ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി, നടന്‍ ഭീമന്‍ രഘു പത്താനപുരത്തും സംവിധായകന്‍ അലി അക്ബര്‍ കൊടുവള്ളിയിലും മത്സരിക്കും

ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകും. കേരളത്തിലെ 51 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥിപ്പട്ടികയും പ്രഖ്യാപിച്ചു. നടന്‍ ഭീമന്‍ രഘു പത്താനപുരത്തും സംവിധായകന്‍ അലി അക്ബര്‍ കൊടുവള്ളിയിലും ബിജെപി സ്ഥാനാര്‍ഥിയാകും. കേരളത്തിന്റെ മുഖഛായ മാറ്റാന്‍ ശ്രമിക്കുമെന്ന് ശ്രീശാന്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കൂടുതല്‍ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും ശ്രീശാന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.
നേരത്തെ, തൃപ്പൂണിത്തുറയിലാണ് ശ്രീശാന്തിനെ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നത്. തിരുവനന്തപുരത്ത് നടന്‍ സുരേഷ് ഗോപിയെ മല്‍സരിപ്പിക്കാനായിരുന്നു ബിജെപിയുടെ പദ്ധതി. എന്നാല്‍ ഇതിനോട് സുരേഷ് ഗോപിക്ക് താല്‍പര്യമില്ലായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ ആരെ മല്‍സരിപ്പിക്കുമെന്ന അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീശാന്തിനെ തിരുവനന്തപുരത്തേക്ക് നിയോഗിച്ചത്.
ശ്രീശാന്തിനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ എതിരഭിപ്രായമുണ്ടായിരുന്നു. മഹാരാജാസ് കോളജ് മുന്‍ അധ്യാപകനും പണ്ഡിതനും എഴുത്തുകാരനുമായ പ്രഫ. തുറവൂര്‍ വിശ്വംഭരനെ മാറ്റി ശ്രീശാന്തിനെ ഇവിടെ മല്‍സരിപ്പിക്കാന്‍ തയാറാവരുതെന്നാണ് ഒരു വിഭാഗം പേര്‍ ആവശ്യപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























