പമ്പാനദിയുടെ തീരത്ത് കുളിക്കാനെത്തിയ 56കാരി ക്രൂരപീഡനത്തിനിരയായി

മാന്നാറില്‍ പമ്പാനദിയുടെ തീരത്ത് പട്ടാപ്പകല്‍ 56കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ചാണ് 56കാരി പീഡനത്തിനിരയായത്. സംഭവത്തില്‍ പരുമല കോട്ടക്കല്‍ സ്വദേശി സബീര്‍ എന്നയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പീഡനത്തിനിരയായ സ്ത്രീ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
മാന്നാര്‍ ഭാഗത്ത് പമ്പയാറിന്റെ തീരത്തുള്ള കുളിക്കടവില്‍ വച്ചാണ് 56കാരിക്ക് നേരെ അതിക്രമമുണ്ടായത്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് സബീറെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രദേശത്ത് തന്നെ ഒളിവില്‍ ഉണ്ടെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha





















