Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

ഐഎൽഡി ചികിത്സയ്ക്ക് ആഗോള വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അമൃത; കൊച്ചിയിൽ ‘ബിൽഡ് സമ്മിറ്റ് 3.0' ; രോഗികൾക്കും ഡോക്ടർമാർക്കും സഹായമായി പുതിയ ആപ്പ്..

17 NOVEMBER 2026 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയ.... ഗർഭസ്ഥ ശിശുവിന്റെ ഗുരുതരമായ നട്ടെല്ല് തകരാർ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡൽഹി എയിംസ്.... ‘ഓപൺ ഫീറ്റൽ’ ശസ്ത്രക്രിയ ഇന്ത്യയിൽ ആദ്യം...

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്....

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു

ശ്വാസകോശത്തെ ബാധിക്കുന്ന ഇന്റർസ്റ്റീഷ്യൽ ലങ് ഡിസീസസ് (ILD) രോഗങ്ങളുടെ നേരത്തെയുള്ള രോഗനിർണയവും മെച്ചപ്പെട്ട ചികിത്സയും ലക്ഷ്യമിട്ട് ലോകപ്രശസ്ത വിദഗ്ധർ കൊച്ചിയിൽ ഒത്തുചേർന്നു. അമൃത ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗം സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനമായ 'ബിൽഡ് സമ്മിറ്റ് 3.0' നവംബർ 14, 15 തീയതികളിൽ മറൈൻ ഡ്രൈവിലെ വിവാന്ത ബൈ താജിൽ നടന്നു. ഡോക്ടർമാർക്കും രോഗികൾക്കും കുടുംബാംഗങ്ങൾക്കും ഐഎൽഡി രോഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്ന ബിൽഡ് (BUILD - Better Understanding of ILD) ആപ്പും സമ്മേളനത്തിൽ പ്രകാശനം ചെയ്തു.

കാനഡയിലെ മക്മാസ്റ്റർ സർവകലാശാലയിലെ പ്രൊഫ. മാർട്ടിൻ കോൾബ്, അമേരിക്കയിലെ ചിക്കാഗോ സർവകലാശാലയിലെ പ്രൊഫ. ദേജി അഡെഗുൻസോയെ, നെതർലൻഡ്‌സിലെ ഇറാസ്മസ് മെഡിക്കൽ സെന്ററിലെ പ്രൊഫ. മാർലീസ് വൈസൻബീക്ക് എന്നിവരുൾപ്പെടെയുള്ള അന്താരാഷ്ട്ര വിദഗ്ധരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൾമണോളജിസ്റ്റുകളും റേഡിയോളജിസ്റ്റുകളും പാത്തോളജിസ്റ്റുകളും സമ്മേളനത്തിൽ പങ്കെടുത്തു. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. അമൃത ആശുപത്രി റെസ്പിറേറ്ററി മെഡിസിൻ വിഭാഗം മേധാവി പ്രൊഫ. ഡോ. അസ്മിത മേത്തയായിരുന്നു കോഴ്‌സ് ഡയറക്ടർ. അമൃത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ. കെ.പി., ഡോ. രൺദീപ് ഗുലേറിയ, ഡോ. ദീപക് തൽവാർ, ഡോ. സുജീത് രാജൻ, ഡോ. വിഷ്ണു വാഴൂർ തുടങ്ങിയവരും പങ്കെടുത്തു.

ഐഎൽഡി രോഗങ്ങൾ 200-ലധികം തരത്തിലുണ്ട്. ശ്വാസകോശത്തിൽ മുറിവുകളും പാടുകളും രൂപപ്പെടുകയും ശ്വാസതടസ്സത്തിന് കാരണമാവുകയും ചെയ്യുന്ന ഇവയിൽ പലതും കാലക്രമേണ ഗുരുതരമാകാം. രോഗനിർണയത്തിലെ വെല്ലുവിളികൾ പരിഹരിക്കാൻ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ കൂട്ടായ വിലയിരുത്തൽ അനിവാര്യമാണ്. ഈ സാഹചര്യത്തിൽ, രോഗനിർണയത്തിനും ചികിത്സയ്ക്കും ആവശ്യമായ അറിവ് ഡോക്ടർമാരിലേക്ക് എത്തിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഫൈബ്രോട്ടിക് ശ്വാസകോശ രോഗങ്ങളുടെ ചികിത്സ, പ്രിസിഷൻ മെഡിസിൻ, ബയോമാർക്കറുകൾ, രോഗത്തിന്റെ വിവിധ ഉപവിഭാഗങ്ങൾ, സാർകോയിഡോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചകളും നടന്നു. എച്ച്ആർസിടി ചിത്രങ്ങളുടെ വിശകലനത്തിലും ഇമേജിങ്ങിന് അപ്പുറമുള്ള രോഗനിർണയ രീതികളിലും പ്രായോഗിക പരിശീലന ക്ലാസുകളും സംഘടിപ്പിച്ചു. ഐഎൽഡി ചികിത്സ ഒരു പ്രത്യേക ഉപവിഭാഗമായി വികസിപ്പിക്കേണ്ടതുണ്ടോ എന്ന വിഷയത്തിലെ സംവാദവും ശ്രദ്ധേയമായി.

