Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

അറുപത്താറിൽ ആറാം പ്രാക്ക്… കള്ളപ്രാക്ക്… കന്നി പ്രാക്ക്; മായൻ ആദ്യ ലിറിക്കൽ വീഡിയോ എത്തി!!!

17 NOVEMBER 2026 06:37 PM IST
മലയാളി വാര്‍ത്ത

അറുപത്താറിൽ ആറാം പ്രാക്ക്.. കള്ള പ്രാക്ക്, കന്നിപ്രാക്ക്... എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ എത്തി. ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വരികളിലും, ദൃശ്യങ്ങളിലും ഭീതി നിറഞ്ഞു നിൽക്കുന്നതാണ് ഈ ഗാനം. ക്രൈസ്തവ സമൂഹത്തിലെ പ്രാർത്ഥനയുടെ ടോൺ ഗാനത്തിൽ നിഴലിക്കുന്നു.

 

ഒരു പക്ഷെ ഇത്തരത്തിലൊരു ഗാനം മലയാള സിനിമയുടെ ചരിത്രത്തിൽത്തന്നെ ഇതാദ്യമാണന്നു പറയുന്നതിൽ തെറ്റില്ല. രാജീവ് ഗോവിന്ദൻ രചിച്ച് മുജീബ് മജീദും , ജോൺസ് റോയിയും ചേർന്ന് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് ജോൺസ് റോയിയും സംഘവും ചേർന്നാണ്. ആലാപനത്തിലും ഏറെ വ്യത്യസ്ഥമായ ഈ ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

 

സത്യവും മിഥ്യയും കോർത്തിണക്കി, വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥ, ഫാന്റെസി, ഹൊറർ ജോണറിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെയെന്ന് അണിയറപ്രവർത്തകർ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിന് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ള അപ്ഡേഷനുകളാണ് ഇതുവരേയും പുറത്തു വീട്ടിട്ടുള്ളത്. പുരാതന ക്രിസ്ത്യൻ തറവാടുകളിൽ നിലനിന്നിരുന്നു എന്നു പറയപ്പെടുന്ന കറുത്തച്ചനൂട്ട് എന്ന ദ്ദർമ്മന്ത്രവാദവും ചിത്രത്തിന്റ പ്രധാന ഘടകമാണന്നു പറയപ്പെടുന്നു.

 

ആക്ഷനും, വയലൻസും , ഹൊററും, ഇമോഷണൽ ഡ്രാമയുമൊക്കെ കോർത്തിണക്കിയ ഒരു ക്ലീൻ എന്റെർടൈനറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂല്, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

 

പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധയകൻ ജിതിൻ . കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം-ഫൈസൽ അലി. എഡിറ്റിംഗ്- പ്രവീൺ കുമാർ. എക്സികുട്ടീവ് പ്രൊഡ്യൂസർ- രോഹിത് ആർ. നായർ, കലാ സംവിധാനം- സുനിൽ ദാസ്, മേക്കപ്പ് - അമൽ ചന്ദൻ,

 

കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, സ്‌റ്റിൽസ്- സിനറ്റ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- വി ബോസ്. പ്രൊഡക്‌ഷൻ മാനേജർ - പീറ്റർ അർത്തുങ്കൽ, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് എബി ബെന്നി, പ്രൊഡക്ഷൻ, കിരൺ കാന്ത്, കൺട്രോളർ- ദീപക് പരമേശ്വരൻ. ഡിസംബർ 3-ന് ഈ ചിത്രം സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പി ആർ - വാഴൂർ ജോസ്

 

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപത്താറിൽ ആറാം പ്രാക്ക്… കള്ളപ്രാക്ക്… കന്നി പ്രാക്ക്; മായൻ ആദ്യ ലിറിക്കൽ വീഡിയോ എത്തി!!!  (13 minutes ago)

നവാഗതനായ രജീഷ് രാജന്റെ തിരക്കഥയും സംവിധാനവും; അരികിൽ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു!!!  (24 minutes ago)

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി  (38 minutes ago)

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനം ; നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറാകണം ; ആവശ്യമുന്നയിച്ച് ബിജെപി  (42 minutes ago)

ഒരാഴ്ച മഴ വിട്ടുനിന്ന കേരളത്തില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് മഴ ശക്തിപ്പെടും; ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരത്തോട് അടുക്കും; മുന്നറിയിപ്പ് ഇങ്ങനെ  (48 minutes ago)

കളിമതിയാക്കി 'തല', ഇനി പുതിയ വേഷത്തിൽ; ഐപിഎല്ലിനോട് വിടപറഞ്ഞ് എം.എസ്. ധോണി...  (55 minutes ago)

ആഗോള വിപണിയിലേക്ക് വളരാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യമിടണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (1 hour ago)

മലേഷ്യൻ അന്താരാഷ്ട്ര ഹദീസ് സമ്മേളനത്തിൽ പ്രഭാഷണം നടത്തി ഡോ. അസ്ഹരി  (1 hour ago)

പേടിപ്പിക്കാൻ ‘ബ്ലാക്ക്സ്ക്രിപ്റ്റ്’; കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ സിനിമയ്ക്ക് വയനാട്ടിൽ പൂജയോടെ തുടക്കം  (1 hour ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്‌മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവന  (1 hour ago)

അടച്ചിട്ട വീടിനുള്ളിൽ 2 ദിവസം; വിദേശത്തുള്ള മക്കൾ അറിഞ്ഞില്ല ആ വേർപാട്...  (1 hour ago)

ജീവൻ പണയം വെച്ച് ആ അമ്മയും അച്ഛനും ഇറങ്ങി; കുളത്തിൽ നിന്നും പൊക്കിയത് ഭീമൻ മുതലയെ...  (2 hours ago)

അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...  (2 hours ago)

ഐഎൽഡി ചികിത്സയ്ക്ക് ആഗോള വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അമൃത; കൊച്ചിയിൽ ‘ബിൽഡ് സമ്മിറ്റ് 3.0' ; രോഗികൾക്കും ഡോക്ടർമാർക്കും സഹായമായി പുതിയ ആപ്പ്..  (2 hours ago)

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം  (2 hours ago)

Malayali Vartha Recommends