പി എം ശ്രീയില്‍ പിണറായി മിണ്ടിപ്പോകരുത് സി പി എമ്മിനെ രക്ഷിച്ചത് ശശി തരൂരെന്ന് ; മുഖ്യമന്ത്രിയെ കുടഞ്ഞെറിഞ്ഞ് വിശ്വപൗരന് ജയ്‌വിളിച്ച് സഖാക്കള്‍ !! ഈ പാര്‍ട്ടിയുടെ ഒരു ഗതികേട് നോക്കണേ... കേന്ദ്ര സര്‍ക്കാര്‍ കപ്പിത്താന്റെ ഓട്ടച്ചങ്ക് തുരന്നെടുത്തു ; കൊടി കുത്തി സമരം ചെയ്ത് എസ് എഫ് ഐ - ഡി വൈ എഫ് ഐ മോങ്ങലോട് മോങ്ങല്‍

പി എം ശ്രീയില്‍ പിണറായി വാ തുറന്നാല്‍ ജനം ആട്ടിയോടിക്കും. അതുകൊണ്ട് ശശി തരൂരിനെ ഇറക്കി സിപിഎം മറുവശത്ത് പണി തുടങ്ങി. പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ കേരളത്തെ വഞ്ചിച്ചുവെന്ന് വാദം ഉയരുന്നത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന് എട്ടിന്റെ പണിയാണ്. ഇന്ന് സിപിഎം നേതാക്കളുടെയൊക്കെ ഔദ്യോഗിക പേജില്‍ ശശി തരൂരിന്റെ ഒരു വീഡിയോ ആണ് നിറഞ്ഞിരിക്കുന്നത്. സംഭവം പി എം ശ്രീ പദ്ധതിയെക്കുറിച്ച് ശശി തരൂര്‍ പറഞ്ഞ കാര്യങ്ങളാണ്. പദ്ധതിക്കെതിരെ സമരം ചെയ്യുന്ന കെ എസ് യുക്കാര്‍ നിങ്ങളുടെ വിശ്വപൗരന്‍ പറയുന്നത് കേള്‍ക്കൂവെന്നാണ് സിപിഎം നേതാക്കള്‍ അടിച്ച ഡയലോഗ്. ആദ്യം കമ്മി കുട്ടികളെ പറഞ്ഞ് മനസിലാക്ക് മൂത്ത കമ്മികള്‍ എന്നിട്ടല്ലെ കെ എസ് യു. തലപോയാലും ഈ പദ്ധതി നടപ്പാക്കില്ലെന്ന് കൊടികുത്തി സമരം നടത്തിയവര്‍ എസ് എഫ്‌ഐ ഡിവൈഎഫ്‌ഐ. ഒടുക്കം പിണറായി കാലുവാരി ധാരണ പത്രത്തില്‍ ഒപ്പുവെച്ചതോടെ ഇവന്മാരുടെ അണ്ണാക്കിലെ പിരിവെട്ടി. അതോടെ കുത്തിയ കൊടി നൈസാ എടുത്തോണ്ട് ഓടി വാക്കിന് വിലയില്ലാത്തവന്മാര്‍. ഉടനെ പ്ലേറ്റുമാറ്റി മൂത്ത സഖാക്കള്‍ കെ എസ് യു ശശി തരൂര്‍ പറയുന്നത് കേള്‍ക്കാനെന്ന് മോങ്ങുന്നു. ലേശമെങ്കിലും ഉളുപ്പുണ്ടോ ചങ്ങായികളെ ഇങ്ങക്ക്.
