Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

ഒപ്പിടുമെന്ന വിവരം മന്ത്രി വി ശിവൻകുട്ടി അറിഞ്ഞത് അന്ന് രാവിലെ മാത്രം...രസകരമായ ഈ വാർത്തയാണ് തിരുവനന്തപുരത്ത് നിന്നും ഒടുവിൽ എത്തിയത്...ശ്രീയിൽ ഒപ്പിടാൻ ഗവ. സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയാണ്..

26 OCTOBER 2025 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി

കെടിഡിസിയുടെ ചെയര്‍മാനാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി

അയ്യപ്പ കഞ്ഞിയിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് മുരളീധരൻ ശബരിമലയിൽ ശുദ്ധികലശം

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി

പി എം ശ്രീയിൽ കേരളം കഴിഞ്ഞ 16 ന് ഒപ്പിടുമെന്ന  വിവരം മന്ത്രി വി ശിവൻകുട്ടി അറിഞ്ഞത് അന്ന് രാവിലെ മാത്രം. രസകരമായ ഈ വാർത്തയാണ് തിരുവനന്തപുരത്ത് നിന്നും ഒടുവിൽ എത്തിയത്. ശ്രീയിൽ ഒപ്പിടാൻ ഗവ. സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയാണ്. അതീവ രഹസ്യമായിരുന്നു നീക്കങ്ങൾ. ഇക്കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയപ്പോഴാണ് കരാറിൽ ഒപ്പിടാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. മുഖ്യമന്ത്രി കഴിഞ്ഞാൽ മന്ത്രി മുഹമ്മദ് റിയാസിന് മാത്രമാണ് ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നത്. കാരണം റിയാസ് മുഖ്യമന്ത്രിയെ ഡൽഹിയിൽ അനുഗമിച്ചിരുന്നു.കരാറിൽ ഒപ്പിടേണ്ടിവരുമെന്ന് ഡൽഹി യാത്രയ്ക്ക് ശേഷം കേരളത്തിലെത്തിയ മുഖ്യമന്ത്രി മന്ത്രി ശിവൻ കുട്ടിയെ അറിയിച്ചെങ്കിലും അദ്ദേഹം ഭയന്നു..

 

ഘടക കക്ഷികളിൽ നിന്നും വലിയ എതിർപ്പുണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞതോടെ മുഖ്യമന്ത്രി പിൻവാങ്ങി. ശിവൻകുട്ടിയുടെ എതിർപ്പ് മുഖ്യമന്ത്രിക്ക് ഇഷ്ടമായില്ല. തന്റെ തീരുമാനം നടപ്പാകും എന്ന് അപ്പോൾ തന്നെ മുഖ്യമന്ത്രി തീരുമാനിച്ചു.കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും പഠിപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞതും അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ടു തന്നെയാണ്. കേന്ദ്രം പറയുന്നതെല്ലാം പഠിപ്പിക്കാമെന്ന് കേരളം ഒപ്പിട്ടു കൊടുത്തിട്ടുണ്ട്.  ഇരുവരെയും ഉള്‍പ്പെടുത്തുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാന്‍ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സര്‍ക്കാരിന് അടിയറ വെക്കാനല്ല. പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ടെന്ന് ശിവന്‍ കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണ്.

 

കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകള്‍ നടത്തുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാന്‍ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സര്‍ക്കാരിന് അടിയറ വെക്കാനല്ല. പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്.ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്‌സെ ആണെന്ന ചരിത്ര സത്യം കേരളത്തിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ആര്‍ക്കും മായ്ക്കാന്‍ കഴിയില്ല.

