സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ലണ്ടനിൽ മരിച്ചു

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം സ്വദേശി അഖിൽ മായ മണികണ്ഠൻ (33) ആണ് മരിച്ചത്. ഓക്സ്ഫഡ് ആശുപത്രിയിൽ മൂന്ന് വർഷമായി ഒ.ഡി.പി ആയി ജോലി ചെയ്തിരുന്ന അഖിലിന് ജോലിക്കിടെ ഹൃദയാഘാതമുണ്ടായത്.
ടോയ്‌ലറ്റിലേക്ക് പോകുന്ന വഴി കുഴഞ്ഞുവീണ അഖിലിന് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ടുകൾ.
ഭാര്യ: ആതിര ലീന വിജയ്, ആറു വയസ്സുള്ള അഥവ് കൃഷ്ണ അഖിൽ ഏക മകനാണ്.
അഖിലിന്റെ അപ്രതീക്ഷിതമായ വേർപാടിൽ പകച്ചുപോയ കുടുംബത്തെ സഹായിക്കാനും മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാര ശുശ്രൂഷകൾ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാനും ഓക്സ്ഫഡിലെ മലയാളി സുഹൃത്തുക്കൾ കൂടെയുണ്ട്.
"
https://www.facebook.com/Malayalivartha


























