ബംഗളൂരുവിലെ അന്വേഷണം സ്വര്‍ണക്കട ഉടമ ഗോവര്‍ദ്ധനനില്‍ അവസാനിക്കണം ; കര്‍ണാടകയിലെ വമ്പനെ സംരക്ഷിച്ച് കേരളത്തിലെ ഉന്നതന്മാര്‍ !! ശബരിമല കൊള്ളയില്‍ വലിയ ട്വിസ്റ്റ്; എസ് ഐ ടിക്ക് മുകളില്‍ വലിയ സമ്മര്‍ദ്ദം ? പോറ്റിയും മുരാരി ബാബുവും ആ പേര് വിഴുങ്ങി ? ഏത് കൊമ്പനായാലും തൂക്കുമെന്ന് ഹൈക്കോടതി

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായ് തെളിവെടുപ്പിന് പോയ എസ് ഐ ടി ബംഗളൂരുവില്‍ കുടുങ്ങി. ബെല്ലാരിയിലെ സ്വര്‍ണക്കട ഉടമ ഗോവര്‍ദ്ധനന്റെ പേര് മാത്രമാണ് പുറത്തേക്ക് വന്നിരിക്കുന്നത്. എന്നാല്‍ ബംഗളൂരുവിലെ മറ്റൊരു വമ്പന്‍ ഇതിന് പിന്നിലുണ്ട്. ആ പേര് പറയാന്‍ പോറ്റിയോ മുരാരി ബാബുവോ തയ്യാറല്ല. മാത്രമല്ല കര്‍ണാടകയിലെ അന്വേഷണം മുറുകുന്നതില്‍ കേരളത്തിലെ ചില ഉന്നതന്മാരും തീച്ചൂളയില്‍. ഏതോ ഒരു പേര് ഇവരെയൊക്കെ ഭയപ്പെടുത്തു അതിലേക്ക് അന്വേഷണം പോകരുതെന്ന് എസ് ഐ ടിക്ക് സമ്മര്‍ദ്ദം കൂടുന്നു. ഹൈക്കോടതി നേരിട്ട് ഇറങ്ങിയിരിക്കുന്നത് കൊണ്ട് ഒന്നും വിഴുങ്ങാന്‍ അന്വേഷണ സംഘത്തിന് കഴിയില്ല.
സ്വര്‍ണ്ണ കൊള്ളയിലെ യഥാര്‍ത്ഥ മാഫിയയിലേക്ക് അന്വേഷണം നീങ്ങുമോ? ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് സാമ്പത്തിക കരുത്തായ ബംഗ്ലൂരുവിലെ പ്രമുഖ മലയാളി ബന്ധമുള്ള സ്വര്‍ണ്ണ വ്യവസായിയെ തൊടാന്‍ അന്വേഷണ സംഘം മടിക്കുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളുടെ പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നിരവധി വഴിപാടുകളും നേര്‍ച്ചകളും ശബരിമലയില്‍ നടത്തിയിട്ടുണ്ട്. ഈ പ്രമുഖനിലേക്ക് പക്ഷേ അന്വേഷണം നീളുന്നില്ല. ആരും ഇയാള്‍ക്കെതിരെ മൊഴി കൊടുക്കാത്തതും അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്. ഈ കേസിന്റെ തുടക്കത്തില്‍ തന്നെ സ്വര്‍ണം വിറ്റത് ബംഗളൂരുവിലെ ഗോവര്‍ദ്ധന്റെ പക്കലെന്ന് പോറ്റി സമ്മതിച്ചു. തുടര്‍ന്ന് ഗോവര്‍ദ്ധനും ഒളിവില്‍പ്പോകാതെ രംഗത്തേക്ക് വന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നു മൊഴി കൊടുക്കുന്നു. അതായത് സ്വര്‍ണക്കൊള്ളയിലെ ബംഗളൂരുവിലെ അവസാന തല ഗോവര്‍ദ്ധനന്‍ ആണെന്ന് തെളിയിക്കാനുള്ള ശ്രമമാണ് നടന്നത്. ചുരുക്കി പറഞ്ഞാല്‍ അന്വേഷണം ഗോവര്‍ദ്ധനനിലേക്ക് തന്നെ എത്താന്‍ വഴി ഒരുക്കി കൊടുത്തു. അതിന്റെ മറവില്‍ മറ്റൊരാളെ രക്ഷിച്ചെടുത്തു. ആരാണ് ഇവരെല്ലാം സംരക്ഷിക്കുന്ന ആ ഒരാള്‍ എന്നുള്ള ചോദ്യം അവശേഷിക്കുന്നു. കേരളത്തിലെ ഉന്നതന്മാര്‍ക്കൊക്കെ ഈ തലയുമായ് ബന്ധം ശബരിമല സ്വര്‍ണക്കൊള്ള ഇദ്ദേഹത്തിലേക്ക് എത്താതിരിക്കാന്‍ പല കളികള്‍ പല കോണിലും നടക്കുന്നു.
