ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...

ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മന്‍ ത രൂപപ്പെട്ടേക്കും. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയിട്ടുണ്ട്. ഇപ്പോഴത്തെ നിരീക്ഷണ പ്രകാരം ഈ സിസ്റ്റം വീണ്ടും ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദം തുടര്‍ന്നുള്ള മണിക്കൂറുകളില്‍ വീണ്ടും ശക്തിപ്പെട്ട് മന്‍ ത ചുഴലിക്കാറ്റുമായേക്കും. ഒക്ടോബര്‍ 27 ന് വീണ്ടും ശക്തിപ്പെട്ട് തീവ്ര ചുഴലിക്കാറ്റ് രൂപപ്പെടാനാണ് സാധ്യത. ഇപ്പോഴത്തെ നിരീക്ഷണ പ്രകാരം കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം ലക്ഷ്യമാക്കി നീങ്ങാനാണ് സാധ്യത.
വടക്കന്‍ തമിഴ്‌നാട്ടില്‍ ശനിയാഴ്ച മുതല്‍ മഴ ശക്തിപ്പെടും. ചൊവ്വാഴ്ച മുതല്‍ ശക്തമായ കാറ്റുമുണ്ടാകും. തിങ്കളാഴ്ച കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെത്ത് അവധിയും പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, റാണിപേട്ട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂര്‍, വിഴുപുറം, പുതുച്ചേരി, കാരൈക്കല്‍ മേഖലകളിലും കനത്ത മഴയുണ്ടാകും. തമിഴ്‌നാട്ടിലേക്കും പുതുച്ചേരിയിലേക്കും യാത്ര ചെയ്യുന്നവര്‍ കാലാവസ്ഥാ മുന്നറിയിപ്പ് പാലിക്കണം.തമിഴ്‌നാടിനോട് അടുക്കുന്ന മന്‍ ത കേരളത്തിലും മഴ നല്‍കുമെന്നാണ് പ്രാഥമിക സൂചനകള്‍.
വരും ദിവസങ്ങളിലേ ഇതു സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. ഇന്ന് ഉച്ചയ്ക്ക് ശേഷം തെക്കന്‍ ജില്ലകളില്‍ പെയ്ത മഴയുടെ കാരണവും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദമാണ്. ന്യൂനമര്‍ദത്തിലേക്ക് പടിഞ്ഞാറന്‍ കാറ്റ് തെക്കന്‍ കേരളത്തിനു മുകളിലൂടെ കടന്നു പോയതാണ് മഴക്ക് കാരണമായത്.
https://www.facebook.com/Malayalivartha



