 

കേരള സിലബസിന്റെ അടിസ്ഥാനത്തില്‍, ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചുള്ള വിദ്യാഭ്യാസം തന്നെയാകും കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ തുടര്‍ന്നും നല്‍കുക.സുരേന്ദ്രന്‍ ആഗ്രഹിക്കുന്നതുപോലെ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരം പ്രസ്താവനകളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോവില്ല.കേരളത്തിലെ പാഠ്യപദ്ധതിയില്‍ ഇനി സവര്‍ക്കറെ കുറിച്ചും ഹെഡ്‌ഗേവാറിനെ കുറിച്ചും ദീന്‍ ദയാല്‍ ഉപാധ്യായെ കുറിച്ചും പഠിപ്പിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. അതിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ടെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുമെന്നും കരിക്കുലം പരിഷ്‌കരണം ഇവിടെയും നടക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്ത് പഠിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയും. വിഡി സവര്‍ക്കര്‍ രാജ്യദ്രോഹിയല്ല. അക്കാര്യം ഇവിടെ പഠിപ്പിക്കും. ഹെഡ്‌ഗെവാര്‍, ദീന്‍ദയാല്‍ ഉപാധ്യായ ഇവരെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകും. കോണ്‍ഗ്രസ് തമസ്‌കരിച്ച എല്ലാ ചരിത്രവും ശരിയായ നിലയില്‍ കുട്ടികളെ പഠിപ്പിക്കണം. നെഹ്രുവിന്റെയും ഇന്ദിരയുടെയും കാര്യങ്ങള്‍ മാത്രം പഠിച്ചാല്‍ മതിയോ?. അതിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും അത് ഇഷ്ടമില്ലാത്തവര്‍ പഠിക്കണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. പക്ഷെ ചരിത്രം വളച്ചൊടിക്കില്ല. ശരിയായ കാര്യം പഠിപ്പിക്കും. അത് ന്യായമായ കാര്യമാണ്. അതിനുവേണ്ടിയാണ് ജനം തങ്ങള്‍ക്ക് വലിയ ഭൂരിപക്ഷം തന്നത്. തങ്ങളെ താഴെയിറക്കിക്കൊള്ളു. ദേശീയവിദ്യാഭ്യാസ പദ്ധതി മാറ്റിക്കൊള്ളൂയെന്നും സുരേന്ദ്രന്‍ പറഞ്ഞു.പിഎംശ്രീ പദ്ധതിയില്‍ ബിജെപി പറഞ്ഞതാണ് ശരിയെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനും പിണറായി സര്‍ക്കാരിനും സമ്മതിക്കേണ്ടിവന്നു.

 

ട്യൂബ് ലൈറ്റ് പോലെയാണ് സിപിഎമ്മെന്നും അത് പെട്ടെന്ന് കത്തില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ഒരുസമ്മര്‍ദ്ദവും ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തിന് മേല്‍ ചെലുത്തിയിട്ടില്ല. ഒപ്പിട്ട കാര്യം മുഖ്യമന്ത്രിയും ശിവന്‍കുട്ടിയും അല്ലാതെ സിപിഎമ്മില്‍ മറ്റാരും അറിഞ്ഞിട്ടില്ല. എല്‍ഡിഎഫ് ആശയപാപ്പരത്തത്തിന്റെ ഉത്തുംഗശൃംഖത്തിലാണെന്നും അഖിലേന്ത്യാ പാര്‍ട്ടി നടക്കണമെങ്കില്‍ പിണറായി വിജയന്റെ സഹായം ആവശ്യമാണെന്നും ഇവിടെ രാജഭരണം തന്നെയാണെന്ന കാര്യത്തില്‍ തനിക്ക് തര്‍ക്കമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.സിപിഐയുടെ എതിര്‍പ്പ് കുരയ്ക്കും പക്ഷെ കടിക്കില്ല എന്നുപറഞ്ഞതുപോലെയുള്ളൂ. എന്നാല്‍ കടിക്കുന്നവര്‍ അധികം കുരയ്ക്കില്ല. നാലുമന്ത്രിമാരെ അവിടുന്ന് രാജിവയ്പിക്കാന്‍ ബിനോയ് വിശ്വത്തിന് കഴിയുമോ? ബിനോയ് വിശ്വം രാജിവയ്ക്കാന്‍ പറഞ്ഞാലും അവര്‍ കേള്‍ക്കില്ല. അവരുടെ വകുപ്പില്‍ ഭൂലോക അഴിമതിയാണ് നടക്കുന്നത്.

