വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...

സ്വന്തം വീടിനുള്ളിൽ അമ്മയുടെ ചൂടേറ്റ് സുരക്ഷിതരായി ഉറങ്ങിക്കിടന്ന രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനാണ് പാമ്പുകടിയേറ്റ് പൊലിഞ്ഞത്. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ശങ്കരാപുരത്താണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഈ ദാരുണ സംഭവം ഉണ്ടായത്. രാത്രിയിൽ വീട്ടിലേക്ക് ഇഴഞ്ഞുകയറിയ അതിമാരക വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പ് ഉറങ്ങിക്കിടന്ന അമ്മയെയും രണ്ട് പെൺമക്കളെയും കടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് കുരുന്നുകളുടെയും ജീവൻ രക്ഷിക്കാനായില്ല. അമ്മ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
https://www.facebook.com/Malayalivartha























