'നിന്റെ തോളിൽ നക്ഷത്രം ഇപ്പോൾ കയറിയതല്ലേയുള്ളൂ, നിന്നെ ഞാൻ ശരിയാക്കുമെടാ, നിന്റെ പണി കളയിക്കുമെടാ’; മേശപ്പുറത്ത് അവിലും മലരും പഴവും; പോലീസ് സ്റ്റേഷനിൽ കയറി എസ് ഐയ്ക്ക് നേരെ കൊലവിളിച്ച് സി പി ഐ എം നേതാവ്

കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷനിൽ കയറി അവിലും മലരും പഴവും വെച്ച് ഭീഷണി. സിപിഎം നേതാവും മുൻ കൗൺസിലറുമായ എം. സജീവിനും മറ്റ് പത്തുപേർക്കുമെതിരെ പോലീസ് കേസെടുത്തു. എസ്ഐയെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കർത്തവ്യം തടസ്സപ്പെടുത്തുകയും പോലീസ് സ്റ്റേഷനിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തെന്നാണ് നിലവിലെടുത്തിരിക്കുന്ന കേസ്.
പോലീസ് പിടിച്ചെടുത്ത, ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊലീസ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയത് . പ്രവർത്തകരോടൊപ്പം സ്റ്റേഷനിലെത്തിയ കൊല്ലം കോർപ്പറേഷൻ സ്ഥിരംസമിതി മുൻ അധ്യക്ഷൻ എം. സജീവ്, എസ്ഐ ആർ.യു. രഞ്ജിത്തിന്റെ മുറിയിൽക്കയറി കൈവശം കരുതിയിരുന്ന വാഴയിലയിൽ പൊതിഞ്ഞ അവിൽ, മലർ, പഴം എന്നിവ മേശപ്പുറത്ത് നിരത്തി.
ഇതെന്താണെന്ന് എസ്ഐ ചോദിച്ചതോടെ അസഭ്യപരാമർശങ്ങൾ നടത്തി ഭീഷണിപ്പെടുത്തി.ഞാൻ ഈ പണി തുടങ്ങിയിട്ട് കുറെ നാളായി. നിന്റെ തോളിൽ നക്ഷത്രം ഇപ്പോൾ കയറിയതല്ലേയുള്ളൂ, നിന്നെ ഞാൻ ശരിയാക്കുമെടാ, നിന്റെ പണി കളയിക്കുമെടാ’ “പുറത്തിറങ്ങി ജോലിചെയ്തുനോക്ക്” എന്ന് ഭീഷണി മുഴക്കിയതായും 15 മിനിറ്റോളം സ്റ്റേഷനിൽ സംഘർഷാവസ്ഥയുണ്ടാക്കിയതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























