മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഗുരുതരമായ സുരക്ഷാവീഴ്ച. വിമാനങ്ങൾ ലാൻഡ് ചെയ്യുന്ന വ്യോമപാതയ്ക്ക് അരികിലുള്ള മുട്ടത്തറയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അനുമതിയില്ലാതെ കൂറ്റൻ ക്രെയിൻ പ്രവർത്തിപ്പിച്ചതാണ് ആശങ്കയ്ക്ക് കാരണമായത്. എയർ ട്രാഫിക് കൺട്രോൾ റഡാറിൽ തടസ്സം പതിഞ്ഞതോടെ വ്യോമസേനയുടെ ഒരു വിമാനത്തിനും, മാലദ്വീപിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിനും ലാൻഡിംഗ് അനുമതി നിഷേധിച്ചു. സാങ്കേതിക തകരാർ കാരണം ക്രെയിൻ താഴ്ത്താൻ വൈകിയതോടെ രണ്ട് വിമാനങ്ങളും അരമണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നു. സംഭവത്തിൽ വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