പോറ്റിയും മുരാരി ബാബുവും ഗോവര്‍ദ്ധനന്റെ പേര് മാത്രമേ പറയുന്നുള്ളു. അതിനപ്പുറത്തേക്ക് ഒരു വാക്ക് ഇവരുടെ വായില്‍ നിന്ന് വീഴുന്നില്ല. പോറ്റിക്ക് വന്‍ സാമ്പത്തിക ഭൂമി ഇടപാടുകളാണ് കര്‍ണാടകയില്‍ ഉള്ളത്. മിക്കതും ബിനാമി പേരുകളിലാണ്. മുന്‍പ് ഈ കേസില്‍ കല്‍പേഷ് ഒന്നൊരാളുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ അങ്ങനെ ഒരാളില്ലെന്നും കല്‌പേഷ് തന്നെയാണ് ഗോവര്‍ദ്ധനന്‍ എന്നും സൂചന പുറത്ത് വന്നു. പക്ഷെ ഇതില്‍ സ്ഥിരീകരണം ഇല്ല. എസ്‌ഐടി ആ പേര് വെട്ടിയിട്ടില്ല അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ബംഗളൂരുവിലെ എല്ലാ അന്വേഷണവും ഗോവര്‍ദ്ധനനിലേക്ക് തന്നെ അവസാനിക്കണം എന്ന കരുനീക്കം ഒരുവഴിക്ക് ശക്തം.
സ്വര്‍ണ്ണക്കൊള്ള കേസില്‍ തൊണ്ടിമുതലും കണ്ടെത്തിയതോടെ അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കാന്‍ എസ് ഐ ടി. കൊള്ളയുടെ ഗൂഢാലോചനയിലേക്കാണ് ഇനി അന്വേഷണം. ഇതോടെ ഗൂഢാലോചന കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് കരുതുന്നു. ഗൂഢാലോചനയിലേക്കുള്ള അന്വേഷണത്തിന്റെ ഭാഗമായി അതിനുശേഷം 2019ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, കമ്മീഷണര്‍ എന്‍ വാസു, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്നിവരെയും ചോദ്യം ചെയ്യും. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണമോ എന്ന കാര്യവും ഉടന്‍ തീരുമാനിക്കും. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ തെളിവെടുപ്പിന് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചിരുന്നു. മുപ്പതാം തീയതി വരെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി. അതിനുമുമ്പ് 29ന് മുരാരി ബാബുവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയേക്കാം. മുരാരി ബാബുവിനെയും ഉണ്ണികൃഷ്ണന്‍ പോറ്റിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരുവരേയും മാറി മാറിയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യുന്നത് മറ്റ് പേരുകള്‍ പുറത്തേക്ക് വരുമോ എന്നറിയാന്‍ വേണ്ടിയാണ്.
ബംഗളൂരു ശ്രീറാം പുരയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും സംഘാംഗങ്ങളുടെയും നേതൃത്വത്തില്‍ കോടികളുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ ലഭിച്ചതായാണു വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സംഘാംഗങ്ങള്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്ന നടപടി തുടങ്ങും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. കൂടുതല്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ അറസ്റ്റ ്‌ചെയ്യാനാണ് സാധ്യത. ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയുടെ ജ്വല്ലറിയില്‍ നിന്ന് കണ്ടെത്തിയ 400 ഗ്രാം സ്വര്‍ണം ദ്വാരപാലക ശില്‍പ്പത്തിന്റേതെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ബംഗളൂരുവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ദ്ധന്റെ ജ്വല്ലറിയിലും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലും മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് എസ്‌ഐടി നടത്തിയത്. ബംഗളൂരുവിലും ഉണ്ണികൃഷ്ണന്‍ പോറ്റി കോടികളുടെ ഭൂമിയിടപാടുകള്‍ നടത്തിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തായ രമേശ് റാവുവിനെ മറയാക്കി ബംഗളൂരുവില്‍ പണം പലിശയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്ന് മനസ്സിലാക്കി. കേരളത്തിലും ഇടപാടുകള്‍ നടത്തി. ഇതെല്ലാം സ്ഥിരീകരിക്കാനും ശ്രമിക്കും. ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് കവര്‍ന്നതെന്നു സംശയിക്കുന്ന സ്വര്‍ണം കണ്ടെത്തിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്റെ കൂടുതല്‍ ഇടപാടുകള്‍ പരിശോധിക്കുകയാണ് എസ്‌ഐടി. വാതില്‍പ്പാളികളിലും കട്ടിള യിലും സ്വര്‍ണം പൂശിയത് താന്‍ ആണെന്നാണ് ഗോവര്‍ദ്ധന്റെ മൊഴി. ദേവസ്വം ബോര്‍ഡിന് സ്‌പോണ്‍സര്‍ഷിപ്പിന്റെ രേഖകള്‍ നല്‍കിയിരുന്നു. സന്നിധാനത്തെത്തി ബോര്‍ഡ് അംഗങ്ങളെയും കണ്ടിരുന്നുവെന്നും ഔദ്യോഗിക രേഖകള്‍ വന്നപ്പോള്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയായി മാറിയെന്നും ഗോവര്‍ദ്ധന്റെ മൊഴി.
