ് തുടരുന്നു. 166 സ്വർണവും 122 വെള്ളിയും 139 വെങ്കലവുമടക്കം 1482 പോയന്റുമായാണ് ആതിഥേയർ ഒന്നാം സ്ഥാനത്തുള്ളത്.
76 സ്വർണവും 38വെള്ളിയും 79 വെങ്കലവുമടക്കം 696 പോയന്റുള്ള തൃശൂർ രണ്ടാമതുണ്ട്. 609 പോയന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്താണ്. നീന്തലിൽ തിരുവനന്തപുരം എതിരാളികളെ ബഹുദൂരം പിന്നിലാക്കി കിരീടം ചൂടി.
അതേസമയം അത്ലറ്റിക്സിൽ 16 സ്വർണവും 11 വെള്ളിയും ആറ് വെങ്കലവുമടക്കം 134 പോയന്റുമായാണ് പാലക്കാടിന്റെ ഓട്ടം. 10 സ്വർണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 106 പോയന്റുള്ള മലപ്പുറമാണ് രണ്ടാമത്. എട്ട് വീതം സ്വർണവും വെള്ളിയും മൂന്ന് വെങ്കലവുമായി 70 പോയന്റുള്ള കോഴിക്കോടാണ് മൂന്നാമത്.
മികച്ച സ്കൂളുകളിൽ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസ്.എസാണ് മുന്നിൽ (37 പോയന്റ്). മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസ് (34 പോയന്റ്) രണ്ടാം സ്ഥാനത്തുണ്ട്.
"
https://www.facebook.com/Malayalivartha