അതായത് ശശി തരൂര്‍ പറഞ്ഞ് വെച്ചിരിക്കുന്നത്...എനിക്ക് മനസിലാകുന്നില്ല സിപിഐ എന്തിനാണ് ഈ പദ്ധതിയെ എതിര്‍ക്കുന്നതെന്ന്. കേരളത്തിലെ ജനപ്രതിനിധിയെന്ന നിലയില്‍ ഞാന്‍ പറയുന്നത്. നമുക്ക് കേന്ദ്രത്തിന്റെ പണം ആവശ്യമാണ്. നമ്മുടെ ടീച്ചര്‍മാര്‍ക്ക് ശമ്പളം നല്‍കാനും അടിസ്ഥാന സൗകര്യ വികസനത്തിനും നമ്മുടെ വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താനും അത് ആവശ്യമാണ്. അതുകൊണ്ട് ഫണ്ട് വേണ്ടെന്ന് വയ്ക്കുന്നത് മണ്ടത്തരമാണ്. ഈ പറഞ്ഞ് പ്രചരിപ്പിക്കുന്നത് പോലെ പദ്ധതി നടപ്പാക്കിയാലും കേന്ദ്രത്തിന് സിലബസ് തീരുമാനിക്കാന്‍ കഴിയില്ല. കേന്ദ്രം വിദ്യാഭ്യാസത്തെ കാവിവല്കരിക്കുന്നുവെന്ന് പറഞ്ഞ് 1500 കോടി വേണ്ടെന്ന് വയ്ക്കുന്നത് ആത്മവിശ്വാസം ഇല്ലാത്തത് കൊണ്ടാണന്ന് ഞാന്‍ പറയും. എന്റെ അഭിപ്രായത്തില്‍ കേരളത്തിന് അറിയാം എന്ത് പഠിപ്പിക്കണം പഠിപ്പിക്കണ്ടായെന്ന്. പക്ഷെ കേന്ദ്രത്തിന്റെ പണം നമുക്ക് വേണം അത് ഔദാര്യമല്ല അവകാശമാണ് അത് നികുതിദായകരുടെ പണമാണ്. കേരളത്തിലെ ജനങ്ങള്‍ക്കും അതില്‍ അവകാശമുണ്ട്. ശശി തരൂര്‍ പറഞ്ഞ ഈ പ്രസ്താവന ഇപ്പോള്‍ സിപിഎം നേതാക്കളുടെ സൈബര്‍ വാളുകളില്‍ നിറയുകയാണ്. പിണറായിയുടെ മണ്ടത്തരം കേള്‍ക്കാന്‍ നില്കില്ല പക്ഷെ ശശി തരൂര്‍ പറയുമ്പോള്‍ അത് കാര്യമുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് സിപിഎം നിഗമം. ഇതോടെ പിണറായിയെ ചവിട്ടിപ്പുറത്താക്കി ശശി തരൂരിനെ എടുത്ത് തോളത്ത് വെച്ച് സിപിഎം. ഈ പാര്‍ട്ടിയുടെ ഒരു ഗതികേട് നോക്കണേ. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും പിണറായിയെ വേണ്ട.
ഒരുവഴിക്കൂടെ പിഎം ശ്രീയില്‍ ഒപ്പുവെച്ചത് ഇടതുപക്ഷ വിജയം എന്നുപറഞ്ഞ് നേതാക്കള്‍ ക്യാപ്‌സൂളിറക്കി തുടങ്ങി. സിപിഐ പ്രതിഷേധിക്കുന്നത് മനസിലാക്കാം. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ ഛത്തീസ്ഗഡ് തൊട്ടയല്‍വക്കത്തുള്ള കര്‍ണാടകയില്‍ വരെ പിഎം ശ്രീ നടപ്പാക്കി ഫണ്ട് മുഴുവന്‍ വാങ്ങിയെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടി എന്തിനാണ് ഈ നാടകം കളിക്കുന്നതെന്ന് സിപിഎം നേതാക്കള്‍ ചോദിക്കുന്നു. പിഎം ശ്രീ വിഷയത്തില്‍ ജനങ്ങള്‍ മനസിലാക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. പിഎം ശ്രീയില്‍ കേരളം ചേരാതെ സംസ്ഥാനത്തിന് സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതിയടക്കമുള്ള കേന്ദ്ര പദ്ധതികള്‍ക്ക് ലഭിക്കേണ്ട ആയിരകണക്കിന് കോടി രൂപ നല്‍കില്ലെന്ന ഗുണ്ടാ സമീപനമാണ് കേന്ദ്രം ചെയ്യുന്നത്. അതായത് എസ് എസ് എ പദ്ധയില്‍ ഉള്‍പ്പെട്ട കേരളത്തിലെ സ്‌കൂളുകളുടെയും ലക്ഷക്കണക്കിന് വഅദ്ധ്യാപകരുടേയും ശമ്പളവും പ്രവര്‍ത്തനവും അടക്കം ആശങ്കയിലാണ്. പാവപ്പെട്ട എസ് സിഎസ് ടി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ് തുകയടക്കം ഇങ്ങനെ പിടിച്ചുവെക്കുകയാണ് കേന്ദ്രത്തിലെ ബിജെപിയുടെ ഗുണ്ടാ സര്‍ക്കാര്‍. ഈ ഘട്ടത്തില്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് ഒരംശം പോലും പണയംവെക്കാതെ ലഭിക്കാനുള്ള ആയിരകണക്കിന് കോടി രൂപ നേടിയെടുക്കാന്‍ മാത്രമാണ് ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ പിഎം ശ്രീയില്‍ ഭാഗമാകുന്നത്. അല്ലാതെ ചില കുടില കേന്ദ്രം പ്രചരിപ്പിക്കുന്നത് പോലെ കേന്ദ്രത്തിന്റെ കാവി സിലബസ് നമ്മുടെ സ്‌കൂളുകളില്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയോ ഹിമാചല്‍ പ്രദേശോ അല്ല ഇടതുപക്ഷം ഭരിക്കുന്ന കേരളമാണെന്ന് കരച്ചിലോട് കരച്ചില്‍ തുടങ്ങി.
അങ്ങനെയെങ്കില്‍ സിപിഎമ്മുകാരോട് ചോദിക്കാനുള്ളത് നിങ്ങള്‍ കേരളത്തിലെ ജനങ്ങളെ പച്ചയ്ക്ക് വഞ്ചിക്കുകയല്ലെ ചെയ്തത്. പിഎം ശ്രീ നടപ്പാക്കില്ലെന്ന് വാദിച്ച് കേരളത്തില്‍ കത്തുന്ന സമരം നടത്തിയത് ആരായിരുന്നു. കൊടിയും കുത്തി എസ്എഫ്‌ഐ ഡിവൈഎഫ്‌ഐക്കാരെ ഇളക്കി വിട്ടത് ആരായിരുന്നു. സമരം കൊഴുപ്പിച്ചത് ആരായിരുന്നു. എസ്എഫ്‌ഐക്കാര്‍ വിളിച്ച മുദ്രാവാക്യം കേന്ദ്രത്തിന്റെ കാവിവല്കരണം കേരളത്തില്‍ നടപ്പാക്കില്ലെന്നാണ്. തുടക്കത്തില്‍ പദ്ധതിയെ എതിര്‍ത്ത് സമരം ചെയ്തവര്‍ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ പദ്ധതി വളരെ മികച്ചത് കേന്ദ്രത്തിന്റെ പക്കല്‍ നിന്ന് കാശ് വാങ്ങിയെടുക്കാന്‍ കാണിച്ച ബുദ്ധിയെന്ന് തള്ളുമ്പോള്‍ ഒന്നും വ്യക്തമാകുന്നില്ല. ഇത് സംഘപരിവാര്‍ ജണ്ടയെന്ന് വാദിച്ചത് നിങ്ങളാണ് കാവി സിലബസെന്ന് പറഞ്ഞത് നിങ്ങളാണ് നിങ്ങള്‍ സമരം കത്തിച്ചപ്പോള്‍ പിന്നാലെ കോണ്‍ഗ്രസും ഇറങ്ങി. കേന്ദ്ര പദ്ധതിയില്‍ വിഷം ചേര്‍ത്ത് അവതരിപ്പിച്ച് കേരളത്തെ വഞ്ചിക്കാന്‍ നോകക്ിയ നിങ്ങള്‍ തന്നെ വന്നിരുന്ന് ഇപ്പോള്‍ പദ്ധതിയുടെ ഗുണം പറയുമ്പോള്‍ ജനം പച്ചത്തെറി വിളിക്കാതിരിക്കുമോ.
