കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...

ഒടുവിൽ ആ കള്ളക്കളിയെല്ലാം പൊളിഞ്ഞിരിക്കുകയാണ്! പാങ്ങാപ്പാറയിലെ 17-കാരൻ അഭിരാമിനെ കൊലപ്പെടുത്തിയ ശേഷം, തെളിവുകളെല്ലാം നശിപ്പിച്ചു എന്ന് അഹങ്കരിച്ച പ്രതി ഉമർ മുഖ്താറിന്റെ കണ്മുന്നിൽ വെച്ച് തന്നെ പോലീസ് ആ കിണർ വറ്റിച്ചു. വെള്ളത്തിനടിയിൽ കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിൽ ഒളിപ്പിച്ചിരുന്ന കൊലക്കയറായ ബെൽറ്റും, അഭിരാമിന്റെ മൊബൈൽ ഫോണും, ഷർട്ടും, വെള്ളിമാലയും അന്വേഷണ സംഘം കയ്യോടെ പൊക്കിയിരിക്കുകയാണ്. മാത്രമല്ല, ഉമറിനൊപ്പം കൊലപാതകത്തിന് കൂട്ടുനിന്ന രണ്ട് കാമുകിമാരെയും—ആനന്ദയെയും ഐശ്വര്യയെയും—പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തുവരുന്നത്. കസ്റ്റഡി കാലാവധി പൂർത്തിയാക്കി മൂന്ന് പേരെയും ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കാൻ ഇരിക്കുകയാണ്.
https://www.facebook.com/Malayalivartha

























