ലോഡ്ജിലെ കൊലപാതകം:. പ്രതിക്ക് .ജീവപര്യന്തം തടവും , 50000/-രൂപ പിഴയും ശിക്ഷ

ലോഡ്ജിൽ നടന്ന കൊലപാതകക്കേസിൽ പ്രതിക്ക് .ജീവപര്യന്തം തടവും , 50000/-രൂപ പിഴയും ശിക്ഷ വിധിച്ചു. പേരൂർക്കട,ഊളമ്പാറ ചെമ്പക ലോഡ്ജിൽ, താമസക്കാരനായ പേരൂർക്കട, കാച്ചാണി, നെട്ടയം, ഒഴുകുപാറ മേലെപുത്തൻ വീട്ടിൽ റോസ്മേരി മകൻ ജയരാജിനെ ഉത്രാട ദിവസം രാത്രി കുത്തികൊലപ്പെടുത്തിയകേസിലാണ് ശിക്ഷാ വിധി.
പ്രതിയായ കൊല്ലം ജില്ലയിൽ, കൊട്ടാരക്കര താലൂക്കിൽ, ചിതറ വില്ലേജിൽ, ചിറവൂർ, മഹാഗണപതി, ഇലവ് പാലം എക്സ് സർവീസ് മെൻ കോളനി, ബ്ലോക് 18 ൽ നിന്നും പേരൂർക്കട ചെമ്പക ലോഡ്ജിൽ താമസം ഗോപാലൻ മകൻ സുനിലിനെ (46 ) യാണ് ശിക്ഷിച്ചത്.
തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ കോടതി ജഡ്ജ് ആർ. രേഖ ആണ് വിചാരണക്കൊടുവിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2015 ആഗസ്റ്റ് 27 ഉത്രാട ദിവസം രാത്രിയായിരുന്നു. പേരൂർക്കട ചെമ്പക ലോഡ്ജിൽ ഉത്രാടം ദിവസം സുഹൃത്തിനെ കാണാനെത്തിയ പ്രതിയും മരണപ്പെട്ട ജയരാജനും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, അതിനു ശേഷം പുറത്തുപോയ പ്രതി അർദ്ധ രാത്രി തിരികെ ലോഡ്ജിൽ എത്തി, ജയരാജനെ മുറിക്കു പുറത്തേക്കു വിളിച്ചിറക്കി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയും, ജയരാജൻ തിരുഃ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു.
കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ, രണ്ടു ദിവസംകഴിഞ്ഞ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ : ഏ ആർ. ഷാജി, ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 18 സാക്ഷികളെ വിസ്‌തരിക്കുകയും,കൊലക്കുപയോഗിച്ച കത്തി പ്രതിയിൽ നിന്നും കണ്ടെടുത്തതും, നിർണായകമായി അഡ്വക്കേറ്റ്മാരായ, ഷമീർ വെമ്പായം,അസീം, നീരജ് , അർച്ചന തോമസ്, അഖില അജി, അനീറ്റ, ഫാദിയ, എന്നിവർ ഹാജരായി, അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം, സമർപ്പിച്ചത് പേരൂർക്കട സി ഐ ആയിരുന്ന സുരേഷ് ബാബു ആണ്.
" f
https://www.facebook.com/Malayalivartha






















