Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആലക്കോട് ടൗണിനു സമീപം സുഹൃത്തുക്കളെ വാടകമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

26 MARCH 2016 01:24 AM IST
മലയാളി വാര്‍ത്ത.

വാടകമുറിയില്‍ സുഹൃത്തുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട് ടൗണിനു സമീപത്തെ പുതിയപുരയില്‍ രാജു (52), രയറോം കാക്കടവിലെ പ്ലാവിലകത്ത് കണ്ണന്‍ (33) എന്നിവരെയാണ് ആലക്കോടിനു സമീപത്തെ കൊട്ടാരം റോഡിലുള്ള വാടകറൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജു ആലക്കോട് ടൗണിലെ ടാക്‌സി ഡ്രൈവറും കണ്ണന്‍ ലോട്ടറി തൊഴിലാളിയുമാണ്. 
രോഗസംബന്ധമായ ഭീതിയെ തുടര്‍ന്നാണ് ഇരുവരും മരിക്കാന്‍ കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഒരാഴ്ച മുമ്പ് രാജു സുഹൃത്തായ കണ്ണനേയും കൂട്ടി പരിയാരം മെഡിക്കല്‍ കോളജില്‍ പല്ലെടുക്കാന്‍ പോയിരുന്നു. ഇതിനിടയില്‍ രാജുവിന്റെ വായില്‍ ചെറിയൊരു മുഴ കണ്ടെത്തുകയും ഇത് വിശദമായ പരിശോധന നടത്തണമെന്ന് ഡോക്ടര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രാജു ദുഃഖിതനായിരുന്നുവെന്നു സുഹൃത്തുക്കള്‍ പോലീസിനോടു പറഞ്ഞു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നു കണ്ണനും ചികിത്സയിലായിരുന്നു. 
ശനിയാഴ്ച പുലര്‍ച്ചെ 1.30ഓടെ കണ്ണന്‍ സുഹൃത്തിനെ വിളിച്ച് തങ്ങള്‍ മരിക്കാന്‍ പോകുന്ന വിവരം അറിയിക്കുകയുംചെയ്തു. ഇതേത്തുടര്‍ന്ന് സുഹൃത്തുക്കളും ആലക്കോട് പോലീസും ഇരുവരുടെയും വീടുകളിലെത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പുലര്‍ച്ചെ മൂന്നോടെ ആലക്കോട്ടെ വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണെ്ടത്തിയത്. രാജു വാടകയ്‌ക്കെടുത്ത മുറിയുടെ വാതിലിനോടു ചേര്‍ന്ന നിലയിലാണ് കണ്ണന്റെ മൃതദേഹം കണെ്ടത്തിയത്. മുറിക്കുള്ളിലായിരുന്നു രാജുവിന്റെ മൃതദേഹം. 
പരേതനായ വേലായുധന്‍-കുഞ്ഞാലിയമ്മ ദമ്പതികളുടെ മകനാണ് രാജു. ഭാര്യ: പരേതയായ വത്സമ്മ. മക്കള്‍: അരവിന്ദ് (ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി, കോഴിക്കോട്), ശ്രീലക്ഷ്മി. മരുമകന്‍: മനോജ്. മുരളി ഏക സഹോദരനാണ്. പരേതനായ മുരുകന്‍-ശ്യാമള ദമ്പതികളുടെ മകനായ കണ്ണന്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍: ഗീത, കല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (1 hour ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (1 hour ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (1 hour ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (1 hour ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (2 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (2 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (2 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (2 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (2 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (3 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (3 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (3 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (3 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (4 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (4 hours ago)

Malayali Vartha Recommends