കൊടി സുനിക്ക് പ്രസവ വേദന പുറത്തിറക്കാൻ നീക്കം...! പിണറായിയുടെ നെഞ്ചത്തിട്ട് പൊട്ടിച്ച് രമ ..! ഷാഫിയും ഇറങ്ങി

ടിപി കേസ് പ്രതികള്‍ക്കായി അസാധാരണ നീക്കം വിവാദത്തില്‍. ടിപി കേസ് പ്രതികളെ വിടുതല്‍ ചെയ്താല്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നമുണ്ടാകുമോ എന്ന് ചോദിച്ച് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് ജയില്‍ മേധാവി കത്തയച്ചതില്‍ അവ്യക്തത തുടരുകയാണ്. അതിനിടെ വിശദീകരണവുമായി ജയില്‍ എഡിജിപി ബല്‍റാംകുമാര്‍ ഉപധ്യായ രംഗത്തെത്തി. പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്നാണ് എഡിജിപി വ്യക്തമാക്കുന്നത്. മഹി ഇരട്ടക്കൊല കേസിലും ടിപി വധക്കസിലെ മുഖ്യപ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ളവവര്‍ ഉള്‍പ്പെട്ടിരുന്നു. മാഹി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയാല്‍ സുരക്ഷാ പ്രശ്‌നമുണ്ടോയെന്നാണ് കത്തില്‍ ഉദ്ദേശിച്ചതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാല്‍ കത്തിലെ വാചകങ്ങള്‍ അങ്ങനെ അല്ലെന്നതാണ് വസ്തുത. ടി കെ രജീഷ്, കെകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് എന്നിവരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ നേരത്തെ നീക്കം നടത്തിയിരുന്നെങ്കിലും വിവാദമായതോടെ പിന്മാറുകയായിരുന്നു. പ്രതികള്‍ നിലവില്‍ കഴിയുന്ന സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്തയക്കാതെ മുഴുവന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും കത്തയച്ചത് എന്തിന് എന്നതില്‍ വ്യക്തതയില്ല.
മാഹി ഇരട്ടക്കൊലക്കേസില്‍ ടിപി കൊലക്കേസിലെ പ്രതികളെയടക്കം കോടതി വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്‌നമുണ്ടോയെന്ന് അന്വേഷിച്ച് കത്ത് അയച്ചതെന്നാണ് വിശദീകരണം. കത്തില്‍ പരോള്‍ എന്നോ വിട്ടയയ്ക്കല്‍ എന്നോ വ്യക്തമാക്കാതെ 'വിടുതല്‍' എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനുമാണ് കത്തയച്ചിട്ടുള്ളത്. അതിനിടെ സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി കെ.കെ. രമ എംഎല്‍എ രംഗത്തെത്തി. പ്രതികളെ വിട്ടയക്കണമെങ്കില്‍ സുപ്രീംകോടതിയില്‍ പോയി അപ്പീല്‍ വാങ്ങണമെന്ന് കെ.കെ. രമ പറഞ്ഞു. 20വര്‍ഷത്തേക്ക് ടിപി കേസ് പ്രതികളെ വിട്ടയക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവുള്ളത്. എന്നാല്‍, പലപ്പോഴായി പരോള്‍ അടക്കം നല്‍കി അവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നും ഇതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും കെ.കെ. രമ ആരോപിച്ചു.
പുറത്ത് വിട്ടാല്‍ സുരക്ഷാപ്രശ്നമുണ്ടാകുമോ എന്ന് അറിയേണ്ടത് ജയില്‍ സൂപ്രണ്ടുമാര്‍ക്കല്ലല്ലോ. ഇവിടുത്തെ പൊലീസ് മേധാവികള്‍ക്കാണല്ലോ. അവരാണല്ലോ തീരുമാനിക്കേണ്ടത്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്തെന്ന് പറയുന്നത് അസാധാരണവും വളരെയധികം നിഗൂഢതയുള്ളതുമാണെന്നാണ് എനിക്ക് തോന്നുന്നത്. എനിക്കിതില്‍ വലിയ അത്ഭുതവും തോന്നുന്നില്ല. കാരണം പലപ്രാവശ്യം ഇത്തരം നടപടികള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ടികെ രജീഷ് എന്ന് പറയുന്ന ഈ കേസിലെ പ്രതിക്ക് നാല്‍പ്പത്തി അഞ്ച് ദിവസമാണ് സുഖ ചികിത്സയ്ക്ക് വേണ്ടി, ചികിത്സ അവധിക്ക് കൊടുത്തിരിക്കുന്നത്. ചികിത്സയിലാണിപ്പോഴുള്ളത്. പലരെയും മറികടന്നുകൊണ്ട് ടിപി കേസിലെ പ്രതികള്‍ക്കാണ് ഇപ്പോള്‍ അതിനുള്ള അവസരം ഉണ്ടായിരിക്കുന്നത്. വളരെ കൃത്യമായിട്ട് പരോള് കിട്ടും, സുഖ ചികിത്സ കിട്ടും, ആ കള്ള് കിട്ടും, ഭക്ഷണം കിട്ടും. ഒരു പ്രശ്നവുമില്ല. ഇഷ്ടം പോലെ ലാവിഷായിട്ട് ജീവിക്കാനുള്ള സൗകര്യമാണ് ഈ സര്‍ക്കാര്‍ ഈ ടിപി കേസ് പ്രതികള്‍ക്ക് ചെയ്തു കൊടുക്കുന്നുത്. ഇനി സര്‍ക്കാരിന് ആറ് മാസം കൂടിയേ ഉള്ളൂ. അതിനിടയ്ക്ക് വിട്ടയക്കാനുള്ള പല നീക്ക നടത്തി. ഉള്ളില്‍ കൂടെയുള്ള ശ്രമങ്ങള്‍ നടത്തി. അതൊന്നും വിജയിച്ചില്ല. ഞങ്ങള്‍ ഇതൊക്കെ ഇപ്പോഴും ചെയ്തു കൊണ്ടേ ഇരിക്കുന്നുണ്ട്. തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നുണ്ട്. എന്ന പ്രതികളെ ഒന്ന് ബോധ്യപ്പെടുത്തുക. അവരെ ഒന്ന് സമാധാനിപ്പിക്കുക. ഇതാണ് ചെയ്യുന്നത് കെ കെ രമ പറയുന്നു.
https://www.facebook.com/Malayalivartha


























