ക്രഷര്‍ ഉടമയെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതി ജാമ്യത്തിലിരിക്കെ മരിച്ചു

മുക്കുന്നിമലയിലെ ക്രഷര്‍ ഉടമയെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതി ജാമ്യത്തിലിരിക്കെ മരിച്ചു. വിളവൂര്‍ക്കല്‍ മലയം പിടിയംകോട് അമ്പിളിക്കല വീട്ടില്‍ ചൂഴാറ്റുകോട്ട അമ്പിളി(സജികുമാര്‍-57)യാണ് മരിച്ചത്.
മൂക്കുന്നിമല ക്രഷര്‍ ഉടമ ദീപുവിനെ കളിയിക്കാവിള ഒറ്റമരം ജങ്ഷനില്‍ കാറില്‍വെച്ച് കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയായിരുന്നു സജികുമാര്‍. 2024 ജൂണ്‍ 24-നായിരുന്നു സംഭവം നടന്നത്. കഴിഞ്ഞ ജൂലായ് ഏഴിന് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ടായിരുന്നു. കരള്‍സംബന്ധമായ അസുഖത്തിനു ചികിത്സയിലിരിക്കേ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാവിലെയാണ് മരിച്ചത്.
അതേസമയം ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കരമന സ്വദേശി ദീപുവിന്റെ കൊലപാതകം. സംഭവശേഷം കുപ്രസിദ്ധ ഗുണ്ടയായ സജികുമാര്‍ ഒളിവില്‍ പോയി. എന്നാൽ മലയത്തെ ഒളിത്താവളത്തില്‍ വെച്ച് സജികുമാറിനെ തമിഴ്‌നാട് പോലീസ് പിടികൂടി.
കൊലപാതകത്തിന് പിന്നാലെ കാറിനുള്ളില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോയതിന്റെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സജികുമാര്‍ പിടിയിലാകുന്നത്.
"
https://www.facebook.com/Malayalivartha























