സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?

വിഡി സതീശന്‍ മുഖ്യമന്ത്രിപദത്തില്‍ ആറു മാസം പൂര്‍ത്തിയാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഒന്നു മനസിലായി. യുഡിഎഫും എല്‍ഡിഎഫും ഭായി ഭായി. പിണറായി വിജയനെയും മകളെയും മാത്രമല്ല കോടികളുടെ കൊള്ളയ്ക്ക് ഉത്തരവാദികളായി പിണറായി സര്‍ക്കാരിലെ മറ്റ് മന്ത്രിമാര്‍ക്കെതിരെയുള്ള അന്വേഷണം എവിടെയായി. സ്വര്‍ണക്കൊള്ളയും പിണറായിയുടെ കൊള്ളയും മാസപ്പടിയും ജനങ്ങളിലുണ്ടായ കടുത്ത അമര്‍ഷമാണ് യുഡിഎഫിനു വിജയത്തില്‍ കലാശിച്ചതെന്നിരിക്കെ സതീശന്‍ അധികാരത്തിലെത്തിയ ശേഷം മുന്‍ സര്‍ക്കാരിന്റെ ചെയ്തികളെക്കുറിച്ച് എന്തെങ്കിലും നടപടിയുണ്ടായോ. തന്റെ സര്‍ക്കാര്‍ ലോകോത്തരമാണെന്ന് വീമ്പു പറയുമ്പോള്‍ നിഷ്പക്ഷമതികളായ ജനങ്ങള്‍ ചോദിക്കുന്ന ന്യായമായ ഒരു ചോദ്യമുണ്ട്. മാസപ്പടി കേസ് അന്വേഷണം എവിടെയായി. എക്‌സാലോജിക് കേസ് അന്വേഷണം സതീശന്‍ നിസാരമായി കണ്ടതെന്താണ്. ഹവാല പണം എവിടെപ്പോയി. ശബരിമല അയ്യപ്പന്റെ കോടികളുടെ സ്വര്‍ണം കട്ടത് ഒരു പോറ്റി മാത്രമല്ല സിപിഎമ്മിലെ ഉന്നതരായ നേതാക്കള്‍ക്കൂടിയാണ്. ആ അന്വേഷണം എവിടെയെത്തിയിരിക്കുന്നു. ലൈഫ് അഴിമതി, തൃശൂര്‍ പൂരം കലക്കല്‍, കണ്ണൂര്‍ ഭൂമി തട്ടിപ്പ്, പ്രളയ ഫണ്ട് തട്ടിപ്പ്, മുട്ടില്‍ മരം മുറിക്കേസ്, മെസി തട്ടിപ്പ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിന്റെ കേസുകെട്ടുകള്‍ എന്നിവയുടെയൊക്കെ അന്വേഷണവും നടപടിയും എവിടെയെത്തി.
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചുവെന്നത് മഹാസംഭവം തന്നെ. പക്ഷെ കെഎസ്ആര്‍ടിസി വകുപ്പിനുണ്ടാകുന്ന കോടികളുടെ ബാധ്യത നോക്കിയാല്‍ എത്രകാലം ഈ സൗജന്യം മുന്നോട്ടുകൊണ്ടുപോകാനാകും. നിയമസഭയില്‍ 102 സീറ്റിന്റെ മഹാഭൂരിപക്ഷത്തിന് പ്രധാന കാരണമായ ഇന്ദിരാഗ്യാരന്റികളില്‍ പൊന്‍തിളക്കമുള്ള പ്രിയദര്‍ശിനി പദ്ധതി ഒരുമാസത്തിനുള്ളില്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ വിജയയാത്ര തുടങ്ങിയത്. എന്നാല്‍ ഈ നടപടിയില്‍ സുത്യാര്യതയില്ലെന്നു പറയുന്നവര്‍ ഏറെപ്പേരാണ്. ധവളപത്രം പുറത്തിറക്കി പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കിയ ശേഷം മിഷന്‍ സമുദ്രയിലൂന്നി പുതുയുഗ കേരളത്തിന് തറക്കല്ലിട്ട് കന്നി ബജറ്റ് അവതരിപ്പിച്ചു. ആഭ്യന്തരവകുപ്പിന്റെ ലഹരിക്കെതിരായ പോരാട്ടം തൂഫാന്‍ ജനശ്രദ്ധപിടിച്ചുപറ്റിയെന്നു മാത്രമല്ല സതീശനെപ്പോലെ രമേശ് ചെന്നലയും കേരളത്തില്‍ ഒരു സൂപ്പര്‍ സ്റ്റാറായി മാറുകയും ചെയ്തു.
ആശാ അങ്കണവാടി ഓണറേറിയം വര്‍ധിപ്പിച്ചും ഓണക്കാലത്ത് ബോണസും ഉത്സവബത്തയും നല്‍കിയും സപ്‌ളൈക്കോയില്‍ അവശ്യസാധനങ്ങള്‍ ഉറപ്പാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്തിയും മുതിര്‍ന്നപൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന വയോജന ബില്‍ പാസാക്കിയും നൂറുദിനകര്‍മ്മ പരിപാടി വിജയിപ്പിച്ചും കയ്യടി വാങ്ങി. അപ്പോഴും എല്‍.പി.എസ്.ടി ഉദ്യോഗാര്‍ഥികളുടെ നിരാഹാരസമരവും അതിനെ നേരിട്ട രീതിയിലും വീഴ്ചപറ്റി. വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതും 400 കോടി രൂപയുടെ മിഷന്‍ സമുദ്ര പദ്ധതിയും സര്‍ക്കാരിന്റെ പ്രധാന വികസന നേട്ടങ്ങളാണ്. 10,000 പുതിയ എംഎസ്എംഇ സംരംഭങ്ങള്‍ ആരംഭിക്കാനും തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ അല്ലെങ്കില്‍ ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. പക്ഷെ കേരളം ഇന്നും വലിയ സാമ്പത്തിക കടക്കെണിയാലാണെന്ന വസ്തുത ബാക്കി നില്‍ക്കുന്നു. എല്‍നിനോയുടെ ആഘാതം കൂടിവന്നതോടെ അരിയുള്‍പ്പെടെ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്.
മന്ത്രിസഭാ യോഗത്തിലും പ്രശ്‌നം മന്ത്രിമാര്‍ ഉന്നയിക്കുമോ എന്നാണ് ആകാംക്ഷ. അതിനിടെ വിവാ?ദമായ വൈദ്യുതി കരാറുകളും സര്‍ക്കാറിന് തലവേദനയായി. ഒടുവില്‍ വൈദ്യുതി കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം. മന്ത്രിമാര്‍ക്ക് പുതിയ 24 കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചതും എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ശമ്പളം വര്‍ധിപ്പിച്ചതും ഐപാഡ് വാങ്ങിയതും വിമര്‍ശനങ്ങള്‍ക്ക് ഇടായാക്കി. ഭരണം ശരാശി വിജയമാണെന്ന് നിഷ്പക്ഷമതികള്‍ വിലിയിരുത്തുമ്പോഴും പിണറായി സര്‍ക്കാര്‍ നടത്തിയ കൊള്ള കുംഭകോണങ്ങളെ സംരക്ഷിക്കുന്ന നടപടിയാണ് സതീശനില്‍ നിന്നുണ്ടാകുന്നതെന്ന് വിമര്‍ശനം ബാക്കി നില്‍ക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ളയിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി തുറുങ്കിലടയ്ക്കാനുള്ള ആര്‍ജനം യുഡിഎഫ് സര്‍ക്കാരിനില്ലാതെ പോയി. പിണറായി വിജയന്റെ മകളുടെ മാസപ്പടി കേസില്‍ പിണറായിയും മകളും റിയാസും ജയിലാകുമെന്ന കേള്‍വിയും അസ്ഥാനത്തായിരിക്കുന്നു.
https://www.facebook.com/Malayalivartha























