Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ബിനോയിയെ പിണറായി വീഴ്ത്തിയ കാപ്സ്യൂൾ തയ്യാറാക്കിയത് ഡൽഹിയിൽ ! പിണക്കം ഒരാഴ്ച മാത്രം: ഭായി ഭായി തുടരും....

28 OCTOBER 2025 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

സി പി ഐ മന്ത്രിമാർ കാബിനറ്റിൽ നിന്നും വിട്ടു നിൽക്കാനുള്ള തീരുമാനം ഉണ്ടായാലും അതിന് ഒരാഴ്ചക്കപ്പുറം ആയുസുണ്ടാവില്ല. കാരണം കേന്ദ്ര സർക്കാരിന്റെ കാലിൽ പിണറായി പിടിച്ചു. ബിനോയ് വിശ്വത്തിന്റെ ചാട്ടം നിർത്താനുള്ള ഒരു കാപ് സ്യൂൾ അണിയറയിൽ തയ്യാറായി കഴിഞ്ഞു.പക്ഷേ സി പി ഐയുടെ ചാട്ടം നിൽക്കുന്നതിന് പിന്നാലെ കേന്ദ്ര സർക്കാർ പിണറായിക്ക് പണികൊടുക്കും.

 

പി എം ശ്രീയിൽ എന്നു പഠിപ്പിക്കണമെന്ന് കേരളത്തിന് തീരുമാനിക്കാമെന്ന് കേന്ദ സർക്കാർ അറിയിച്ചതായി മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ അറിയിച്ചിരുന്നു. പി എം ശ്രീ പദ്ധതി നടപ്പിലാക്കുമ്പോൾ ദേശീയ വിദ്യാഭ്യാസ നയം അതേപടി നടപ്പിലാക്കണമെന്ന നിർദ്ദേശത്തിൽ കേന്ദ്ര സർക്കാർ ഇളവുവരുത്തിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് . കേരളത്തിന് വേണ്ടിയാണ് കേന്ദ്രം ഇത്തരം ഒരു നീക്കം നടത്തുന്നത്. പി എം ശ്രീ ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്ന ബംഗാൾ ,തമിഴ്നാട് സംസ്ഥാനങ്ങളെ കുഴപ്പത്തിലാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത്.

 

 

തന്ത്രപരമായ ഈ നീക്കം കേരളത്തെ സഹായിച്ചു എന്ന് വേണം പറയാൻ. ഇടഞ്ഞുനിൽക്കുന്ന സി പി ഐയെ വറുതിയിലാക്കാൻ പാർട്ടിക്കും മുഖ്യമന്ത്രിക്കും ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി കേരളം പലവട്ടം ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വീ ശിവൻകുട്ടി വെളിപ്പെടുത്തി. പി എം ശ്രീയിൽ ഒപ്പുവച്ചാൽ മാത്രമേ സമഗ്ര ശിക്ഷ കേരളക്കുള്ള ഫണ്ട് അനുവദിക്കുകയുള്ളൂ എന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. വിഷയത്തിൽ കേന്ദ്രസർക്കാരുമായി താനടക്കമുള്ളവർ ചർച്ച നടത്തിയിട്ടുണ്ട് എന്ന് മന്ത്രി വീശിവൻകുട്ടി സ്ഥിരീകരിച്ചു. പി.എം ശ്രീയിൽ ഒപ്പു വയ്ക്കാമെന്ന് കേരളം 2024 മാർച്ച് ഉറപ്പു നൽകിയിരുന്നതാണെന്ന് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം. കരാർ ഒപ്പിട്ടതു കൊണ്ട് എൻ ഇ പി സിലബസ് അതേപടി നടപ്പാക്കില്ല. കരിക്കുലവും പാഠപുസ്തകവും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. എൻ ഇ പി നയം ഒരു മാതൃക മാത്രമാണ്. ദേശീയ തലത്തിലുള്ള ഏകീകരണമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.