 

അവരാരും തന്നെ ബിനോയ് വിശ്വം പറഞ്ഞാല്‍ കേള്‍ക്കില്ല. രണ്ടുമാസത്തേക്കെങ്കിലും മന്ത്രിമാരെ രാജിവയ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ? ആ പാര്‍ട്ടിക്ക് കേരളത്തില്‍ യാതൊരു നിലവാരവുമില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.ഇതാണ്  സുരേന്ദ്രന്റെ നിലപാട്. പി എം ശ്രീ  പദ്ധതി നടപ്പിലാക്കണമെന്ന കേന്ദ്ര നിലപാടിനെതിരെ തമിഴ് നാട് സർക്കാർ മാതൃകയിൽ നിയമം നിർമ്മിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പുസെക്രട്ടറി ഡൽഹിയിൽ ചെന്ന് എൻ ഇ പിയിൽ ഒപ്പിട്ടത്. മന്ത്രിസഭയെ വിശ്വാസത്തിൽ എടുക്കാതെയുള്ള തീരുമാനമാണ് ഇതെന്ന് സിപിഐ പറയുന്നത് ഈ സാഹചര്യത്തിലാണ്.  എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തില്ല. മന്ത്രിസഭയുടെ അതേ അവസ്ഥയിൽ തന്നെയാണ് ഇടതുമുന്നണിയും. 2024 ഡിസംബർ നാലിനും 2025 മെയ് 9 നും ചേർന്ന മന്ത്രിസഭാ യോഗങ്ങളാണ് പിഎം ശ്രീ പദ്ധതി നടപ്പിലാക്കണമെന്ന അജണ്ട ചർച്ച ചെയ്തത്.  രണ്ട് യോഗങ്ങളിലും സിപിഐ മന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചു. സിപിഎമ്മിന്റെ ചില മന്ത്രിമാരും വിയോജിപ്പ് പ്രകടിപ്പിച്ചു.

 

ദേശീയ വിദ്യാഭ്യാസ നയം  ഒളിച്ചു കടത്താനുള്ള ഒന്നായി ഇടത് പാർട്ടികൾ കരുതുന്ന ഈ പദ്ധതി കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നതിനോട് വ്യാപകമായി എതിർപ്പുണ്ട്.  മന്ത്രിസഭയിലെ ആദ്യ വട്ട ചർച്ചയിലെ ഈ ഭിന്നത കണക്കിലെടുത്ത് കേരളം കരാറിൽ  ഒപ്പിടില്ലെന്ന് മന്ത്രി വീ ശിവൻകുട്ടിപ്രഖ്യാപിച്ചു. അതോടെ മന്ത്രിസഭാംഗങ്ങളും വിശ്വസിച്ചു. വിദ്യാഭ്യാസ മന്ത്രി അറിയാതെ കരാർ ഒപ്പിട്ടില്ലെന്നായിരുന്നു അവരുടെ വിശ്വാസം. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സമ്മർദ്ദം ഉണ്ടായതോടെ കഴിഞ്ഞ മേയിൽ ഇക്കാര്യം വീണ്ടും പരിഗണിച്ചു. അതു വിവാദമായതോടെ ബിനോയ് വിശ്വം ശക്തമായി എതിർത്തു.ബിനോയ് വിശ്വവും മന്ത്രി വി  ശിവൻകുട്ടിയും തമ്മിൽ വാക്പോര്  വരെ ഉണ്ടായി. അപ്പോൾ അഭിപ്രായസമന്വയം  ഉണ്ടായില്ലെങ്കിൽ നിയമനടപടികളെ കുറിച്ച് ആലോചിക്കാമെന്ന്  മുഖ്യമന്ത്രി ഉറപ്പു നൽകി.  അടുത്ത ദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ മന്ത്രി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു

അർഹതപ്പെട്ട കേന്ദ്ര സഹായം നിഷേധിക്കുന്നതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് മന്ത്രി പറഞ്ഞത് . ദേശീയ വിദ്യാഭ്യാസ നയം ഔപചാരികമായി അംഗീകരിക്കാൻ പി എം ശ്രീ വഴി കേന്ദ്ര സർക്കാർ  നിർബന്ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട് മന്ത്രിയുമായി ചർച്ച ചെയ്ത് ഒരുമിച്ച് നിയമ യുദ്ധം നടത്താമെന്ന്  പറഞ്ഞ ശിവൻകുട്ടിയാണ് മറുകണ്ടം ചാടിയത്.   എന്നാൽ മറുകണ്ടം ചാടിയതാണോ അതോ ശിവൻകുട്ടി അറിയാതെ പോയതാണോ എന്ന് സംശയത്തിലാണ് ഇപ്പോൾ തിരുവനന്തപുരം സെക്രട്ടറിയേറ്റ് . ഇതിലെല്ലാം അസ്വാഭാവികമായ തിടുക്കം സിപിഐ കാണുന്നുണ്ട്.  വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ആശയവിനിമയം നടത്തുന്നു എന്ന പരാതി മന്ത്രി ശിവൻകുട്ടിക്ക്  നേരത്തെയുണ്ട്. എന്നാൽ മുഖ്യമന്ത്രിയെ ഭയന്ന് അക്കാര്യം അദ്ദേഹം പറയുന്നില്ലെന്ന് മാത്രം.

 

അതാണ് ഇപ്പോൾ സംഭവിച്ചത്. ഏതായാലും സംഗതി ശിവൻ കുട്ടിയുടെ തലയിലായി.പിഎം ശ്രീയെ ചൊല്ലി ഇടതുമുന്നണിയിലുണ്ടായ പൊട്ടിത്തെറിയിൽ അനുനയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനത്തെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി ജി.ആർ. അനിലും ഒപ്പം ഉണ്ടായിരുന്നു. എന്നാൽ ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് സൂചന. പിഎം ശ്രീ‍യിൽ നിന്നും പിന്മാറണമെന്ന ആവശ്യം ബിനോയ് വിശ്വം വീണ്ടും ഉന്നയിച്ചതായാണ് വിവരം.മുന്നണി മര്യാദകൾ ലംഘിച്ച് മന്ത്രിസഭ അറിയാതെ കരാറിൽ ഒപ്പിട്ട വിഷയത്തെക്കുറിച്ച് കൂടുതൽ‌ അറിയണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഫണ്ട് കിട്ടാനാണ് കരാറിൽ ഒട്ടിട്ടതെന്നാണ് വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചത്. എന്നാൽ നയപരമായ കാര്യങ്ങളിൽ ഇങ്ങനെയല്ല തീരുമാനം എടുക്കേണ്ടതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇത് പെട്ടെന്ന് വന്ന പദ്ധതിയല്ല. സിപിഎമ്മും സിപിഐയും വർഷങ്ങളായി എതിർക്കുന്ന പദ്ധതിയാണിത്.

 

