കിരീടം ഉറപ്പിച്ച് തലസ്ഥാനം... എട്ട് നാൾ നീണ്ട ഒളിമ്പിക്സ് മാതൃകയിലുള്ള കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് ഇന്ന് അനന്തപുരിയിൽ സമാപനം.... വൈകിട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സമാപന സമ്മേളനം ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും

കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് ഇന്ന് അനന്തപുരിയിൽ സമാപനം.... വൈകുന്നേരം നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സമാപന സമ്മേളനം ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ ജിആർ . അനിൽ, വീണാ ജോർജ് , സജി ചെറിയാൻ എന്നിവർ സംസാരിക്കും, മേയർ,എം.എൽ.എ ആന്റണിരാജു, ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി, ഡയറക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പങ്കെടുക്കും.
സ്വർണകപ്പ് കൈമാറിയശേഷം കായിക മേളയുടെ കൊടി താഴ്ത്തി ദീപം അണയ്ക്കുന്നതോടെ കായിക മേളയ്ക്ക് ഔദ്യോഗിക സമാപനമാവും.
അതേസമയം
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ചാമ്പ്യൻ പട്ടം ഉറപ്പിച്ചു കഴിഞ്ഞ തിരുവനന്തപുരം ഇതുവരെ 201 സ്വർണവും 141 വെള്ളിയും 167 വെങ്കലവും ഉൾപ്പെടെ 1790 പോയിന്റാണ് തിരുവനന്തപുരം സ്വന്തമാക്കിയത്. ഇതോടെ മെഡൽ പട്ടികയിൽ മറ്റ് ജില്ലകളെക്കാൾ ബഹുദൂരം മുന്നിലാണ് തലസ്ഥാന നഗരം.
രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 90 സ്വർണമാണുള്ളത്. 53 വെള്ളിയും 101 വെങ്കലവുമടക്കം 861 പോയിന്റാണ് തൃശൂരിനുള്ളത്. 795 പോയിന്റ് നേടി മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിന് 72 സ്വർണവും 75 വെള്ളിയും 85 വെങ്കലവുമാണുള്ളത്.
അതേസമയം കായികോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ സ്റ്റേറ്റ് സിലബസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha






















