അരി വില കിലോയ്ക്ക് 100 രൂപ കടക്കും; ഉള്ളിവില 200 രൂപയിലേക്കു കയറും; തകർത്ത് തരിപ്പണമാക്കാൻ എല്‍നിനോ

എല്‍നിനോ തകര്‍ത്ത് തരിപ്പണമാക്കും. അരി വില കിലോയ്ക്ക് 100 രൂപ കടക്കും. ഉള്ളിവില 200 രൂപയിലേക്കു കയറും. സവോളവില 100 രൂപയിലേക്ക് കുതിച്ചുയരും. പഴം, പച്ചക്കറി, മുട്ട, ഇറച്ചിവിലയും റിക്കാര്‍ഡിലെത്തും. സൂപ്പര്‍ എല്‍നിനോ അതിശക്തമായി രാജ്യത്തെ ചുട്ടുപൊള്ളിക്കാന്‍ പോവുകയാണ്. ഈ മാസത്തോടെ തുലാമഴ പിന്‍വാങ്ങിയാല്‍ പിന്നെ ഡിസംബര്‍ മുതല്‍ കേരളം ചുട്ടുപൊള്ളും. കുടിവെള്ളം കിട്ടാക്കനിയായി മാറുന്ന ഭയാനകമായ സ്ഥിതിയിലേക്കാണ് നിലവില്‍ കാര്യങ്ങളുടെ പിടിവിട്ട പോക്ക്. കേരളത്തില്‍ അരിവില 70 രൂപയ്ക്ക് മുകളില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം 15.4 കോടി ടണ്‍ അരി ഉല്‍പാദിപ്പിച്ച കേരളത്തില്‍ നടപ്പുസാമ്പത്തികവര്‍ഷം ഉല്‍പാദനം 14.7 കോടി ടണ്ണായി കുറയും. പെട്രോളിനുള്ള എഥനോള്‍ ഉല്‍പാദനവും അരിവിലയെ രാജ്യത്തുടനീളം ബാധിച്ചിട്ടുണ്ട്. എഥനോള്‍ ഉല്‍പാദിപ്പിക്കാന്‍ കരിമ്പും ചോളവും കൂടാതെ ഫൂഡ് കോര്‍പറേഷന്റെ സ്റ്റോക്കിലുള്ള അരിയും ഉപയോഗിക്കുന്നുണ്ട്. പത്തു വര്‍ഷം മുന്‍പ് അരിയുടെ ശരാശരി വില 27 രൂപ മാത്രമായിരുന്നു. 2024 ല്‍ 43.95 രൂപയായി ഉയര്‍ന്നു.
ഇന്ത്യ മാത്രമല്ല, ലോകത്തെ മിക്ക രാജ്യങ്ങളും കടുത്ത ഉഷ്ണത്തിന്റെയും വെള്ളപൊക്കത്തിന്റെയും പിടിയിലാണ്. ഇന്ത്യയില്‍ ഇതിനകം തന്നെ ഖാരിഫ് കാലയളവില്‍ വളങ്ങളുടെ വില്‍പന കുത്തനെ ഇടിഞ്ഞു. ശുദ്ധജലം ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെയുള്ള അടിസ്ഥാന ജീവിതാവശ്യങ്ങളിലായിരിക്കണം വരും നാളുകളില്‍ സര്‍ക്കാരുകളുടെ ശ്രദ്ധ.