കേന്ദ്ര സെക്രട്ടറിയുടെ പ്രസ്താവന കേരളത്തിന് വേണ്ടി പ്രത്യേകം നടത്തിയതാണ്. പി എം ശ്രീ നടപ്പിലാക്കിയ ഇതര സംസ്ഥാനങ്ങളുടെ അനുഭവവും കേരളം പഠിച്ചതായി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയവുമായി മുന്നോട്ടു പോകാനുള്ള സ്വാതന്ത്ര്യവും സംസ്ഥാനത്തിലുണ്ട്. ഇത് തടയുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു. രാജ്യത്ത് 14500 പി എം ശ്രീ സ്കൂളുകൾ വികസിപ്പിക്കും എന്നാണ് കേന്ദ്രസർക്കാരിൻറെ പ്രഖ്യാപനം. 2023 - 27 വർഷത്തേക്ക് കേന്ദ്രസർക്കാർ വിഭവനം ചെയ്തതാണ് ഈ പദ്ധതി. ഇതിൻറെ ഭാഗമായതോടെ സംസ്ഥാനത്തെ മുന്നൂറോളം പൊതുവിദ്യാലയങ്ങൾ കേന്ദ്രസർക്കാർ വികസിപ്പിക്കും. പി എം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ സമഗ്ര ശിക്ഷാ കേരളക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞു. രണ്ടു വർഷത്തിനിടെ 1200 കോടി മരവിപ്പിച്ചു. എസ് എസ് കെ പദ്ധതി താളം തെറ്റുകയും ജീവനക്കാർക്ക് ശമ്പളം മുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.


സി പി ഐയുടെ എതിർപ്പ് മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചതോടെയാണ് മന്ത്രാലയം ചർച്ച നടത്തി കേരളത്തിന് വേണ്ടി ചില ഇളവുകൾ പ്രഖ്യാപിച്ചത്. പ്രതിപക്ഷ സംസ്ഥാനങ്ങൾ പദ്ധതി തിരസ്കരിക്കരുത് എന്ന ലക്ഷ്യമാണ് കേന്ദ്രത്തിന് ഉണ്ടായിരുന്നത്. കേരളം പോലൊരു സംസ്ഥാനം പദ്ധതിയിൽ ഒപ്പിടുമ്പോൾ കേന്ദ്രത്തിന് ദേശീയ തലത്തിൽ ഉയർത്തി കാണിക്കാൻ ഇത് വലിയ നേട്ടമായി മാറി.


സി പി ഐ നേതാവ് ബിനോയ് വിശ്വത്തിന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും ഇത് സമ്മാനിച്ച സമാധാനം ചെറുതല്ല. സ്വന്തം പാർട്ടിയിലെ നേതാക്കളോട് എന്തുപറയും എന്നറിയാത്ത അസമാധാനത്തിലായിരുന്നു ബിനോയ് വിശ്വം. കേന്ദ്ര സർക്കാർ പിണറായിയെ സഹായിക്കാതിരുന്നെങ്കിൽ ഇങ്ങനെയൊരു അനുഭവമാകുമായിരുന്നില്ല സംഭവിക്കുക. എന്നാൽ തത്കാലം എല്ലാവരെയും പ്രീതിപെടുത്താനുള്ള നീക്കമാണ് ബിനോയ് ഇപ്പോൾ നടത്തിയിരിക്കുന്നത്.


സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ രാവിലെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചിരുന്നു. പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനാൽ കരാറിൽ നിന്ന് പിന്നോട്ട് പോകുന്നത് പ്രയാസമാണെന്നും ഫണ്ട് പ്രധാനമാണെന്നും ഫോൺ സംഭാഷണത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനാൽ കരാറിൽ നിന്ന് പിന്നോട്ട് പോകുന്നത് പ്രയാസമാണെന്നും ഫണ്ട് പ്രധാനമാണെന്നും ഫോൺ സംഭാഷണത്തിൽ മുഖ്യമന്ത്രി അറിയിച്ചു. ബിനോയ് വിശ്വവും എതിർപ്പ് ആവർത്തിച്ചു. കരാറിൽ ഒപ്പിട്ടത് ശരിയായില്ലെന്നും അറിയിച്ചു.