പിന്നെ കേന്ദ്രം ഫണ്ടെല്ലാം തടഞ്ഞ് വെച്ചിരിക്കുന്നു. അത് തന്ത്രപരമായ് വാങ്ങിയെടുക്കാന്‍ പദ്ധതിയില്‍ ഒപ്പുവെച്ചെന്ന് പറയുന്നത് ഊച്ചാളിത്തരമാണ്. കേരളത്തിന് തരാനുള്ള ഫണ്ട് കേന്ദ്രം ഗുണ്ടായിസം കാണിച്ച് തടഞ്ഞുവെച്ചാല്‍ അത് വാങ്ങിയെടുക്കാനുള്ള നട്ടെല്ല് കാണിക്കണം. കേന്ദ്രത്തിന്റെ തറവാട്ട് വകയല്ല ഫണ്ട് ജനങ്ങളുടെ നികുതി കാശാണ് അത് തടഞ്ഞുവെക്കാന്‍ കേന്ദ്രത്തിന് അവകാശമില്ല. ഇരട്ടച്ചങ്കെന്നല്ലെ പറയുന്നത് എന്തേ ഫണ്ട് വാങ്ങാന്‍ ഒറ്റച്ചങ്ക് എങ്കിലും കാണിക്കാത്തത്. ഫണ്ട് തടഞ്ഞുവെച്ചപ്പോള്‍ തമിഴ്‌നാട് നിയമപരമായ് പോരാടി സുപ്രീംകോടതി വരെ പോയി ഫണ്ട് വാങ്ങിച്ചെടുത്തു. സ്റ്റാലിന്‍ ഇരട്ടച്ചങ്ക് കാണിച്ചത് കൊണ്ട് പണം വാങ്ങിയെടുത്തു. ഇവിടെ ഒരു ഇരട്ടച്ചങ്കന്‍ വായുംപൊളിച്ചിരുന്നു. കേന്ദ്രത്തോട് ശക്തമായ് ഒരു ചോദ്യം ചോദിക്കാന്‍ കെല്പില്ല. ചോദിച്ചാല്‍ കുടുംബത്തെ ഉള്‍പ്പെടെ തൂക്കി അകത്തിടാനുള്ള വകുപ്പ് കേന്ദ്രത്തിന്റെ മേശപ്പുറത്ത് ഉണ്ട്. ആ പേടിയില്‍ പിണറായി മിണ്ടില്ല കിട്ടാനുള്ള കാശും ചോദിക്കില്ല. എന്നിട്ട് വന്നിരുന്ന് കേന്ദ്രത്തെ വിറപ്പിച്ച് പിഎം ശ്രീയിലൂടെ കാശ് വാങ്ങിയെന്ന് ഗീര്‍വാണമടിച്ച് നടക്കാന്‍ ചില്ലറ തൊലിക്കട്ടി പോര.
പിഎം ശ്രീ നടപ്പാകും കേരളത്തിലെ പിള്ളേര്‍ ഗോള്‍വാള്‍ക്കറിനേയും ഹെഡ്‌ഗേവാറിനേയും കുറിച്ച് പഠിക്കുമെന്നാ സുരേന്ദ്രന്‍ വെല്ലുവിളിച്ചത്. അത് സുരേന്ദ്രന്‍ വീട്ടുകാരെ മാത്രം പഠിപ്പിച്ചാല്‍ മതി. പദ്ധതിയില്‍ ചേര്‍ന്നാലും സിലബസ് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ്. അക്കാഡമിക് കാര്യങ്ങളിലോ പാഠ്യപദ്ധതിയിലോ പിഎം ശ്രീ ധരണാ പത്രത്തിന്റെ ഭാഗമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെ വര്‍ഗീയ പദ്ധതിയെന്ന് പറഞ്ഞ ശിവന്‍കുട്ടി തന്നെയാണ് നിന്ന നില്‍പ്പില്‍ പ്ലേറ്റ് മാറ്റിയിരിക്കുന്നത്. നിലപാട് അതില്ലെന്ന് അറിയാം എങ്കിലും ഇങ്ങനെ മലക്കംമറിയണമെങ്കില്‍ ശിവന്‍കുട്ടിയെക്കൊണ്ട് പോലും മാറ്റിപ്പറയിക്കണമെഹ്കില്‍ പദ്ധതി പിണറായി വിജയന്റെ മാത്രം കുബുദ്ധിയെന്ന് കേരളം മനസിലാക്കുക. പക്ഷെ പിണറായി വിജയന്‍ കൈമലര്‍ത്തി ഉത്തരവാദി ശിവന്‍കുട്ടി മാത്രം ആയിട്ടുണ്ട്.
