റെക്കോഡ് മഴ' പെയ്യിച്ച് താരങ്ങൾ... 200 മീറ്റർ ഓട്ടത്തിൽ വർഷങ്ങൾ പഴക്കമുള്ള റെക്കോഡുകളടക്കം തകർത്തു

ഇന്നലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ 'റെക്കോഡ് മഴ' പെയ്യിച്ച് താരങ്ങൾ. ഇന്നലെ നടന്ന 200 മീറ്റർ ഓട്ടത്തിലാണ് 38 വർഷം പഴക്കമുള്ള റെക്കോഡുകളടക്കം തകർന്ന് തരിപ്പണമായി മാറിയത്.
സബ് ജൂനിയർ പെൺകുട്ടികളിൽ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ എസ്.ആൻവിയും ജൂനിയർ പെൺകുട്ടികളിൽ കോഴിക്കോട് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് എച്ച്.എസ്.എസിലെ ദേവനന്ദ വി ബിജുവും ജൂനിയർ ആൺകുട്ടികളിൽ ആലപ്പുഴ ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസിലെ അതുൽ ടി.എം, സീനിയർ ആൺകുട്ടികളിൽ പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസിലെ ജെ.നിവേദ് കൃഷ്ണയുമാണ് പുതിയ റെക്കോഡിനുടമകളായി മാറി.
അതേസമയം കണ്ണൂർ ജി.വി.എച്ച്.എസ്.എസിൻറെ താരമായിരുന്ന സിന്ധു മാത്യു 1987ൽ 200 മീറ്ററിൽ കുറിച്ച 26.30 സെക്കാൻറാണ് ആൻവി 25.67 സെക്കൻഡിലേക്ക് തിരുത്തിയെഴുതിയത്. 100 മീറ്ററിൽ വെള്ളി നേടിയ എട്ടാം ക്ലാസുകാരിയുടെ ഗംഭീര തിരിച്ചുവരവിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
കോഴിക്കോട് കുളത്തുവയൽ സെൻറ് ജോർജ് എച്ച്.എസ്.എസ് അൽക്ക ഷിനോജ് (25.55) വെള്ളിയും 100 മീറ്ററിൽ മീറ്റ് റെക്കോഡോടെ സ്വർണം നേടിയ ഇടുക്കി സി.എച്ച്.എസ് കാൽവരിമൗണ്ടിൻറെ ദേവപ്രിയ ഷൈബു (26.77) വെങ്കലവും കരസ്ഥമാക്കി
"
https://www.facebook.com/Malayalivartha

