കരാറിൽ നിന്ന് പിന്മാറണമെന്ന സി പി ഐ ആവശ്യത്തോട് ഇതുവരെ വിദ്യാഭ്യാസവകുപ്പും സിപിഎമ്മും അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതിനാൽ സിപിഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാനായിരുന്നു സാധ്യത. മന്ത്രിസഭയെ നോക്കുകുത്തിയാക്കി ചർച്ച കൂടാതെ മുന്നണി മര്യാദ ലംഘിച്ചാണ് കരാർ ഒപ്പിട്ടതെന്നാണ് പാർട്ടി വിലയിരുത്തൽ. മന്ത്രിമാരെ കാബിനറ്റ് യോഗത്തിൽ നിന്ന് പിൻവലിപ്പിക്കണം, മന്ത്രിമാരെ രാജിവെപ്പിക്കണം എന്നതടക്കമുള്ള കടുത്ത നിർദ്ദേശങ്ങളാണ് പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്നത്. കടുത്ത തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വത്തിൻ്റെയും പിന്തുണയുണ്ട്. എന്നാൽ പിണറായിയുടെ ഇടപെടലിൽ പ്രശനങ്ങൾ തീരുമോ എന്നാണ് കത്തിരിക്കേണ്ടത്. മന്ത്രിമാരെ സ്ഥിരമായി പിൽ വലിക്കുമെന്ന് സി പി ഐ സെക്രട്ടറി പറഞ്ഞിട്ടില്ല. സി പി ഐ യുടെ തീരുമാനം വലിയ അമർഷമാണ് മുഖ്യമന്ത്രിയിലും മറ്റ് ഉണ്ടാക്കിയിരിക്കുന്നത്.ഇക്കാര്യത്തിൽ മുഖ്യമന്ത്രി രോഷാകുലനാണ്.


എം.എ.ബേബിയുടെ പിന്തുണയില്ലാതെ സി പി ഐ ഒരിക്കലും ഇത്തരം ഒരു തീരുമാനം എടുക്കില്ല.ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷവും അനുനയ നീക്കം പാളിയതോടെയാണ് തീരുമാനം. സിപിഐയ്ക്ക് നാല് മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ്, ചിഞ്ചുറാണി എന്നിവരാണ് സിപിഐ മന്ത്രിമാർ.

 

 


ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ മുക്കാൽ മണിക്കൂറോളം ആണ് ബിനോയ് വിശ്വവും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടത്. ഇതിനുശേഷമാണ് സിപിഐ മന്ത്രിമാരായ കെ. രാജൻ, ജി.ആർ.അനിൽ, പി.പ്രസാദ് എന്നിവർ മുഖ്യമന്ത്രിയെ കണ്ടത്. ഇതിനു ശേഷം ഗെസ്റ്റ് ഹൗസിലെ ബിനോയ് വിശ്വത്തിന്റെ മുറിയിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി.


ചര്‍ച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രിയെ കാണുന്നതിനു മുൻപ് ബിനോയ് വിശ്വം പറഞ്ഞിരുന്നു. വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പാർട്ടി നിലപാടിൽ വെള്ളം ചേർക്കരുതെന്നുമാണ് സിപിഐ എക്സിക്യൂട്ടീവിൽ ഉയര്‍ന്ന പൊതുവികാരം എന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കണമെന്ന ശക്തമായ അഭിപ്രായവും എക്സിക്യൂട്ടിവിൽ ഉയർന്നു. മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം ഒഴിവാക്കണമെന്ന വികാരവും ചിലർ പ്രകടിപ്പിച്ചു. പദ്ധതിയില്‍ ഒപ്പിട്ടതിനാല്‍ കരാറില്‍ നിന്ന് പിന്നോട്ട് പോകുന്നത് പ്രയാസമാണെന്നും ഫണ്ട് പ്രധാനമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എതിര്‍പ്പ് ആവര്‍ത്തിച്ച ബിനോയ് വിശ്വം കരാറില്‍ ഒപ്പിട്ടത് ശരിയായില്ലെന്നും പറഞ്ഞു. പൂരം കലക്കല്‍, എഡിജിപി വിഷയങ്ങളില്‍ ഉണ്ടായതു പോലെ സമീപനം ഉണ്ടായാല്‍ അതു പാര്‍ട്ടിയുടെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.