ഇതിനിടെ ശബരിമല കേസിലൂടെ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി വീണ്ടും വാര്‍ത്താകേന്ദ്രമാകുന്നു. കേസില്‍ പ്രതികളായ പോറ്റി മുരാരി ബാബു എന്നിവരെ റാന്നി കോടതിയിലാണ് ഹാജരാക്കിയത്. പിന്നാലെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ശബരിമല കേസിന്റെ വിഷയം ചര്‍ച്ചയായത്. 'നമ്പിനോര്‍ കെടുവതില്ലൈ...' എന്ന തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട കേസാണു 1986 മുതല്‍ വര്‍ഷങ്ങളോളം റാന്നി കോടതിയെ വാര്‍ത്താകേന്ദ്രമാക്കിയത്. 1986 മാര്‍ച്ച് 8 മുതല്‍ 13 വരെയായിരുന്നു ശബരിമല സന്നിധാനത്തു സിനിമ ചിത്രീകരണം നടന്നത്. മുടങ്ങാതെ അയ്യപ്പദര്‍ശനം നടത്തിയിരുന്ന ഭക്തനായ ശങ്കരന്‍ ആയിരുന്നു സംവിധായകന്‍. യുവതികളായ താരങ്ങളെ പതിനെട്ടാംപടിക്കല്‍ നൃത്തം ചെയ്യിച്ച് സിനിമയില്‍ ചിത്രീകരിച്ചതായി കാണിച്ച് കായംകുളം സ്വദേശിയായ വി.രാജേന്ദ്രന്‍ 1986 ജൂലൈയില്‍ റാന്നി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. താരങ്ങളായ ജയശ്രീ, സുധാ ചന്ദ്രന്‍, അനു, വടിവുക്കരശി, മനോരമ എന്നിവരായിരുന്നു ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍. ആറാം പ്രതി സംവിധായകന്‍ ശങ്കരന്‍.
അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.ഭാസ്‌കരന്‍ നായര്‍, അംഗങ്ങളായ സരസ്വതി കുഞ്ഞിക്കൃഷ്ണന്‍, ഹരിഹരയ്യര്‍ എന്നിവര്‍ 7 മുതല്‍ 9 വരെ പ്രതികളുമായിരുന്നു. 1986 സെപ്റ്റംബറില്‍ താരങ്ങള്‍ ഹാജരായി ജാമ്യമെടുത്തു. ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഗോപാലകൃഷ്ണ പിള്ള പ്രതികള്‍ക്ക് 1000 രൂപ വീതം പിഴയിട്ടു. നടി മനോരമയ്ക്ക് 50 വയസ്സ് കഴിഞ്ഞിരുന്നതിനാല്‍ വിട്ടയച്ചു. സംവിധായകന്‍ ശങ്കരനില്‍ നിന്ന് 7500 രൂപ ഫീസ് വാങ്ങി സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കിയ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ക്കും കോടതി പിഴയിട്ടു. അതിനു ശേഷം റാന്നി കോടതി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത് ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിലൂടെയാണ്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദേവസ്വം ഡപ്യൂട്ടി കമ്മിഷണര്‍ മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ 28ന് കോടതി പരിഗണിക്കും. ശബരിമലയില്‍നിന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി കടത്തിയ സ്വര്‍ണം കര്‍ണാടകയിലെ ബെള്ളാരിയിലുള്ള ഗോവര്‍ധന്റെ ജ്വല്ലറിയില്‍നിന്നു പ്രത്യേക അന്വേഷണസംഘം കണ്ടെടുത്തത് ഹാജരാക്കുന്നതും റാന്നി കോടതിയിലാണ്. അതോടൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും
https://www.facebook.com/Malayalivartha

