സാങ്കേതിക കാരണങ്ങൾ പറഞ്ഞുകൊണ്ട് ധാരണാപത്രത്തിൽ ഒപ്പിട്ടത് ശരിയായില്ലെന്ന് ബിനോയ് വിശ്വം മന്ത്രിയെ അറിയിച്ചു.എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് വി. ശിവൻകുട്ടി ചർച്ചയ്‌ക്ക് ശേഷം പ്രതികരിച്ചു. സിപിഐയുമായി നടത്തിയ ചർച്ച‍യിലെ എല്ലാ വിഷയങ്ങളും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു.പദ്ധതിയിൽ വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി പറഞ്ഞത് ശരിയല്ലെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം, കെ പ്രകാശ് ബാബു പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം ഒഴിവാക്കിക്കൊണ്ട് പി എം ശ്രീ നടപ്പാക്കാൻ ആകില്ല. എൻഇപി നടപ്പാക്കും എന്നത് ആദ്യ വ്യവസ്ഥയാണ്. പി എം ശ്രീ ധാരണ പത്രത്തിൽ നിന്നും പിന്മാറുക ഇനിയും സാധ്യമാണ്. പദ്ധതി യിൽ നിന്നും പിന്മാറുകയല്ലാതെ മറ്റൊരു രാഷ്ട്രീയ പരിഹാരമില്ലെന്ന് കെ പ്രകാശ് ബാബു പറഞ്ഞു.ബിജെപി സ്വാഗതം ചെയ്യുന്നതിന്റെ അർത്ഥം മനസ്സിലാക്കാനുള്ള വിവേകം ബന്ധപ്പെട്ടവർക്ക് വേണം. സിപിഐയെ മാത്രമല്ല സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നയത്തിനു വിരുദ്ധമായ നയം എടുത്തത് ആദ്യം ബോധ്യപ്പെടുത്തേണ്ടത് സിപിഐഎം കേന്ദ്ര നേതൃത്വത്തെയാണെന്ന് കെ പ്രകാശ് ബാബു പറഞ്ഞു.

 

എസ് എഫ് ഐ നേതൃത്വ വുമായി മന്ത്രി സംസാരിച്ചിരുന്നു എന്ന് വാർത്ത കണ്ടു.വിദ്യാഭ്യാസ മന്ത്രിക്ക് എസ്എഫ്ഐ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നത് അത്ഭുതമാണെന്ന് അദേഹം പറഞ്ഞു.പിഎം ശ്രീ പദ്ധതിയിലെ ധാരണ പത്രത്തിൽ നിന്നും പിന്മാറണം എന്ന് ആവശ്യപ്പെട്ടു സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായി കൂടിക്കാഴ്ച നടത്തും. അതേസമയം എം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടും. മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ചർച്ച നടത്താനാണ് ധാരണ.പിഎം ശ്രീ പദ്ധതി ഒപ്പുവച്ചതോടെ കേരളം ഇതുവരെ എതിർത്ത് നിന്നിരുന്ന 2020ലെ ദേശീയ വിദ്യാഭ്യാസ നയം പൂർണതോതിൽ സംസ്ഥാനത്ത് നടപ്പാക്കും ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കാവുന്ന കാര്യങ്ങളെ ഇവിടെ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞെങ്കിലും അനുസരിച്ച് ഭാഗിക നടപ്പാക്കാൻ സാധ്യമല്ല നയത്തിൽ കാര്യമായ കുഴപ്പമില്ലെന്ന് സംസ്ഥാന സർക്കാരിന്റെ

 

പുതിയ മൃദു സമീപനവും ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ് ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനം പൂർണ്ണ നടപ്പാക്കണം എന്നാണ് പത്രത്തിലെ ആദ്യ ഉപാധി.  പദ്ധതിയുടെ മുഖ്യ ലക്ഷ്യം തന്നെ എൻ ഇ പി നടപ്പാക്കുന്നതിന്റെ മാതൃക കേന്ദ്രങ്ങളായി സ്കൂളുകളെ വികസിപ്പിക്കുക എന്നതാണ്. കേന്ദ്രസർക്കാർ ആ ഉപാധി ഘടിപ്പിച്ചാൽ കേരളത്തിലെ വിദ്യാഭ്യാസ നയത്തിന്റെ കടിഞ്ഞാൺ കേന്ദ്രത്തിന്റെ കയ്യിലാവും. അത്തരം പ്രശ്നങ്ങൾ ഇല്ലെന്നും കരാറിൽ ഒപ്പിട്ട മറ്റ് സംസ്ഥാനങ്ങളിൽ ഒന്നും ഇത്തരമൊരു സാഹചര്യം ഇല്ലെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം.  മാത്രവുമല്ല പദ്ധതിയും നിർദ്ദേശിക്കുന്ന സ്കൂളുകളിലെ അടിസ്ഥാന സൗകര്യം വികസനം ഉൾപ്പെടെയുള്ള പല കാര്യങ്ങളും കേരളം നടപ്പാക്കി കഴിഞ്ഞതാണ് .