സമ്മേളനത്തിൽ ഡോ. മെറിൻ തോമസിന് അമൃത ആശുപത്രി റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിന്റെ ആദ്യ ഐഎൽഡി ഫെലോഷിപ്പ് സമ്മാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൾമണോളജിസ്റ്റുകൾ, റേഡിയോളജിസ്റ്റുകൾ, പാത്തോളജിസ്റ്റുകൾ എന്നിവർ രണ്ടാഴ്ചയിലൊരിക്കൽ ഓൺലൈനായി ഒത്തുചേർന്ന് സങ്കീർണമായ ഐഎൽഡി രോഗാവസ്ഥകൾ ചർച്ച ചെയ്യുന്ന പാൻ ഇന്ത്യ ഐഎൽഡി മൾട്ടി ഡിസിപ്ലിനറി മീറ്റിങ്ങിലെ വിദഗ്ധരെയും ആദരിച്ചു. യുവ ഡോക്ടർമാർക്കായി സംഘടിപ്പിച്ച ബിൽഡ് ഐ എൽ ഡി ( BUILD ILD) ക്വിസിൽ അഞ്ച് ടീമുകൾ പങ്കെടുത്തു.

2024 ജനുവരിയിൽ ആരംഭിച്ച ബിൽഡ് സംരംഭത്തിന്റെ ലക്ഷ്യം ഐഎൽഡി രോഗങ്ങൾ നേരത്തേയും കൃത്യമായും തിരിച്ചറിയാൻ ഡോക്ടർമാരെ സഹായിക്കുകയും രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയുമാണെന്ന് ഡോ. അസ്മിത മേത്ത പറഞ്ഞു. പുതിയ ആപ്പിലൂടെ ഈ ലക്ഷ്യം സമ്മേളനവേദിക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാനാകുമെന്നും അവർ കൂട്ടിച്ചേർത്തു. ഡോക്ടർമാർക്ക് എച്ച്ആർസിടി പഠനസാമഗ്രികൾ, കേസ് അടിസ്ഥാനമാക്കിയുള്ള ക്വിസുകൾ, റെക്കോർഡ് ചെയ്ത മൾട്ടി ഡിസിപ്ലിനറി ചർച്ചകൾ, ഇന്ത്യൻ രോഗികളുടെ വിവരങ്ങൾ അടിസ്ഥാനമാക്കി വികസിപ്പിച്ച BUILD പ്രോഗ്നോസ്റ്റിക് സ്കോർ എന്നിവ ആപ്പിൽ ലഭിക്കും. രോഗികൾക്കും പരിചരിക്കുന്നവർക്കും വിശ്വസനീയമായ വിവരങ്ങളും പിന്തുണയും ലഭ്യമാക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്. ഐഫോൺ ഉപയോക്താക്കൾക്ക് buildildapp.com വഴി ഉപയോഗിക്കാം. സമ്മേളനത്തിന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ നാല് മണിക്കൂർ ക്രെഡിറ്റ് സമയവും അനുവദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...  (9 minutes ago)

ഐഎൽഡി ചികിത്സയ്ക്ക് ആഗോള വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അമൃത; കൊച്ചിയിൽ ‘ബിൽഡ് സമ്മിറ്റ് 3.0' ; രോഗികൾക്കും ഡോക്ടർമാർക്കും സഹായമായി പുതിയ ആപ്പ്..  (19 minutes ago)

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം  (31 minutes ago)

അമേരിക്കയിൽ കയറി അടിക്കും..  (37 minutes ago)

"ഇനി വന്നാൽ കുടുംബക്കല്ലറയിൽ"  (41 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ പാത്തി; നവംബർ 20-ന് 'അക്വാൻ' കരതൊടും, കിഴക്കൻ തീരത്ത് വ്യോമ-റെയിൽ ഗതാഗതത്തിന് കർശന ജാഗ്രത...  (44 minutes ago)

ഇനിയും കുറയും  (45 minutes ago)

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും  (2 hours ago)

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി  (2 hours ago)

തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ച സംഭവം..ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി, കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി വകുപ്പ്  (4 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (4 hours ago)

വാപ്പയുടെ രക്ഷാപ്രവർത്തനം  (4 hours ago)

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടി... നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടന്നാലും ഹ്രസ്വ ചർച്ചയ്ക്ക് മാത്രം സാധ്യത  (5 hours ago)

#BhadrakeerthiThattukada അവസാനിച്ചെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ തലയുയർത്തി കുടുംബം  (5 hours ago)

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട്ട് ഇന്ന് തുടക്കമാകും... മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം നാലിന് വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും‌  (5 hours ago)

Malayali Vartha Recommends