ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം... ബിഎസ്ഇ സെന്‍സെക്സ് 450 പോയിന്റ് ഇടിഞ്ഞു... നിഫ്റ്റി 25,250 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെ

ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം. ബിഎസ്ഇ സെന്‍സെക്സ് 450 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 25,250 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്. ലാഭമെടുപ്പാണ് വിപണിയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞദിവസം സൂചികകള്‍ ഒന്‍പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ സെന്‍സെക്സും നിഫ്റ്റിയും പത്തുശതമാനത്തിലധികമാണ് വർദ്ധിച്ചിട്ടുള്ളത്.
മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഓഹരികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. അതേസമയം നിഫ്റ്റി സ്മോള്‍ ക്യാപ് 100 മുന്നേറ്റം കാഴ്ചവെച്ചു. എന്നാല്‍ നിഫ്റ്റി മിഡ്ക്യാപ് ഓഹരികള്‍ നഷ്ടത്തിന്റെ പാതയിലാണുള്ളത്.
ആഗോള തലത്തില്‍ മെറ്റല്‍ വില കുറഞ്ഞതാണ് മെറ്റല്‍ സ്റ്റോക്കുകളെ ബാധിച്ചത്. അതിനിടെ ഡോളറിനെതിരെ രൂപയുടെ കുതിപ്പ് തുടരുകയും ചെയ്യുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ 24 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്.
"
https://www.facebook.com/Malayalivartha























