ഇന്തോനേഷ്യയിൽ ഏഴുനില കെട്ടിടത്തിൽ തീപിടുത്തം.... 22 മരണം, ഇനിയും മരണസംഖ്യ ഉയരാൻ സാധ്യത

ഇന്തോനേഷ്യയിൽ ഏഴുനില കെട്ടിടത്തിന് തീപിടിച്ച് 22 പേർക്ക് ദാരുണാന്ത്യം. ജക്കാർത്തയിലെ സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. നിരവധി ആളുകൾ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചനകളുള്ളത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉച്ചഭക്ഷണസമയത്താണ് തീപിടിത്തമുണ്ടായത്. ആദ്യം തീപടർന്നത് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് . പിന്നീട് മറ്റ് നിലകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് 22 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പുക ശ്വസിച്ചാണ് ആളുകൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha


