വൈദ്യുതിവിതരണം കടുത്ത പ്രതിസന്ധിയിലാകാനാണ് സാധ്യത. നെല്ല് ഉല്‍പാദനം പകുതിയായി കുറയാനുള്ള സാധ്യതയാണ് വിവിധ ഔദ്യോഗിക ഏജന്‍സികള്‍ കാണുന്നത്. ഒരു മാസത്തിനിടെ 20 രൂപ വരെ വില വര്‍ധിച്ച അരി ഇനങ്ങളുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ സമയത്തെക്കാള്‍ 12 ശതമാനമാണ് അധികമാണ് വിലക്കയറ്റം. പ്രീമിയം ബ്രാന്‍ഡ് അരി ഇനങ്ങള്‍ക്ക് വലിയ തോതിലാണ് വില കൂടുന്നത്. സോണ അരിയുടെ മൊത്ത വ്യാപാരവില ഒരുമാസം മുന്‍പ് കിലോഗ്രാമിന് 50 രൂപയായിരുന്നത് ഇപ്പോള്‍ 70 രൂപവരെയായി ഉയര്‍ന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കര്‍ഷകരുടെ വരുമാനത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയിലും പ്രതിഫലിക്കുമെന്നതിന് തെളിവാണ് ഇത്.കേന്ദ്ര ഉപഭോക്തൃവകുപ്പിന്റെ നിരീക്ഷണ സെല്‍ റിപ്പോര്‍ട്ടനുസരിച്ച് അരിക്കുമാത്രമല്ല, ഒായില്‍, പഞ്ചസാര, പയറുവര്‍ഗങ്ങള്‍ എന്നിവക്കും കഴിഞ്ഞവര്‍ഷത്തേക്കാള്‍ വില വര്‍ധിച്ചിട്ടുണ്ട്. എല്‍നിനോ കാരണം നെല്ല് കൂടാതെയുള്ള കൃഷികളുടെ ഉല്‍പാദനത്തില്‍ 56 ശതമാനം വരെയാണ് കുറവ് പ്രതീക്ഷിക്കുന്നത്. ഇടുക്കി ഡാമില്‍ കഴിഞ്ഞവര്‍ഷം ഈ സീസണില്‍ ഉണ്ടായിരുന്ന വെള്ളത്തെക്കാള്‍ 12 ശതമാനം കുറവാണ് ഇപ്പോഴുള്ളത്.
സംസ്ഥാനത്ത് ഉള്ളിവില കുതിച്ചു ഉയരുന്നു. ഉള്ളിവില സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കിലോയ്ക്ക് 180 രൂപ മുതല്‍ 200 രൂപ വരെ വില കയറിയത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരേപോലെ ആശങ്കപ്പെടുത്തുന്നുണ്ട്.തമിഴ്നാട്ടില്‍ നിന്ന് ഉള്ളിയുടെ വരവ് കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ കാരണം. ഡിണ്ടിഗല്‍, തിരുപ്പൂര്‍, പെരമ്പല്ലൂര്‍, തിരുച്ചിറപ്പിള്ളി, തേനി, മധുര എന്നിവിടങ്ങളില്‍ നിന്നാണ് ഉള്ളി എത്തുന്നത്. വെളുത്തുള്ള വിലയിലും ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. ഗ്രേഡ് അനുസരിച്ച് കിലോഗ്രാമിന് 280 രൂപ മുതല്‍ 360 രൂപ വരെയാണ് ചില്ലറവില്‍പ്പന വില.
പസഫിക് സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന ചൂട് സാധാരണയിലും അധികം ഉയരുന്നതുമൂലം ആഗോളതലത്തിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെയാണ് എല്‍ നിനോ എന്നു വിളിക്കുന്നത്. ഇത് ആഗോളതലത്തില്‍ കടുത്ത വരള്‍ച്ചയ്ക്കും താപനിലയ്ക്കും കാരണമാകുന്നു.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ എല്‍നിനോ ദുര്‍ബലപ്പെടുത്തുന്നു.
ആവശ്യത്തിന് മഴ ലഭിക്കാത്തത് വിതയ്ക്കലും കൃഷിപ്പണികളും വൈകാന്‍ കാരണമാകുന്നവെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് കേരളത്തിന് ആശങ്ക നല്‍കുന്നതാണ്. മഴ കുറയുന്നതോടെ ജലാശയങ്ങളിലെയും പുഴകളിലെയും ഭൂഗര്‍ഭജലനിരപ്പ് താഴുകയും ഇത് കൃഷിക്ക് ആവശ്യമായ ജലസേചനം തടസ്സപ്പെടുത്തുകയും ചെയ്യുന്നത് കാര്‍ഷിക മേഖലയ്ക്ക് തടസമായി മാറുന്നു.
പഴത്തിനും പച്ചക്കറികള്‍ക്കും അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ വില കയറ്റം വലിയ പ്രതിസസന്ധി സൃഷ്ടിക്കും. അടുത്ത വേനലില്‍ ആടുകളെയും മാടുകളെയും വളര്‍ത്തുക ദുഷ്‌കരമായി മാറുന്നതോടെ പാല്‍ ഉത്പാദനം ഗണ്യമായി കുറയും. പച്ചക്കറി ഇനങ്ങള്‍ക്ക് വില 100 രൂപയ്ക്ക മുകളില്‍ എത്തുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha























