Widgets Magazine
11
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം..മൂന്ന് ഇന്ത്യന്‍ സൈനിക മേധാവികളും ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തി..പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എത്തി..


പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...


വിഴിഞ്ഞത്ത് നങ്കൂരമിട്ട് കപ്പൽ..! 48 മണിക്കൂറിനകം തീരം വിടണമെന്ന് കോസ്റ്റ്ഗാര്‍ഡ്.. ഉദ്യോഗസ്ഥരെത്തി കപ്പലിനുളളില്‍ പരിശോധന നടത്തിയത്..തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്...


ഇന്ധനസ്റ്റേഷനുകൾ അടയ്‌ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാൻ..48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇന്ധനം ലഭിക്കില്ല...?

സന്തോഷ് മാധവന് ഭൂമിദാനം: സര്‍ക്കാരിനെതിരെ എംഎല്‍എമാരായ വിഡി സതീശനും ടിഎന്‍ പ്രതാപനും; ഉത്തരവില്‍ ദുരൂഹത; ഉടന്‍ റദ്ദാക്കണമെന്ന് കോടിയേരി

06 APRIL 2016 07:48 AM IST
മലയാളി വാര്‍ത്ത.

മിച്ചഭൂമിയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം ആള്‍ദൈവമായി തട്ടിപ്പ് നടത്തിയ സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് തിരിച്ച് നല്‍കി നികത്താന്‍ അനുമിതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാരായ വിഡി സതീസനും ടിഎന്‍ പ്രതാപനും രംഗത്ത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ തലേദിവസത്തെ തിയ്യതിയില്‍ ഉത്തരവിറക്കിയത് ദുരൂഹമാണെന്ന് ടിഎന്‍ പ്രതാപന്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും ഉത്തരവ് പിന്‍വലിക്കണെന്നാവശ്യപ്പെട്ട് പ്രതാപനും സതീശനും കത്ത് നല്‍കി. ഉത്തരവ് ഉടന്‍ റദ്ദാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
ആര്‍എംഇസെഡ് കമ്പനിയില്‍ നിന്നും ഏറ്റെടുത്ത വടക്കന്‍പറവൂരിലെയും മാളയിലെയും 118 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തുകൊണ്ടാണ് തരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഐടി വ്യവസായത്തിനാണ് 90 ശതമാനം നെല്‍പ്പാടങ്ങളുള്‍പ്പെട്ട സ്ഥലം വിട്ടുനല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. വടക്കന്‍ പറവൂര്‍, പുത്തന്‍വേലിക്കര, മാള എന്നിവടങ്ങളിലുള്ള 118 ഏക്കര്‍ സ്ഥലം 2009 ജനുവരിയിലാണ് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തത്. അന്ന് കമ്പനിയുടെ പേര് ആദര്‍ശ് െ്രെപം പ്രൊജക്ട് ലിമിറ്റഡ് എന്നായിരുന്നു. തീരുമാനത്തിന് പിന്നില്‍ വലിയ അഴിമതിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ആഎംഇസെഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ വടക്കന്‍ പറവൂര്‍, പുത്തന്‍വേലിക്കര, മാള എന്നിവടങ്ങളിലുള്ള 118 ഏക്കര്‍ സ്ഥലം 2009 ജനുവരിയിലാണ് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തത്. അന്ന് കമ്പനിയുടെ പേര് ആദര്‍ശ് പ്രൈം പ്രൊജക്ട് ലിമിറ്റഡ് എന്നായിരുന്നു. ഇതേ തുടര്‍ന്ന് ഇക്കോ ഫുഡ് പാര്‍ക്ക് തുടങ്ങുന്നതിനായി ഭൂപരിഷ്‌കരണനിയമം 81(3) ബി പ്രകാരമുള്ള ഭൂപരിധി ഒഴിവിനായി സര്‍ക്കാരിനെ സമീപിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ കളക്ടര്‍മാരുടെ അധ്യക്ഷതയിലുള്ള ജില്ലാസമിതികളോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
കമ്പനിയുടെത് പൊതുതാല്‍പര്യമല്ലെന്നും റിയല്‍ എസ്‌റ്റേറ്റ് താല്‍പര്യമാണെന്നും കാണിച്ച് ജില്ലാതലസമിതികള്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. ഇതേതുടര്‍ന്ന് കമ്പനിയുടെ അപേക്ഷ തള്ളി റവന്യൂവകുപ്പ് സെക്രട്ടറി ടി.ഒ.സൂരജിന്റെ ഉത്തരവിറങ്ങി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആട് 3 വേദിയിൽ വിജയാഘോഷവുമായി പടക്കളം ടീം  (3 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം  (3 hours ago)

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ; ആട്-3യ്ക്ക് തിരി തെളിഞ്ഞു  (3 hours ago)

വീടിന് തീപിടിച്ച് അടിമാലിയില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ പൊള്ളലേറ്റ് മരിച്ചതായി സൂചന  (4 hours ago)

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു: വെടിനിര്‍ത്തലിന് പിന്നാലെ വ്യോമാതിര്‍ത്തി തുറന്ന് പാകിസ്ഥാന്‍  (4 hours ago)

തട്ടിപ്പുകാര്‍ രംഗത്തിറങ്ങിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്  (5 hours ago)

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി  (7 hours ago)

ആത്യന്തിക വിജയം സത്യത്തിനായിരിക്കും: മന്ത്രി വീണാ ജോര്‍ജ്; കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ സുതാര്യതയോടെ കണക്കാക്കിയ സംസ്ഥാനം  (8 hours ago)

കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്തസ്രാവം മൂലം മരിച്ചു  (8 hours ago)

ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം  (8 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍  (9 hours ago)

ഉന്നതതല യോഗം  (9 hours ago)

മാതാപിതാക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയ പെണ്‍കുട്ടി മരിച്ചനിലയില്‍  (9 hours ago)

പാകിസ്ഥാൻ ലക്ഷ്യമിടുന്നത് ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും; ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് കേന്ദ്രസർക്കാർ  (9 hours ago)

Malayali Vartha Recommends