കടുത്ത നടപടികളുമായി മുന്നോട്ടു പോകണമെന്നു തന്നെയാണ് നേതാക്കളുടെയും അണികളുടെയും അഭിപ്രായം. 2017ല്‍ മുഖ്യമന്ത്രി പിന്തുണച്ചിട്ടും കടുത്ത നിലപാടുകളിലൂടെ മന്ത്രി തോമസ് ചാണ്ടിയെ രാജിവയ്പ്പിക്കാന്‍ കാനം രാജേന്ദ്രനിലൂടെ സിപിഐക്കു കഴിഞ്ഞിരുന്നു. മന്ത്രിമാർ രാജിവയ്ക്കുക, മന്ത്രിസഭാ യോഗങ്ങളിൽ നിന്നു വിട്ടു നിൽക്കുക, എൽ‌ഡിഎഫ് ബഹിഷ്കരിക്കുക എന്നിവയാണ് പാർട്ടി ആലോചിക്കുന്നതെന്നാണ് അറിവ്. എന്നാല്‍ തിരഞ്ഞെടുപ്പുകള്‍ അടുത്ത ഘട്ടത്തില്‍ ഇടതുമുന്നണിക്ക് ദോഷം വരുന്ന നിലപാടുകള്‍ ഉണ്ടാകാതെ ചര്‍ച്ചകള്‍ക്കുളള വഴി തുറന്നിടണമെന്ന അഭിപ്രായവും ഒരു ചെറിയ വിഭാഗം ഉയര്‍ത്തുന്നുണ്ട്.


തോമസ് ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ സ്വീകരിച്ചതിനു സമാനമായി അനിശ്ചിതകാലത്തേക്കു മന്ത്രിസഭാ യോഗങ്ങില്‍നിന്നു മന്ത്രിമാര്‍ വിട്ടുനിന്ന് സര്‍ക്കാരിനെയും സിപിഎമ്മിനെയും സമ്മര്‍ദത്തിലാക്കുക എന്ന വഴിയും ആലോചനകളിലുണ്ട്. കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോള്‍ അത്തരത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചതാണ് തോമസ് ചാണ്ടിയുടെ രാജിക്കു വഴിവച്ചത്. അന്നു കാനത്തിന്റെ തീരുമാനം സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും സമ്മര്‍ദത്തിലാക്കിയിരുന്നു. കത്തു നല്‍കിയതിനു ശേഷമായിരുന്നു ബഹിഷ്‌കരണം. സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രോഷത്തോടെയാണ് പ്രതികരിച്ചത്. അസാധാരണസംഭവമെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.


ഇടതുമുന്നണി യോഗം ബഹിഷ്‌കരിച്ച് സര്‍ക്കാരിനെയും സിപിഎമ്മിനെയും സമ്മര്‍ദത്തിലാക്കാനാകുമെന്ന അഭിപ്രായവും പാര്‍ട്ടിക്കുളളിലുണ്ട്. പിഎം ശ്രീ വിഷയം രണ്ടു തവണ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നപ്പോഴും സിപിഐ എതിര്‍പ്പിനെ തുടര്‍ന്ന നയപരമായ ചര്‍ച്ചകള്‍ക്കായി എല്‍ഡിഎഫിന്റെ പരിഗണനയ്ക്കായി മാറ്റുകയായിരുന്നു. എന്നാല്‍ പിന്നീട് എല്‍ഡിഎഫിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെയാണ് പൊതുവിഭ്യാഭ്യാസവകുപ്പ് സെക്രട്ടറി ഡല്‍ഹിയില്‍ പോയി കരാര്‍ ഒപ്പുവച്ചത്. ഈ സാഹചര്യത്തില്‍ ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുന്നത് മുന്നണിയുടെ അസ്ത്വതം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാക്കും. ഇടതുമുന്നണി എന്ന സംവിധാനത്തിന്റെ ആവശ്യകതയും പ്രധാന്യവും സിപിഎമ്മിനെ ബോധ്യപ്പെടുത്താന്‍ അതുപകരിക്കുമെന്ന വിലയിരുത്തലും സിപിഐക്കുണ്ട്.