 

കരാറിൽ ഒപ്പിടുമ്പോൾ സ്കൂളുകളിലെ പാഠ്യ പദ്ധതി വേണമെങ്കിൽ സംസ്ഥാനത്തിന് തയ്യാറാക്കാം.  എന്നാൽ അത് ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കി ആയിരിക്കണം. ഇക്കാര്യം നിർബന്ധമാണ്.  കേരളം പുതിയ പാഠ്യ പദ്ധതി പരിഷ്കരണം നടപ്പാക്കിയപ്പോൾ ദേശീയ വിദ്യാഭ്യാസ നയത്തിൽ പറയുന്ന സമീപനങ്ങൾ അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ് കേരളം പറയുന്നത്.  എന്നാൽ കേന്ദ്ര നയത്തിന് ബദലായാണ് കേരളം പുതിയ പാഠ്യ പദ്ധതി തയ്യാറാക്കിയത് എന്നാണ് വിദ്യാഭ്യാസമന്ത്രി  ഇത്രയും കാലം പറഞ്ഞിട്ടുള്ളത്. എന്തായാലും മിനിമം ഭാഷയിൽ പറഞ്ഞാൽ  ശിവൻകുട്ടി പെട്ടു.  നാലര കൊല്ലം പൂഴി വീഴാത്ത മേനിയിൽ കളങ്കം ചാർത്തി ഒരു പടിയിറക്കം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുക്കളെ യാത്രയാക്കാന്‍ പോയവര്‍ക്ക് 36,000 രൂപ പിഴ ചുമത്തി റെയില്‍വേ  (17 minutes ago)

ഇന്ത്യന്‍ സൈനികന്‍ വഴിതെറ്റി ബംഗഌദേശ് പിടിയിലായ ജവാനെ തിരികെയെത്തിച്ചു  (35 minutes ago)

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി  (41 minutes ago)

കെടിഡിസിയുടെ ചെയര്‍മാനാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍  (1 hour ago)

അമേരിക്കൻ ആകാശം മണിക്കൂറുകളോളംശൂന്യം..! ജനങ്ങൾ നിലവിളിച്ച് പാഞ്ഞു ലോകം നിശ്ചലമായത് ഇങ്ങനെ  (2 hours ago)

വാ ടാ വന്ന് കയറി അടിക്ക്, ഇറാന്റെ ഒടുക്കത്തെ ആളിക്കത്തൽ..! അമേരിക്കൻ പട്ടാളം വളഞ്ഞു..! യുദ്ധം..!  (2 hours ago)

യുഎഇയില്‍ വാഹനാപകടത്തില്‍ 14 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് മലയാളികളും  (2 hours ago)

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി  (2 hours ago)

അയ്യപ്പ കഞ്ഞിയിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് മുരളീധരൻ ശബരിമലയിൽ ശുദ്ധികലശം  (2 hours ago)

ഹോര്‍മുസില്‍ ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികനെ കാണാതായി  (2 hours ago)

അറുപത്താറിൽ ആറാം പ്രാക്ക്… കള്ളപ്രാക്ക്… കന്നി പ്രാക്ക്; മായൻ ആദ്യ ലിറിക്കൽ വീഡിയോ എത്തി!!!  (3 hours ago)

നവാഗതനായ രജീഷ് രാജന്റെ തിരക്കഥയും സംവിധാനവും; അരികിൽ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു!!!  (3 hours ago)

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനം ; നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറാകണം ; ആവശ്യമുന്നയിച്ച് ബിജെപി  (4 hours ago)

ഒരാഴ്ച മഴ വിട്ടുനിന്ന കേരളത്തില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് മഴ ശക്തിപ്പെടും; ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരത്തോട് അടുക്കും; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

Malayali Vartha Recommends