ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു.. ശ്രീറാംപുരയിലെ വീട്ടില്‍ നിന്ന് 176 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്...ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങള്‍..

ഉണ്ണികൃഷ്ണന്‍ പോറ്റി ഒരു ചെറിയ മീനല്ല എന്നുള്ളത് തെളിഞ്ഞു വരികയാണ് . ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു. ശ്രീറാംപുരയിലെ വീട്ടില്‍ നിന്ന് 176 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇത് ശബരിമല ശ്രീകോവിലിലെ ശില്പങ്ങളിൽ നിന്നും വാതിൽപ്പടിയിൽ നിന്നും കവർന്ന രണ്ടു കിലോ (250 പവൻ) സ്വർണത്തിൽ ഉൾപ്പെട്ടതാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
സ്വർണം കോടതിയിൽ ഹാജരാക്കും. ശബരിമലയിൽ നിന്ന് കവർന്നതാണോയെന്ന് അറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. കവർന്ന സ്വർണം ആഭരണങ്ങളാക്കി മാറ്റിയെന്നും സൂചനയുണ്ട്.സ്വർണപ്പാളികളിൽ നിന്ന് മാത്രം 478 ഗ്രാം (59.75 പവൻ) കവർന്നെന്നാണ് കണ്ടെത്തൽ. സ്മാർട്ട് ക്രിയേഷൻസിൽ വച്ച് വേർതിരിച്ച സ്വർണം ഗോവർദ്ധന് വിറ്റെന്ന് പോറ്റി മൊഴി നൽകിയിരുന്നു. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും മോഷ്ടിച്ചതാണെന്ന് അറിയാതെ പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയെന്നുമാണ് ഗോവർദ്ധന്റെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പോയത്.ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇത്രയും വലിയ ഇടപാടുകളുടെ പണത്തിന്റെ സ്രോതസ് തേടിയാണ് അന്വേഷണം. പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയ ശേഷമാണ് റിയൽ എസ്റ്റേറ്റിൽ സജീവമായതെന്നാണ് കണ്ടെത്തൽ.പിടിച്ചെടുത്ത സ്വര്‍ണം ആഭരണങ്ങളാണ്.
ബെംഗളൂരു ശ്രീറാംപുരയിലുള്ള കോത്താരി മാന്‍ഷനിലെ നാലാം നിലയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കുടുംബവുമൊത്ത് താമസിക്കുന്നത്.എസ്‌ഐടി സംഘം രാവിലെ തന്നെ ഇവിടെ എത്തി പരിശോധന ആരംഭിച്ചിരുന്നു. നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം ചെന്നൈയിലും എത്തിയിരുന്നു. പണിക്കൂലിയായി നല്‍കിയ 109 ഗ്രാം സ്വര്‍ണം തിരിച്ചെടുക്കുന്നതിനായി സ്മാര്‍ട് ക്രിയേഷന്‍സില്‍ അന്വേഷണസംഘം പരിശോധന നടത്തി.
ചെന്നൈയിലെ പരിശോധന കൂടാതെ ബെല്ലാരി, ബെംഗളൂരു എന്നിവടങ്ങളിലും പരിശോധന നടത്തി. സ്മാര്‍ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സ്വർണം പൂശൽ കമ്പനിയായ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന്റെ ഇടപാടുകളിലും എസ്ഐടി അടിമുടി ദുരൂഹത സംശയിക്കുന്നുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പല ഇടപാടുകൾക്കും സ്മാർട് ക്രിയേഷൻസ് കൂട്ടുനിന്നതായാണ് സംശയം.
സ്വർണം പൂശലുമായി ബന്ധപ്പെട്ട പല രേഖകളും ഇന്നലെ നടത്തിയ പരിശോധനയിൽ കണ്ടെത്താനായില്ല. സ്മാർട് ക്രിയേഷൻസിനെ പ്രതിചേർക്കണോയെന്ന് നിയമവശം പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചു. രണ്ട് വാഹനങ്ങളിലായാണ് അന്വേഷണസംഘം എത്തിയത്. പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതലയുള്ള എസ്പി ശശിധരന്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്.ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ളാറ്റില്‍ നിന്നും കണ്ടെത്തിയ സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്.
എസ്.ഐ.ടിക്കൊപ്പം ബംഗളൂരു പൊലീസും റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. സ്വർണം വേർതിരിച്ച ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ ഇന്നലെ സന്ധ്യയോടെ പോറ്റിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സി.ഇ.ഒ പങ്കജ് ഭണ്ഡാരിയും ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു. പണിക്കൂലിയായി നൽകിയ 109ഗ്രാം സ്വർണം പിടിച്ചെടുക്കാനും ശ്രമിക്കുന്നുണ്ട്. 30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും.സ്വർണം വിറ്റു കിട്ടിയ പണം പങ്കിട്ടത് ആരൊക്കെ എന്നത് അറിഞ്ഞാലേ പാളിയും കട്ടിളയും കൊടുത്തുവിട്ടവരും
തീരുമാനം എടുത്തവരും ഉൾപ്പെട്ട ഗൂഢാലോചനയുടെ ചുരുളഴിയൂ. കൊള്ളയടിച്ച ബാക്കി സ്വർണം എവിടെ എന്നതിനും ഉത്തരം കണ്ടെത്തണം.സ്വർണം വീണ്ടെടുത്തതോടെ ഗോവർദ്ധനനെ സാക്ഷിയാക്കാനാണ് എസ്.ഐ.ടിയുടെ നീക്കം. സ്വർണം വിറ്റെന്ന് പോറ്റി എസ്.പി ശശിധരനോട് സമ്മതിച്ചിരുന്നു.സ്വര്‍ണാഭരണങ്ങളായി കണ്ടെത്തിയിട്ടുള്ള സ്വര്‍ണം ഏതെങ്കിലും തരത്തില്‍ ശബരിമലയില്‍ നിന്ന് കാണാതായ സ്വര്‍ണവുമായി ബന്ധമുണ്ടോ എന്നതില്‍ അന്വേഷണം തുടരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം .
https://www.facebook.com/Malayalivartha