ഏതായാലും വരും ദിവസങ്ങളിൽ വിവാത്തിൽ മഞ്ഞുരുക്കാൻ തന്നെയാണ് സാധ്യത.സി പി ഐ പിന്തുടരുന്ന നിഷേധാത്മക നിലപാട് കേന്ദ്രത്തിലെ ഉന്നതരെ പിണറായി അറിയിച്ചിട്ടുണ്ട്. ബി ജെ പിക്ക് കേരള സംസ്ഥാനം കോൺഗ്രസ് ഭരിക്കരുത് എന ആഗ്രഹം മാത്രമാണുള്ളത്. കോൺഗ്രസിനെ തോൽപ്പിക്കണമെങ്കിൽ ഇടതുമുന്നണി ശക്തമാകണം. അതിനായി ഏതറ്റം വരെയും പോകാൻ പിണറായി തയ്യാറാണ്. ബി ജെ പി പറയുന്നല്ലാം പിണറായി കണ്ണുമടച്ച് അനുസരിക്കാൻ കാരണം ഇതാണ്.


സി പി ഐയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പിണറായി നേരിട്ടാണ് നടത്തുന്നത്.ഇന്നലെ പിണറായി നടത്തിയതെല്ലാം നേരിട്ടുള്ള പരിശ്രമങ്ങളാണ്. മുമ്പ് ഇത്തരം സന്ദർഭങ്ങളെ അതിജീവിക്കാൻ പിണറായിക്ക് കഴിഞ്ഞിരുന്നില്ല. കലഹം ഒരു ഘട്ടം കഴിയുമ്പോൾ പിണറായി പൊട്ടിത്തെറിക്കുമായിരുന്നു. എന്നാൽ തിങ്കളാഴ്ച കണ്ടത് തീർത്തും വ്യത്യസ്തനായ പിണറായി വിജയനെയാണ്.ആശയറ്റ് നിൽക്കുന്ന ബിനോയിയെ കണ്ട ശേഷം ഒരക്ഷരം മിണ്ടാതെയാണ് പിണറായി ഗസ്റ്റ് ഹൗസ് വിട്ടത്. ചില മാധ്യമ പ്രവർത്തകർ പിണറായിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം നിശബ്ദനായി. ബിനോയിയെയും സി പി ഐയെയും മെരുക്കുക എന്ന ലക്ഷ്യം മാത്രമാണ് പിണറായിയുടെ മുന്നിലുള്ളത്. മന്ത്രിസഭായോഗത്തിൽ മന്ത്രിമാർ വരാതിരുന്നാൽ അതിന്റെ നാണക്കേട് മുഖ്യമന്ത്രിക്ക് തന്നെയാണ്. ചിലപ്പോൾ നാളെത്തെ കാബിനറ്റ് മുഖ്യമന്ത്രി മാറ്റി വച്ചെന്നിരിക്കും. തന്റെ പാർട്ടിയിലെ ചില നേതാക്കളാണ് എരിതീയിൽ എണ്ണ ഒഴിക്കുന്നതെന്ന് പിണറായിക്കറിയാം. അതിനാൽ സി പി ഐ യെ വശത്താക്കുക എന്ന നയമാണ് പിണറായി പിൻതുടരുന്നത്. കാനം രാജേന്ദ്രനെ പോലെയല്ല ബിനോയ് വിശ്വം.പോരാത്തതിനു ബിനോയിക്കെതിരെ സി.പി ഐയിൽ ഗ്രൂപ്പ് ശക്തമാണ്.മുഖ്യമന്ത്രിക്ക് ബിനോയിയെ ശാന്തനാക്കാൻ കഴിയാത്തതിന്റെ കാരണവും ഇതു തന്നെയാണ്.


തത്കാലം കേന്ദ്ര സർക്കാരിന്റെ സഹായം പിണറായിക്ക് ലഭിക്കും. സി പി ഐയുമായുള്ള തർക്കങ്ങൾ ഒതുങ്ങുമ്പോൾ ദേശീയ വിദ്യാഭ്യാസനയം പിണറായി തന്നെ പിന്തുടരും. അപ്പോൾ ഇലക്ഷന്റെ നേരമാകും. പിന്നീട് ഇത്തരം കാര്യങ്ങളെന്നും ആലോചിക്കാൻ ആർക്കും സമയമുണ്ടാവില്ല. ഇതാണ് പിണറായിയുടെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (6 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (6 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (6 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (7 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (7 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends