തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പ്...സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ആകെ 2,84,46,762 വോട്ടർമാർ

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിൽ പുതുക്കിയ അന്തിമവോട്ടർപട്ടിക തയ്യറാക്കി.
തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ആകെ 2,84,46,762 വോട്ടർമാർ.
പ്രവാസി വോട്ടർപട്ടികയിൽ ആകെ 2798 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും ആറ് കോർപറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്.
മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ പൊതുതെരഞ്ഞെടുപ്പിന് വേണ്ടിയാണ് വോട്ടർപട്ടിക തയാറാക്കിയത്. വോട്ടർപട്ടിക കമീഷന്റെ https://www.sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും പരിശോധിക്കാവുന്നതാണ്
"https://www.facebook.com/Malayalivartha






