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് തിരക്കഥ പോലെ എല്ലാ പ്രശ്‌നവും തീരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആലപ്പുഴയില്‍ എത്തുമെന്ന് മനസ്സിലാക്കിയാണ് സിപിഐയുടെ യോഗം ആലപ്പുഴയില്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി എല്ലാം ഒത്തു തീര്‍പ്പിലാക്കിയെന്ന് പ്രഖ്യാപിക്കും. സിപിഐ നേതാക്കളും മുഖ്യമന്ത്രിയും തമ്മില്‍ ആലപ്പുഴയിലെ ഗസ്റ്റ് ഹൗസില്‍ വെച്ചായിരിക്കും ചര്‍ച്ച നടക്കുക എന്നാണ് വിവരം. പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കുകയില്ല എന്ന നിലപാടില്‍ ഇതോടെ മാറ്റം വരും. അനുനയ ഫോര്‍മുല ഇതിലുണ്ടാകും. അതിന് ശേഷം മുഖ്യമന്ത്രിയുമായിട്ടുള്ള ചര്‍ച്ചയ്ക്ക് ശേഷം സിപിഐ എക്‌സിക്യൂട്ടീവ് യോഗം ചേരും. യോഗത്തിന് ശേഷം ഇത് സംബന്ധിച്ച് മാധ്യമങ്ങളെ കാണാമെന്ന് ബിനോയ് വിശ്വം അറിയിച്ചിട്ടുണ്ട്. ഇതോടെ പിഎം ശ്രീ വിവാദം ആവിയാകും. മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യം ഉള്‍പ്പെടെ സിപിഐയില്‍ ഉയര്‍ന്നിരുന്നു. പദ്ധതിയുമായ് മുന്നോട്ട് പോയാല്‍ രാജിവെക്കുമെന്ന് വെലല്ുവിളിച്ചിരുന്നു. എന്നാല്‍ രാജിവെച്ചോളാന്‍ പിണറായി പറഞ്ഞു. അങ്ങനെ അതും കെട്ടടങ്ങി. പിഎം ശ്രീ വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാതെ പോകുമെന്നാണ് റവന്യൂമന്ത്രി കെ രാജന്‍ വ്യക്തമാക്കിയത്. വിവാദത്തില്‍ സിപിഐ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറയേണ്ടതൊക്കെ പറയും എന്നായിരുന്നു മന്ത്രി ക. രാജന്റെ പ്രതികരണം. നിലപാടുകളുള്ള പാര്‍ട്ടിയാണ് സിപിഐ. പാര്‍ട്ടിക്ക് പറയാനുള്ളതെല്ലാം പാര്‍ട്ടി സെക്രട്ടറി പറയും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കുന്ന തീരുമാനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഒരു കാര്യങ്ങളിലും വിട്ടുവീഴ്ച ഇല്ലാത്ത വിധം മുന്നോട്ട് പോകുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു. രാജന്‍ മാത്രമാണ് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ സിപിഐയില്‍ സമ്മതിച്ചത്. ജി ആര്‍ അനിലും ചിഞ്ചു റാണിയും പി പ്രസാദും രാജിവയ്ക്കാന്‍ തയ്യാറല്ല. ഇതെല്ലാം കണക്കിലെടുത്താണ് സിപിഎമ്മുമായി ചേര്‍ന്ന് മുന്നോട്ട് പോകാന്‍ ബിനോയ് വിശ്വം തീരുമാനിച്ചത്.
https://www.facebook.com/Malayalivartha
























