കോർപറേഷൻ മേയർ സ്ഥാനത്തേക്ക് സിപിഎമ്മും കോൺഗ്രസ്സും മത്സരിക്കും; ആർ.പി.ശിവജി എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി

കോർപറേഷൻ മേയർ സ്ഥാനത്തേക്ക് ആരെന്ന ചോദ്യം ബാക്കി നിൽക്കെ സിപിഎമ്മും കോൺഗ്രസ്സും മത്സരിക്കും. ആർ.പി.ശിവജി എൽഡിഎഫിന്റെ മേയർ സ്ഥാനാർഥിയാകും. ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു തീരുമാനം.യുഡിഎഫും മേയർ സ്ഥാനത്തേക്കു മത്സരിക്കാനാണു തീരുമാനം. സ്ഥാനാർഥിയെ 24ന് തീരുമാനിക്കും.പുന്നയ്ക്കാമുകൾ വാർഡിൽ നിന്നുള്ള കൗൺസിലറാണ് ആർ.പി.ശിവജി.
ഭൂരിപക്ഷമില്ലാത്തതിനാൽ സിപിഎം ജയിക്കാൻ സാധ്യതയില്ലെങ്കിലും മത്സരമില്ലാതെ ബിജെപി മേയറെ തീരുമാനിക്കേണ്ട എന്ന വിലയിരുത്തലിലാണു പാർട്ടി തീരുമാനം. തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ മേയറെ കണ്ടെത്താനുള്ള ചർച്ചകൾ പാർട്ടിയിൽ സജീവം.
ഇന്ന് കണ്ണൂരിൽ സംസ്ഥാന നേതൃയോഗം ചേരും. യോഗത്തിൽ ചർച്ചകൾ ഉണ്ടാകും. എന്നാൽ, ഡിസംബര്‍ 24, 25 തീയതികളിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക. ഇപ്പോഴും വി വി രാജേഷ്, ആർ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവമായിട്ടുള്ളത്. മറ്റൊരു സർപ്രൈസ് പേര് വരാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
https://www.facebook.com/Malayalivartha
























