എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ

വിവാഹം കഴിഞ്ഞിട്ടും രണ്ട് വീടുകളിൽ താമസം. ഭർത്താവ് ഒരു നഗരത്തിൽ, ഭാര്യ മറ്റൊരു നഗരത്തിൽ. കേൾക്കുമ്പോൾ വിവാഹമോചനത്തിന്റെ തുടക്കമെന്ന് തോന്നും. പക്ഷേ തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരമായ രമ്യ കൃഷ്ണന്റെയും സംവിധായകൻ കൃഷ്ണ വംശിയുടെയും ജീവിതത്തിൽ ഇതാണ് സന്തോഷകരമായ ദാമ്പത്യത്തിന്റെ രഹസ്യം.
ബാഹുബലിയിലെ ശിവകാമി ദേവിയായി ലോകമെമ്പാടും ശ്രദ്ധ നേടിയ രമ്യ കൃഷ്ണൻ തന്നേക്കാൾ എട്ട് വയസ്സ് പ്രായക്കൂടുതലുള്ള സംവിധായകൻ കൃഷ്ണ വംശിയെയാണ് ജീവിതപങ്കാളിയാക്കിയത്. 1998ൽ ചന്ദ്രലേഖ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും കൂടുതൽ അടുത്തറിയുന്നത്. പരസ്പരമുള്ള ഇഷ്ടം വിവാഹത്തിലെത്തി. ഇവർക്ക് ഋത്വിക് എന്നൊരു മകനുമുണ്ട്.
എന്നാൽ ഒരുഘട്ടത്തിൽ ഇരുവരും വേർപിരിഞ്ഞ് താമസിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ വിവാഹമോചനത്തെക്കുറിച്ചും അഭ്യൂഹങ്ങളുണ്ടായി. പക്ഷേ യഥാർഥ്യം മറ്റൊന്നായിരുന്നു. മകന്റെ പഠനവും ഇരുവരുടെയും സിനിമാ തിരക്കുകളും കണക്കിലെടുത്താണ് വ്യത്യസ്ത നഗരങ്ങളിൽ താമസിക്കാൻ തീരുമാനിച്ചത്. രമ്യ ചെന്നൈയിലും കൃഷ്ണ വംശി ഹൈദരാബാദിലുമാണ് താമസം.
ഇരുവരും ഇപ്പോഴും വിവാഹബന്ധത്തിൽ തുടരുകയാണെന്നും ഈ ജീവിതരീതിയിൽ തങ്ങൾ സന്തുഷ്ടരാണെന്നും രമ്യ വ്യക്തമാക്കിയിട്ടുണ്ട്. ഇടയ്ക്കിടെ കണ്ടുമുട്ടുമ്പോഴുള്ള അടുപ്പവും പരസ്പരമുള്ള വ്യക്തിസ്വാതന്ത്ര്യവുമാണ് ഈ ബന്ധത്തെ കൂടുതൽ മനോഹരമാക്കുന്നതെന്നാണ് താരത്തിന്റെ നിലപാട്.
വിവാഹത്തിന് മുമ്പ് വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതിനെക്കുറിച്ച് വംശി നിർദേശിച്ചിരുന്നുവെന്നും അന്ന് അതിന്റെ സാധ്യതകൾ മനസ്സിലാക്കിയില്ലെന്നും രമ്യ വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നും ഒരുമിച്ചിരിക്കുന്നതിലല്ല, പരസ്പരം മനസ്സിലാക്കി സന്തോഷത്തോടെ ജീവിക്കുന്നതിലാണ് ദാമ്പത്യത്തിന്റെ വിജയമെന്ന് തെളിയിക്കുകയാണ് ഈ താരദമ്പതികൾ. 23 വർഷത്തെ ദാമ്പത്യജീവിതത്തിലും വേറിട്ടൊരു മാതൃകയായി തുടരുകയാണ് രമ്യ കൃഷ്ണനും കൃഷ്ണ വംശിയും.
https://www.facebook.com/Malayalivartha
























