കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ബസില്‍ വച്ച് പെണ്‍കുട്ടിക്ക് നേരെ സഹയാത്രികന്‍ ലൈംഗികാതിക്രമം നടത്തുന്നതിന്റെ വീഡിയോ പുറത്ത്. വെള്ളറട ഡിപ്പോയിലെ ബസില്‍ വച്ചായിരുന്നു സംഭവം. ബസ് കാട്ടാക്കട ഭാഗത്തെത്തിയപ്പോഴാണ് അതിക്രമം നടന്നത്. അടുത്തിരുന്ന യാത്രക്കാരന്‍ ബാഗ് മറച്ചുവച്ച് പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഇതിന്റെ വീഡിയോ പകര്‍ത്തിയ പെണ്‍കുട്ടി അയാളുടെ കൈ തട്ടിമാറ്റിയ ശേഷം അക്രമിയെ അടിക്കുകയും ചെയ്തു. ഇങ്ങനെയാണോ ബസില്‍ പെരുമാറുന്നതെന്ന് പെണ്‍കുട്ടി ചോദിച്ചു. തന്നെ ഉപദ്രവിച്ചുവെന്നും ഇയാളെ ഇറക്കിവിടണമെന്നും അല്ലെങ്കില്‍ ബസ് പൊലീസ് സ്‌റ്റേഷനിലേക്ക് പോകണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍, ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ആരുംതന്നെ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് കണ്ടക്ടര്‍ എത്തി ബസ് നിര്‍ത്തി പെണ്‍കുട്ടിയെ ഉപദ്രവിച്ചയാളെ ഇറക്കിവിടുകയായിരുന്നു.
പെണ്‍കുട്ടിക്ക് പരാതി ഇല്ലാത്തതിനാലാണ് വിവരം പൊലീസില്‍ അറിയിക്കാതിരുന്നതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. കാട്ടാക്കട പൊലീസില്‍ ഇതുവരെ ഇതേക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ല. തിരുവനന്തപുരം വെള്ളറട റൂട്ടിലെ ബസിലായിരുന്നു സംഭവം.
https://www.facebook.com/Malayalivartha

























